ബാല അമൃത സുരേഷ് അവന്തിക, കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ മൂന്ന് പേരും അവരുടെ കുടുംബവും ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബാലയ്ക്കെതിരെ മുന്‍ഭാര്യ നല്കിയ കേസ് കൂടി ആയപ്പോള്‍ സംഭവം സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തു.
ഇപ്പോഴിതാ താന്‍ വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത പങ്കുവയ്ക്കുകയാണ് ബാല. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നത് വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കാന്‍ നടന് തയ്യാറായില്ല നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ ഒരിക്കലും വരരുത് എന്നും അഭ്യര്‍ഥിച്ചു.
പലരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പറയുന്നു നടന്. ഭീഷണി കോള്‍ വന്ന് എന്നും താന്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും പറയുന്നു നടന്. തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടതും ചര്‍ച്ചയായിരുന്നു. രാവിലെ ഏകദേശം 3.45ഓടെയാണ് സംഭവമെന്ന് പറയുന്നു നടന്. എന്റെ വീടില് വാതില്ക്കല് പുലര്‍ച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്ത്രീയും കുഞ്ഞും ആണുള്ളത്. അവര്‍ക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്തെ കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാന്‍ ശ്രമിക്കില്ലല്ലോ എന്ന് ചോദിക്കുന്നു നടന്. കയറാന്‍ ശ്രമിക്കുന്നുണ്ട്. തന്നെ വലിയ ഒരു ട്രാപ്പിലാക്കാന്‍ ആരോ ശ്രമിക്കുകയാണ് എന്നും നടന് വ്യക്തമാക്കുന്നു.
ബാല 2019ലാണ് ഡിവോഴ്സായത്. മകളെ കാണാന്‍ തന്നെ അനുവദിക്കാറില്ലെന്ന് ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയില്‍ ഒരു അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറി. മകള്‍ക്കെതിരെ നടന് ബാലയ്ക്ക് എതിരെ രംഗത്ത് എത്തി. അച്ഛന് അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു കുട്ടി വ്യക്തമാക്കിയത്. തുടര്‍ന്ന് നടന് ബാല ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. മകള്‍ക്കെതിരെ സൈബര്‍ ആക്രമണവും തുടര്‍ന്നുണ്ടായി. മുന്‍ ഭാര്യയും തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.