18
MAR 2021
THURSDAY
1 GBP =109.21 INR
1 USD =84.09 INR
1 EUR =90.82 INR
breaking news : 'ഞാന്‍ പഠിച്ച കിത്താബില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്' ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ ഷിയാസ് കരീം >>> 'ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി, ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്' ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടിനെ കുറിച്ച് എആര്‍ റഹ്‌മാന്‍ >>> ഡയറ്റ് പ്ലാന്‍ എടുത്ത് പണി കിട്ടി, ആരും ഇതുപോലെ ചെയ്ത് പണി വാങ്ങരുത്, സോഷ്യല്‍ മീഡിയയിലെ ഫിറ്റ്‌നെസ് ടിപ്‌സുകളിലെ 'അബദ്ധത്തില്‍' ചെന്ന് ചാടരുതെന്ന് കാളിദാസ് ജയറാം >>> 'പോലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?', വന്‍ താരനിരയുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം', ടീസര്‍ പുറത്തിറങ്ങി, ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു >>> ബോചെ പ്രൊമോട്ടര്‍ ആയ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് അവാര്‍ഡ് >>>
Home >> NEWS
ഇന്ത്യക്കാർക്കുള്ള യുഎഇയുടെ വിസ ഓൺ- അറൈവൽ പ്രഖ്യാപനം: യഥാർത്ഥ പ്രയോജനം യുകെ, യുഎസ്, യൂറോപ്യൻ വിസകളുള്ള ഇന്ത്യക്കാർക്ക് മാത്രം! ഇനിമുതൽ നാട്ടിലേക്ക് പോകുംവഴി യുകെ മലയാളികൾക്ക് യു,എ.ഇയിൽ 6 മാസംവരെ വിസിറ്റിംഗ് വിസയിൽ താമസിക്കാം

ആൻറണി കെ. പൗലോസ്: സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ബിപി

Story Dated: 2024-10-22

കേരള സർക്കാർ പുതിയ ബിൽ പാസ്സാക്കി കേരളത്തിൽ ബാങ്ക് ജപ്‌തികൾ  നിരോധിച്ചു എന്നരീതിയിലുള്ള വ്യാജപ്രചാരണം കുറച്ചുനാൾമുമ്പ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി വന്നിരുന്നു. ഏതാണ്ട് അതിനുസമാനമായ ഒരു അബദ്ധ പ്രചാരണമാണ് യു.എ.ഇ സർക്കാർ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സംവിധാനം അനുവദിച്ചു എന്നരീതിയിൽ ഇപ്പോൾ നടന്നുവരുന്നത്.

കഴിഞ്ഞയാഴ്‌ചയാണ് യു.എ.ഇ സർക്കാർ പുതിയ പ്രഖ്യാപനം നടത്തിയത്. കേൾക്കുമ്പോൾ ഇന്ത്യൻ പാസ്സ്പോർട്ടുള്ളവർക്കെല്ലാം, യു.എ.ഇയിൽ എത്തിയാൽ വിസ ഓൺ അറൈവൽ ലഭിക്കുമെന്ന് തെറ്റിദ്ധരിക്കപ്പെടുമെങ്കിലും യഥാർത്ഥത്തിൽ, യുകെ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ വിസകളും അതോടൊപ്പം ഇന്ത്യൻ പൗരത്വവും പാസ്സ്പോർട്ടും ഉള്ളവർക്ക് മാത്രമാണ്  ഈ സൗകര്യം ലഭിക്കുക.

എന്താണ് യഥാർത്ഥ യു.എ.ഇ വിസ ഓൺ അറൈവൽ പ്രഖ്യാപനം?

സാധാരണ പാസ്‌പോർട്ട് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വിസ ഓൺ-അറൈവലിന് അർഹതയുണ്ടെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.

എന്നാൽ അറൈവൽ വിസകൾ ലഭിക്കണമെങ്കിൽ ചില നിബന്ധനകൾ കൂടി പാലിക്കപ്പെടണം. അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി മനസ്സിലാകൂ എന്ന പഴമൊഴി പോലെയാണ് പ്രഖ്യാപിതമായ പുതിയ നിബന്ധനകൾ. 

ആർക്കൊക്കെ വിസ ഓൺ അറൈവൽ ലഭിക്കും?

യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം അല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള സ്ഥിര താമസ കാർഡുകൾ, ഗ്രീൻ കാർഡുകൾ അല്ലെങ്കിൽ ഷെങ്കൻ പോലുള്ള സാധുതയുള്ള വിസകൾ കൈവശമുള്ള വ്യക്തികൾക്ക് മാത്രമേ വിസ-ഓൺ-അറൈവൽ നയം ബാധകമാകൂ.


