ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് ഇന്ന് 101-ാം പിറന്നാള്‍. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുകയാണ് വിഎസ്. ഇപ്പോള്‍ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന് അരുണ്‍ കുമാറിന്റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതത്തിലാണ് വിഎസ് ഉള്ളത്.
സാധാരണ പിറന്നാളുകള്‍ ആഘോഷിക്കാറില്ലെങ്കിലും ഇന്ന് ഭാര്യ വസുമതിയുടേയും മകന് അരുണ്‍ കുമാറിന്റേയും നേതൃത്വത്തില്‍ കേക്കുമുറിച്ച് മധുരം നുണഞ്ഞ് 101ാം പിറന്നാള്‍ ആഘോഷിക്കാനാണ് പദ്ധതി. മകള്‍ ആശയും ആഘോഷത്തില്‍ പങ്കെടുക്കാനെത്തും.
വിഎസിന് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പണറായി വിജയന്. ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയന് ആശംസ അറിയിച്ചത്. 'പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാള്‍ ആശംസകള്‍' എന്ന് കുറിപ്പോടെയാണ് ആശംസ പങ്കുവച്ചിരിക്കുന്നത്.
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് സന്ദര്‍ശക വിഎസിനെ കാണാന്‍ വിലക്കുണ്ട്. ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന പിറന്നാള്‍ ആഘോഷം നടത്താനാണ് കുടുംബം തയ്യാറെടുക്കുന്നത്.