ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. സൗന്ദര്യത്തിലും അഭിനയിത്തിലും ഒട്ടും പിന്നിലല്ലാത്ത താരത്തിന് ഈ പ്രായത്തിലും അത്ഭുതപ്പെടുത്തുന്ന സൗന്ദര്യം തന്നെയാണ്.
ഇന്നും ബോളിവുഡില്‍ ഇത്രയും സൗന്ദര്യം ഉള്ള ഒരാളില്ല. ഒറ്റനോട്ടത്തില്‍ ആരുടെയും കണ്ണും മനസ്സും ഐശ്വര്യയില്‍ തന്നെയായിരിക്കും. ഇപ്പോഴിതാ താനും ഐശ്വര്യയുടെ ആരാധകരനാണെന്ന് പറയുകയാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.
എന്‍ഡിടിവി സംഘടിപ്പിച്ച വേള്‍ഡ് സമ്മിറ്റിലാണ് തനിക്ക് ഐശ്വര്യയോടുള്ള ആരാധന അദ്ദേഹം പറഞ്ഞത്. ഐശ്വര്യ അഭിനയിച്ച 'ദേവ്ദാസ്' ആണ് തന്റെ പ്രിയപ്പെട്ട ബോളിവുഡ് ചിത്രമെന്നും ഡേവിഡ് കാമറൂണ്‍ പറഞ്ഞു. ഈ സിനിമ കണ്ടതുമുതലാണ് താന്‍ ഐശ്വര്യയുടെ ആരാധകനായതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കെ ഐശ്വര്യ റായിയെ കാണാനുള്ള അസുലഭമായ അവസരം എനിക്ക് ലഭിച്ചിരുന്നു. ഐശ്വര്യയുടെയും താരകുടുംബത്തിന്റേയും ആരാധകനാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു.
സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദേവ്ദാസില്‍ പാറോ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ഷാരൂഖ് ഖാന്, മാധുരി ദീക്ഷിത് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ആ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരത്തിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഇന്ത്യയുടെ നാമനിര്‍ദ്ദേശം ദേവ്ദാസ് ആയിരുന്നു.