തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളില്‍ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. സിനിമ ഇന്റസ്ട്രിയിലെ വൈറലായ വിവാഹ നിശ്ചയമായിരുന്നു ഇരുവരുടെയും. ഇരുവരും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ സൈബറിടത്ത് സജീവമായിരുന്നുവെങ്കിലും, മുന്നറിയിപ്പില്ലാതെ പെട്ടന്ന് വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ വന്നതോടെ ആരാധകര്‍ക്കും സര്‍പ്രൈസ് ആയി.
ഇപ്പോഴിത ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ശോഭിത സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു. മനോഹരമായ പിങ്ക് സില്‍ക്ക് സാരിയായിരുന്നു ശോഭിതയുടെ വേഷം. സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചും, മുല്ലപ്പൂക്കള്‍ കൊണ്ട് മുടി അലങ്കരിച്ച് ട്രെഡീഷണല്‍ ലുക്കിലായിരുന്നു ശോഭിത.
''അങ്ങനെ അത് ആരംഭിക്കുന്നു,'' എന്നാണ് അടികുറിപ്പായി ശോഭിത കുറിച്ചത്. വിവാഹം രണ്ടുപേര്‍ തമ്മില്‍ മാത്രമല്ല, കുടുംബവും ആചാരങ്ങളും എല്ലാം ചേര്‍ന്നതാണ്. അതുകൊണ്ട് പരമ്പരാഗത രീതിയില്‍ തന്നെയായിരിക്കും തന്റെ ഈ വിവാഹം എന്ന് നാഗ ചൈതന്യ മുന്‍പ് പ്രതികരിച്ചിരുന്നു. കുടുംബത്തിന്റെ എല്ലാ വിശ്വാസങ്ങളും ആചാരങ്ങളുമായി ചടങ്ങ് നടത്താനാണ് ആഗ്രഹം എന്ന് ശോഭിതയും പറഞ്ഞിട്ടുണ്ട്.ഏറെ നാളുകളായി ശോഭിതയും നാഗചൈതന്യയും ഡേറ്റിംഗില്‍ ആയിരുന്നു.