18
MAR 2021
THURSDAY
1 GBP =109.21 INR
1 USD =84.09 INR
1 EUR =90.82 INR
breaking news : യുകെയിലെ മലയാളി കുടുംബത്തിന്റെ വീട്ടില്‍ വന്‍ മോഷണം; നഷ്ടപ്പെട്ടത് വിലകൂടിയ ക്യാമറയും ടൂള്‍ കിറ്റ്‌സും, പിന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കളെന്ന് പോലീസ് >>> ബ്രാന്തമില്‍ നായയുമായ നടക്കാനിറങ്ങിയ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; 55 കാരനെതിരെ കൊലക്കുറ്റം, അന്വേഷണം പുരോഗമിക്കുന്നു >>> സാങ്കല്‍പ്പിക കഥാപാത്രമായ പാഡിംഗ്ടണ്‍ കരടിക്ക് പാസ്പോര്‍ട്ട് നല്‍കി ഹോം ഓഫീസ്; യുകെയിലെ ഏറ്റവും പ്രിയപ്പെട്ട അഭയാര്‍ത്ഥികളില്‍ ഒരാളായ കരടിയെ അംഗീകരിച്ചതില്‍ സന്തോഷമെന്ന് പുതിയ പാഡിംഗ്ടണ്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് >>> സ്‌കൂളില്‍ ഫോട്ടോ എടുക്കുന്നതിനിടെ ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തി, രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍ >>> എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കണ്ട, എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയണ്ടന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് >>>
Home >> ASSOCIATION
കാലങ്ങളായി യുകെയിലെ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇന്ത്യന്‍ ഹൈ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുന്നതിനായി ഒഐസിസി, ഒഐസിസി യുകെ ഭീമ ഹര്‍ജി ഒരുക്കുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-10-21

യുകെയില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇന്ത്യന്‍ ഹൈ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുന്നതിനായി ഒഐസിസി (യുകെ) യുടെ നേതൃത്വത്തില്‍ ഭീമ ഹര്‍ജി ഒരുങ്ങുന്നു. യുകെയിലെ അഞ്ചു ലക്ഷത്തോളം പ്രവാസി മലയാളികള്‍ കാലാകാലങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഹൈ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തുകയും പ്രശ്നപരിഹാരത്തിനായി ഇടപെടുകയും ചെയ്യും.

ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസ്, ഒഐസിസി (യുകെ) പ്രതിനിധികള്‍ക്കായി ഒക്ടോബര്‍ 24ന് അനുവദിച്ച കൂടിക്കാഴ്ചയില്‍ യുകെയില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതുമായും മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതും സംബന്ധമായി ഇപ്പോഴുള്ള സങ്കീര്‍ണ്ണതകളും കാലതാമസവും ഒഴിവാക്കുക, പ്രവാസി മലയാളികളെ സംബന്ധിക്കുന്ന വിഷയങ്ങളും അവരുടെ ആവശ്യങ്ങളും വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസില്‍ മലയാളിയായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുക, കൊച്ചിയില്‍ നിന്നും യുകെയിലേക്ക് കൂടുതല്‍ പ്രതിവാര വിമാന സര്‍വീസുകള്‍, ഇപ്പോഴുള്ള വിമാന സര്‍വീസുകള്‍ മാഞ്ചസ്റ്റര്‍ / ബിര്‍മിങ്ഹാം വരെ നീട്ടുക എന്നീ പ്രധാന ആവശ്യങ്ങളും മറ്റു വിഷയങ്ങളും ശ്രദ്ധയില്‍പെടുത്തും.

ഇന്ത്യന്‍ ഹൈകമ്മീഷന്റെ മുന്നില്‍ ശ്രദ്ധയില്‍പെടുത്തുന്ന ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതിനായി എല്ലാ മലയാളികളുടെയും പിന്തുണ കൂടിയേ തീരൂ. ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ഓണ്‍ലൈന്‍ ഹര്‍ജിയില്‍ എവരും ഒപ്പ് വയ്ക്കുകയും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും മറ്റു സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്തു വലിയ വിജയമാക്കണമെന്നും നേതൃത്വം അഭ്യര്‍ത്ഥിച്ചു.