യുകെ, യുഎസ്എ, യൂറോപ്യൻ പൗരന്മാർക്ക്  ഈ സംവിധാനം നേരത്തേമുതൽ യു.എ.ഇ സർക്കാർ അനുവദിച്ചിട്ടുണ്ട്.

അപേക്ഷകർക്ക് സാധുതയുള്ള പാസ്സ്‌പോർട്ട് വേണം: 

വിസ-ഓൺ-അറൈവലിന് യോഗ്യത നേടുന്നതിന്, യുഎഇയിൽ പ്രവേശിച്ച തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള പാസ്‌പോർട്ടുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർ ആയിരിക്കണം.

വിസ ഓപ്ഷനുകൾ 

യോഗ്യരായ ഇന്ത്യൻ യാത്രക്കാർക്ക് എത്തിച്ചേരുമ്പോൾ വിസ ലഭിക്കുന്നതിന് രണ്ട് ഓപ്ഷനുകൾ ഉണ്ട്:

14 ദിവസത്തെ വിസിറ്റിംഗ് വിസ, ഇത് 14 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.

60 ദിവസത്തെ വിസിറ്റിംഗ് വിസയുടെ കാലാവധി വർധിപ്പിക്കാനാകില്ല.

രണ്ട് വിസ തരങ്ങൾക്കും യാത്രക്കാർ യുഎഇ മാനദണ്ഡങ്ങൾക്കനുസരിച്ച് നിശ്ചിത ഫീസ് അടയ്‌ക്കേണ്ടതുണ്ട്.

ഈ വിസകളിൽ  കഴിയുന്നവർക്ക്  യു.എ.ഇയിൽ ജോലിചെയ്യാനോ പണം സമ്പാദിക്കാനോ നിയമപരമായി അനുമതിയുണ്ടാകില്ല. കൈയിൽ കാശുണ്ടെങ്കിൽ ഷോപ്പിംഗ് നടത്താം, സ്ഥലങ്ങൾ സന്ദർശിക്കാം, ആഘോഷ പരിപാടികളിൽ പങ്കെടുക്കാം എന്നുമാത്രം. 

ഇന്ത്യക്കാർക്ക് നേരത്തേയും വിസ ഓൺ അറൈവൽ!

ഇന്ത്യൻ പൗരന്മാർക്ക് യാത്ര എളുപ്പമാക്കുന്നതിനുള്ള മുൻ ശ്രമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് യുഎഇയുടെ സമീപകാല വിസ-ഓൺ-അറൈവൽ പ്രഖ്യാപനം. 

നേരത്തെ 2023 ഫെബ്രുവരിയിൽ, എമിറേറ്റ്‌സ് എയർലൈൻ, വിഎഫ്എസ് ഗ്ലോബലുമായി സഹകരിച്ച്, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായി മുൻകൂട്ടി അംഗീകരിച്ച വിസ-ഓൺ-അറൈവൽ സേവനം അവതരിപ്പിച്ചിരുന്നു. 

അതേമാസം തന്നെ ദുബൈയും ഇന്ത്യൻ പൗരന്മാർക്ക് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകാൻ തുടങ്ങി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബിസിനസ്, ടൂറിസം, സാമ്പത്തിക ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഈ നയം അവതരിപ്പിച്ചത്.

പുതിയ വിസ ഓൺ അറൈവൽ പ്രഖ്യാപനവും യു.എ.യുടെ ടൂറിസവും ബിസിനസ്സും സാമ്പത്തിക മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ടതുതന്നെ. അതുപോലെ ഇപ്പോഴും എല്ലാ ഇന്ത്യക്കാർക്കും വിസ ഓൺ അറൈവൽ സംവിധാനം നൽകാൻ കഴിയില്ലെന്ന യു.എ.ഇ സർക്കാരിന്റെ നിലപാട്, ഇന്ത്യയുടെ പാസ്സ്‌പോർട്ട് വിതരണ സംവിധാനത്തിലും സുരക്ഷയിലുമുള്ള വിശ്വാസമില്ലായ്‌മയും തുറന്നുകാണിക്കുന്നു.

