വന്‍ സുരക്ഷയുള്ള ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ നിന്നും തളികപാത്രം മോഷണം പോയി. മോഷണം നടത്തിയ സംഘം പോലീസ് പിടിയില്‍. സ്ത്രീകള്‍ അടക്കമുള്ള പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന അമൂല്യ പുരുവസ്തു ശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളിയാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിലെ അതീവ സുരക്ഷ ഭേതിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്.
2024 ഒക്ടോബര്‍ 13ന് രാവിലെ യാണ് മോഷണം നടന്നത്. ഹരിയാനയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷണ സംഘത്തിന്റെ തലവനെന്നു കരുതുന്ന ഗണേശ് ഝായ ഇന്ത്യയില്‍ ജനിച്ച് ഓസ്ട്രേലിയന്‍ പൗരത്വം നേടിയ ആളാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഏറെക്കാലമായി ഇയാള്‍ ഹരിയാനയില്‍ സ്ഥിരതാമസക്കാരനാണ്.
പ്രതികളെ ഇന്ന് ഉച്ചയോടെ വിമാന മാര്‍ഗം കേരളത്തിലെത്തിക്കും. മോഷണത്തിന്റെ പശ്ചാത്തലത്തില്‍, ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നായ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.