More Latest News

സ്‌കൂളില്‍ ഫോട്ടോ എടുക്കുന്നതിനിടെ ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തി, രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍

സ്‌കൂളില്‍ വെച്ച് വീണ കുട്ടിക്ക് യഥാസമയം ചികിത്സ നടപ്പിലാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വൈകിയ സംഭവത്തില്‍ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും കമ്മിഷന്‍ അംഗം എന്‍ സുനന്ദ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചു. ഹര്‍ജിയും, റിപ്പോര്‍ട്ടുകളും, രേഖകളും, മൊഴിയും കമ്മിഷന്‍ സമഗ്രമായി പരിശോധിച്ചു. സമഗ്രമായി പരിശോധിച്ച കമ്മീഷന്‍, ക്ലാസ്സില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കവെ ഗുഡ് ഷെപ്പേര്‍ഡ് കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിക്ക് ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. യഥാസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തിയതിലൂടെ ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നതായി കമ്മിഷന്‍ വിലയിരുത്തി. കുട്ടിക്ക് സംഭവിച്ച മാനസികവും ശാരീരികവുമായ ആഘാതത്തിന് നല്‍കുന്ന ധനസഹായ തുക ഭാവി ചികിത്സക്ക് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും സ്‌കൂളിലെ അധ്യാപകര്‍ക്കും, പ്രിന്‍സിപ്പല്‍ എച്ച്.എം എന്നിവര്‍ക്കും ബാലാവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനും സ്‌കൂള്‍ മാനേജര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കണ്ട, എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയണ്ടന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ ഇനി പലഹാരങ്ങള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഒന്നും വേണ്ട. തട്ടുകടകള്‍, നാട്ടിന്‍പുറത്തെ ചില ചായക്കടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. സമൂസ, പക്കോഡ പോലെയുള്ള എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇങ്ങനെ കലരുന്നത് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഇനിമുതല്‍ ഫലപ്രദമായ പാക്കേജിങില്‍ ഭക്ഷണങ്ങളുടെ ഘടനമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ സംരംഭകര്‍ ഉള്‍പ്പെടെ പാക്കേജ് മെറ്റീരിയലുകള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഭക്ഷ്യ സുരക്ഷ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അറിയിപ്പില്‍ പറയുന്നു.

കൊന്ത മാസ വിസ്മയമൊരുക്കി വെയില്‍സിലെ ക്നാനായ മക്കള്‍; കൊന്തയലങ്കാര മത്സരവും പ്രദര്‍ശനവും ഏവര്‍ക്കും നവ്യാനുഭവമായി മാറി

കാര്‍ഡിഫ്: സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനില്‍ കൊന്ത മാസ ആചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊന്തയലങ്കാര മത്സരവും പ്രദര്‍ശനവും ഏവര്‍ക്കും നവ്യാനുഭവമായി മാറി. സണ്‍ഡേ സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ചുകൊണ്ടു വന്ന ജപമാലയെ കുറിച്ചുള്ള പോസ്റ്ററുകളുടെ പ്രദര്‍ശനം പള്ളി ഹാളില്‍ ഒരുക്കി. ജപമാലകള്‍ വിവിധ രീതിയില്‍ അലങ്കരിച്ചും ജപമാലകളെകുറിച്ചുള്ള വിവരണങ്ങള്‍ ഉള്‍പെടുത്തിയും നടത്തിയ പ്രദര്‍ശനം ഏവര്‍ക്കും നയനാനന്ദകരവും വിജ്ഞാനപ്രദവും ആയിരുന്നു. കൊന്ത മാസത്തില്‍ ജപമാലയോടുള്ള ഭക്തിയും സ്നേഹവും ഏവരിലും ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജപമാല പോസ്റ്റര്‍ നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും അവയുടെ സന്ദേശം പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ അജൂബ് തോട്ടനാനിയിലും, സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ തോമസ് ഉതുപ്പ്കുട്ടിയും കുട്ടികളുടെ മഹനീയ പ്രവര്‍ത്തനത്തെ പ്രത്യേകം പ്രശംസിച്ചു.

അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ വരുന്നു, ഡിജിറ്റല്‍ ബുക്കുകളും ഉടന്‍ നടപ്പിലാകും

അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ശരീര ഭാരത്തിന്റെ 5-10 ശതമാനം മാത്രമേ അവരുടെ ബാഗുകള്‍ക്കുണ്ടാകാന്‍ പാടുള്ളൂ എന്നതാണ് നിയമം. ഭാരമേറിയ ബാഗുകള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. ബാഗുകളുടെ ഭാരം കുറയ്ക്കാനായി മറ്റൊരു തന്ത്രവും അധികൃതര്‍ നടപ്പാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ബുക്കുകള്‍ നല്‍കുക എന്നതാണിത്. സ്‌കൂള്‍ അധികൃതര്‍ ഇ-ബുക്കുകളും ഓണ്‍ലൈന്‍ പഠന രീതികളുമാണ് പ്രോത്സാഹിപ്പിക്കുന്നത്. 'ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഉപയോഗിച്ച്, കുട്ടികള്‍ക്ക് ഒരു ഡിവൈസ് വഴി എല്ലാ പഠന സാമഗ്രികളും ലഭ്യമാകും, ഇത് ബാഗുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും.' കൂടാതെ, മോഡുലാര്‍ ബുക്കുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനാവശ്യമായ ഭാഗങ്ങള്‍ മാത്രമേ വഹിക്കേണ്ടതുള്ളൂ- ജെംസ് വേള്‍ഡ് അക്കാഡമി, അബുദാബിയുടെ വൈസ് പ്രിന്‍സിപ്പല്‍ ഡേവിഡ് ക്രാഗ്‌സ് പറയുന്നു. സ്‌കൂള്‍ ലൈബ്രറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ താത്കാലികമായി വായിക്കാന്‍ സൗകര്യം ഒരുക്കിയതിലൂടെ ദിവസേന കൈവശം വെക്കുന്ന ബുക്കുകളുടെ എണ്ണം കുറയ്ക്കാനായി. സ്‌കൂളില്‍ ലോക്കര്‍ സംവിധാനം ഉപയോഗിച്ച് പുസ്തകങ്ങള്‍ സൂക്ഷിക്കാനാകുമെന്ന് ഷൈനിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഭിലാഷ സിംഗ് പറഞ്ഞു. എന്നാല്‍, പുസ്തകങ്ങള്‍ സ്‌കൂളില്‍ സൂക്ഷിക്കുന്നത് ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാനും പരീക്ഷകളെ തയ്യാറാകാനും പ്രയാസമുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഡൗണ്‍ലോഡുചെയ്യാവുന്ന ഹോംവര്‍ക്ക് ആപ്പുകള്‍ വഴി പഠനം സ്‌കൂളിലെ പുസ്തകങ്ങള്‍ക്കൊപ്പം വെറും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യം സ്‌കൂളുകള്‍ നല്‍കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദി അറിയോ? ഇലോണ്‍ മസ്‌കിന്റെ 'എക്‌സ് എഐ' യില്‍ ചേരാം, എഐ ട്യൂട്ടര്‍-ബൈലിംഗ്വല്‍ എന്ന തസ്തികയില്‍ ജോലിചെയ്ത് മണിക്കൂറില്‍ 5500 രൂപ വരെ സമ്പാദിക്കാം

ഹിന്ദി അറിയാവുന്നവരെ ഇലോണ്‍ മസ്‌ക് തേടുകയാണ്. ഇലോണ്‍ മസ്‌കിന്റെ എഐ പ്ലാറ്റ്‌ഫോം ആയ 'എക്‌സ് എഐ' യിലേക്കാണ് ജോലിക്ക് ക്ഷണിച്ചിരിക്കുന്നത്. 'എക്‌സ് എഐ'ല്‍ ഭാഷാധ്യാപകരായിട്ടായിരിക്കും നിയമനം.  ഹിന്ദിയടക്കമുള്ള ഭാഷകള്‍ ചാറ്റ്‌ബോട്ടുകളെ പഠിപ്പിക്കാനായാണ് നിലവില്‍ എക്‌സ് എഐയുടെ ശ്രമം. മണിക്കൂറില്‍ 5500 രൂപ വരെയാണ് വരുമാനം ഉണ്ടാക്കാനാകുക. എഐ ട്യൂട്ടര്‍-ബൈലിംഗ്വല്‍ എന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ വിവിധ ഭാഷകള്‍ എഐയെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇംഗ്ലീഷ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. രണ്ടാം ഭാഷയായി ഹിന്ദിക്ക് പുറമേ ഫ്രഞ്ച്, ചൈനീസ്, അറബിക് എന്നിവയും ഉണ്ട്. ആറ് മാസത്തെ ഈ കരാര്‍ ജോലി വീട്ടിലിരുന്ന് ചെയ്യാം. ലോകത്ത് എടെയുള്ളവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ വരുമാനത്തില്‍ വര്‍ക് സെറ്റപ്പിന് അനുസരിച്ച് മാറ്റമുണ്ടാകും. ഹിന്ദിയടക്കമുള്ള ഭാഷകള്‍ക്കൊപ്പം ഇംഗ്ലീഷിലും പ്രാവിണ്യം വേണം. ഇരുഭാഷകളും വായിക്കാനും എഴുതാനും കഴിയണം. ഓരോ രാജ്യത്തേയും ടൈം സോണിലെ 9 മുതല്‍ 5 വരെയുള്ള സമയമാണ് ജോലിക്ക് നിശ്ചയിച്ചിരിക്കുന്നത്. കമ്ബനി നടത്തുന്ന ടെസ്റ്റുകള്‍ പാസ്സാകുന്ന അപേക്ഷകരെ തിരഞ്ഞെടുക്കും.