 

More Latest News

'ഞാന്‍ പഠിച്ച കിത്താബില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്' ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ ഷിയാസ് കരീം

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് അവതാരക ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സാജു നവോദയ്ക്ക് പിന്നാലെ നടനും സ്റ്റാര്‍ മാജിക്ക് താരവുമായ ഷിയാസ് കരീം. ഓരോരുത്തര്‍ക്കും അവരുടേതായ രീതി ഉണ്ടെന്നും എന്നാല്‍ സഹായം ചെയ്താല്‍ ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്നാണ് തന്റെ നിലപാടെന്ന് ഷിയാസ് പറഞ്ഞു. 'ഓരോ ആളുകളും ഓരോ രീതിയാണ് എന്നെ ഞാന്‍ പറയൂ. നമ്മള്‍ എല്ലാവരും വ്യത്യസ്തരാണ് അപ്പോള്‍ രീതികളിലും മാറ്റം ഉണ്ടാകും. ലക്ഷ്മി പെര്‍ഫ്യൂം ചെയ്ത വീഡിയോ ഞാന്‍ കണ്ടിരുന്നു. എനിക്ക് അപ്പോഴാണ് പെര്‍ഫ്യൂം അങ്ങനെ ചെയ്യാനാകുമെന്ന് അറിയുന്നത് തന്നെ. ലക്ഷ്മി അത് എന്തിനാണ് യൂട്യൂബില്‍ പങ്കിട്ടതെന്ന് എനിക്ക് അറിയില്ല. ഞാന്‍ പഠിച്ച കിത്താബില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്. അതുകൊണ്ട് ഞാന്‍ ചെയ്യുന്നത് ആരോടും പറയാറില്ല. പിന്നെ ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ ആണല്ലോ', ഷിയാസ് പറഞ്ഞു. അന്തരിച്ച മിമിക്രി ആര്‍ട്ടിസ്റ്റ് കൊല്ലം സുധിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള ലക്ഷ്മി നക്ഷത്ര സുധിയുടെ കുടുംബത്തിന്റെ വിശേഷങ്ങളും ഇടയ്ക്കിടെ വീഡിയോയായി ചെയ്യാറുണ്ട്. സുധിയുടെ ഗന്ധം പെര്‍ഫ്യൂമാക്കി നല്‍കിയ ലക്ഷ്മിയുടെ യൂട്യൂബ് വീഡിയോ ഏറെ വിമര്‍ശനമാണ് നേരിട്ടത്.

'ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി, ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്' ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടിനെ കുറിച്ച് എആര്‍ റഹ്‌മാന്‍

എആര്‍ റഹ്‌മാന്‍ മാജിക്ക് പകര്‍ന്ന നിരവധി ഗാനങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടായ ഗാനം ഏതാണെന്ന ചോദിച്ചാല്‍ എആര്‍ റഹ്‌മാന് ഒരു ഉത്തരമേ ഉള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് എആര്‍ റഹ്‌മാന്റെ ആ വാക്കുകള്‍ ആണ്. തന്റെ കരിയറില്‍ കമ്പോസ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പാട്ടിനെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനായ എ ആര്‍ റഹ്‌മാന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. താല്‍ എന്ന ഹിന്ദി ചിത്രത്തിലെ താല്‍ സേ താല്‍ മിലാ എന്ന ഗാനം കമ്പോസ് ചെയ്യാനായിരുന്നു ഏറ്റവും പാടെന്ന് അദ്ദേഹം പറഞ്ഞു. കേള്‍ക്കുമ്പോള്‍ വളരെ സിമ്പിളായി തോന്നുമെങ്കിലും ആ പാട്ടിന് വേണ്ടി 30 ട്യൂണ്‍ കമ്പോസ് ചെയ്തിട്ടുണ്ടായിരുന്നെന്ന് റഹ്‌മാന്‍ പറഞ്ഞു. 'താലില്‍ മൊത്തം 12 ട്രാക്കുകളാണ് ഉണ്ടായിരുന്നത്. 'ഇഷ്‌ക് ബിനാ' ഒക്കെ വളരെ എളുപ്പത്തില്‍ കമ്പോസ് ചെയ്‌തെടുത്ത പാട്ടുകളാണ്. കമ്പോസ് ചെയ്യാന്‍ ഏറ്റവും പാട് 'താല്‍ സേ താല്‍ മില' ആയിരുന്നു. ആനന്ദ് ബക്ഷി സാര്‍ ലിറിക്‌സ് തന്നിട്ട് ഇതാണ് പാട്ടെന്ന് പറഞ്ഞു. വായിച്ചു നോക്കിയപ്പോള്‍ താല്‍ സേ താല്‍ മില. കേള്‍ക്കുമ്പോള്‍ സിമ്പിളായി തോന്നുമെങ്കിലും ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി നോക്കി. ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്.  ആ പാട്ട് ചെയ്യുന്ന സമയത്ത് ബക്ഷി സാര്‍ മുംബൈയിലും ഞാന്‍ ചെന്നൈയിലുമായിരുന്നു. ലിറിക്‌സുമായി ചെന്നൈയിലേക്കും ട്യൂണുമായി ബോംബൈയിലേക്കുമുള്ള യാത്രകള്‍ രസകരമായിരുന്നു. താല്‍ റിലീസായി 25 വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമയെപ്പറ്റിയും അതിലെ പാട്ടുകളെപ്പറ്റിയും ഒക്കെ ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്,' റഹ്‌മാന്‍ പറഞ്ഞു.

