അഭിനയം നല്ല കുടുംബം മക്കള്‍ എല്ലാം കൊണ്ട് സമ്പന്നമാണെങ്കിലും നടന് സുരേഷ് ഗോപിയുടെ കണ്ണ് നനയ്ക്കുന്ന പേരാണ് ലക്ഷ്മി. ഒന്നര വയസ്സില്‍ സുരേഷ് ഗേപിക്കും കുടുംബത്തിനും തീരാ വേദനയായി മാറിയ ലക്ഷ്മിയെ കുറിച്ച് കണ്ണ് നിറയാതെ ഒരു വേദിയിലും സുരേഷ്ഗോപി പറയാതിരുന്നിട്ടില്ല.
സുരേഷ് ഗോപിയുടെ മൂത്ത മകളായിരുന്നു ലക്ഷ്മി. ലക്ഷ്മി അപകടത്തില്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ ഗോകുലിനും മാധവിനും ഭാഗ്യയ്ക്കും ഭാവ്നിക്കുമൊപ്പം ലക്ഷ്മിയും കുടുംബ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നേനെ. ഒരു കാര്‍ അപകടത്തിലാണ് മകള്‍ ലക്ഷ്മിയെ സുരേഷ് ഗോപിക്ക് നഷ്ടപ്പെട്ടത്.
1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ രാധിക ഗര്‍ഭിണിയായി. വൈകാതെ ലക്ഷ്മി പിറന്നു. ലക്ഷ്മിയ്ക്ക് ഒന്നര വയസ് മാത്രമുള്ളപ്പോഴാണ് മരണത്തിന്റെ രൂപത്തില്‍ കാറപകടം ഉണ്ടായത്. മകളുടെ മരണം വലിയ ആഘാതമാണ് സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും ഉണ്ടാക്കിയത്.
ഇപ്പോഴിതാ ആര്‍ട്ടോമാനിക് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ലക്ഷ്മിയുടെ ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം എങ്ങനെയായിരിക്കും എന്നതാണ് ആര്‍ട്ടോമാനിക് പേജിന്റെ ഉടമയായ വ്യക്തി ഡിജിറ്റല്‍ ആര്‍ട്ടിലൂടെ ചെയ്തിരിക്കുന്നത്. കാണുന്നവരുടെ കണ്ണ് നനയ്ക്കുന്ന ചിത്രം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.