Other News in this category

  • ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024: നോര്‍ത്താംപ്ടണില്‍ ഭംഗിയായ വിജയം കൈവരിച്ചു, മാത്യു സ്റ്റീഫന്‍, അമല്‍ രാജ് വിജയകുമാര്‍, ഷാജോ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി
  • കൊച്ചി - യു കെ എയര്‍ ഇന്ത്യയുടെ പ്രതിവാര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുക, സര്‍വീസുകള്‍ ബിര്‍മിങ്ങ്ഹം/മാഞ്ചസ്റ്റര്‍ വരെ നീട്ടും, നിവേദനം സമര്‍പ്പിച്ച് ഒ ഐ സി സി (യു കെ); ഉടനടി ഇടപെട്ട് കെ സുധാകരന്‍ എംപി
  • ബേസിംഗ്സ്റ്റോക്ക് റോയല്‍സ് സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 30ന്, നാല്‍പ്പതോളം ടീമുകളുടെ ആവേശപ്പോരാട്ടത്തിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
  • സമീക്ഷ യുകെയുടെ ഏഴാമത് ദേശീയ സമ്മേളനം നവംബര്‍ 30ന് ബര്‍മിംഗ്ഹാമില്‍ വെച്ച്, ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കും
  • ഗൃഹാതുര സ്മരണകളുണര്‍ത്തി പുതുപ്പള്ളി പ്രവാസിസംഗമം; പകിട കളിയുടെയും, നാടന്‍ പാട്ടുകകളുടെയും നാടന്‍പന്തുകളിയുടെയും ആരവമുഖരിതമായ അന്തരിക്ഷത്തില്‍ പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ആവേശകരമായ പരിസമാപ്തി
  • ജോര്‍ജ് മാത്യു പ്രസിഡന്റും, ഡിജോ ജോണ്‍ സെക്രട്ടറിയും, ഏര്‍ഡിങ്ടണ്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം, ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ ആയിരുന്നു തിരഞ്ഞെടുപ്പ്
  • 'സംഗീത മാമാങ്കത്തിത് സര്‍ഗം സ്റ്റീവനേജ് ഒരുക്കുന്നു', മ്യൂസിക് & ഡീ ജെ നൈറ്റ്' നവംബര്‍ 10ന് ഞായറാഴ്ച്ച രണ്ടര മുതല്‍ രാത്രി എട്ടുമണിവരെ നീണ്ടു നില്‍ക്കുന്ന ലൈവ് സംഗീത നിശ
  • മോനിപ്പള്ളി പ്രവാസി സംഗമം യുകെയ്ക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു, പ്രസിഡന്റായി സിജു കുറുപ്പന്‍ന്തറയില്‍, സെക്രട്ടറി ജിന്‍സ് സണ്ണി മംഗലത്ത് സെക്രട്ടറി അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആവേശമാകാന്‍ ഉഴവൂര്‍ സംഗമം ഈ മാസം 25നും 26നും, ഗൂഗിള്‍ ഫോം വഴിയുള്ള റജിസ്‌ട്രേഷന്‍പുരോഗമിക്കുന്നു
  • മലയാളത്തിലെ ഇതിഹാസ കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയ്ക്ക് ആദരാഞ്ജലികളോടെ ഒക്ടോബര്‍ 19-ന് 'കല' വാര്‍ഷിക ദിനാചരണം, മുഖ്യാതിഥിയായി എത്തുന്നത് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
  • Most Read

    British Pathram Recommends