പലതരം ഭക്ഷണമുണ്ടാക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. പലതും കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഞെട്ടിക്കൊണ്ടിരിക്കുന്നത് പാനിപൂരി ഉണ്ടാക്കുന്ന വീഡിയോ ആണ്.
ജാര്‍ഖണ്ഡില്‍ ഒരാള്‍ പാനിപൂരി വില്പ്പനക്കാരന് കാലുകൊണ്ട് മാവു കുഴയ്ക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പാനിപൂരി പ്രേമികള്‍ ഒന്നാകെ ഞെട്ടിയ വീഡിയോ ആയിരുന്നു ഇത്. കാലുകൊണ്ട് മാവ് ചവിട്ടി കുഴയ്ക്കുക മാത്രമായിരുന്നില്ല കൂടാതെ 'മെച്ചപ്പെട്ട രുചി'ക്കായി ഇയാള്‍ ടോയ്ലറ്റ് ക്ലീനറും യൂറിയയും ഉപയോഗിച്ചിരുന്നു. ഇയാളെയാണ് പൊലീസ് പിടികൂടിയിത്.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ കാര്യവും സമ്മതിച്ചിട്ടുമുണ്ട്.
വൈറലായ വീഡിയോയില്‍ രണ്ട് പുരുഷന്മാര് മാവില്‍ കയറുന്നതും കാലുകള്‍ ഉപയോഗിച്ച് കുഴയ്ക്കുന്നതും കാണാം. യാദവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അരവിന്ദ് യാദവിന്റെ ബന്ധുക്കളായ അന്‍ഷുവും രാഘവേന്ദ്രയുമാണ് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തത്.
കടയില്‍ വെച്ച് തന്നെയായിരുന്നു സംഭവം ചിത്രീകരിച്ചതും. വീഡിയോ വൈറലായതിന് പിന്നാലെ യാദവിന്റെ കട പോലീസ് പിടിച്ചെടുത്തു.