ഡയറ്റ് പ്ലാന്‍ എടുത്ത് പണി കിട്ടി, ആരും ഇതുപോലെ ചെയ്ത് പണി വാങ്ങരുത്, സോഷ്യല്‍ മീഡിയയിലെ ഫിറ്റ്‌നെസ് ടിപ്‌സുകളിലെ 'അബദ്ധത്തില്‍' ചെന്ന് ചാടരുതെന്ന് കാളിദാസ് ജയറാം

മലയാളത്തില്‍ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളു എങ്കിലും നിരവധി ആരാധകരുള്ള താരമാണ് നടനും ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം. താരത്തിന്റെ വിവാഹ വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ സിനിമാ ലോകം ഏറ്റവും കൂടുതല്‍ ഉറ്റു നോക്കുന്നത്. അന്യഭാഷാ ചിത്രങ്ങളിലും ഇതിനോടകം തന്നെ തന്റെ സാന്നിദ്ധ്യം അറിയിച്ച കാളിദാസ് സിനമാ ലോകത്തിന് വലിയ പ്രതീക്ഷയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നിരവധി ടിപ്സുകളെ കുറിച്ചും അതിലെ ചില അബദ്ധങ്ങളെ കുറിച്ചുമാണ് കാളിദാസ് പറയുന്നത്. പലരും ഇത്തരം ടിപ്‌സ് എല്ലാം പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യാറുള്ളതെന്ന് താരം പറയുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത് എന്നും കാളിദാസ് ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നോ കാര്‍ബ് ഡയറ്റ് എന്ന പേരില്‍ പ്രചരിക്കുന്ന ഭക്ഷണക്രമത്തിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അരി, ഗോതമ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങി കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ് ഈ ഭക്ഷണക്രമത്തിന്റെ രീതി. കാളിദാസ് ജയറാം ഈ ഡയറ്റ് പ്ലാന്‍ 20 ദിവസം ആയിരുന്നു പിന്തുടര്‍ന്നത്. 20 ദിവസം പിന്നിട്ടപ്പോള്‍ 1000 കലോറി കുറഞ്ഞു. പക്ഷെ ഇതിന് പിന്നാലെ വലിയ ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടുവെന്ന് കാളിദാസ് ജയറാം പറയുന്നു. ഓരോരുത്തരും അവരവരുടെ ശരീരവും ആരോഗ്യവും മനസിലാക്കി വേണം ഡയറ്റ് പ്ലാന്‍ പിന്തുടരാന്‍ എന്നും താരം പറയുന്നുണ്ട്.

'പോലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?', വന്‍ താരനിരയുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം', ടീസര്‍ പുറത്തിറങ്ങി, ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു

എഴുപതോളം വരുന്ന വന്‍ താരനിരയുടെ അകമ്പടിയോടെ എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ 'ഒരു അന്വേഷണത്തിന്റെ തുടക്കം''. നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരങ്ങള്‍ അടങ്ങിയ ചിത്രമായിരിക്കും. ഒരു കുറ്റാന്വേഷണ ചിത്രത്തിന് വ്യത്യസ്ഥമായ നിരവധി സ്ഥലങ്ങളില്‍ക്കൂടി സഞ്ചരിക്കേണ്ടി വരും. ഈ ചിത്രത്തിന് നിരവധി ലൊക്കേഷനുകളില്‍ക്കൂടിയാണ് അന്വേഷണത്തിന്റെ തലങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. കോട്ടയം,കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നീ ലൊക്കേഷനുകളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. സംവിധായകന്‍ എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീര്‍ഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍. ഡി ഐ ജി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് പ്രസിഡന്റില്‍ നിന്നും രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവര്‍ത്തകനുമായ ജീവന്‍ തോമസ്സിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിന്റെയും ചുരുളുകളുമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം. ഷൈന്‍ ടോം ചാക്കോയാണ് ജീവന്‍ തോമസ്സിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്‌സാണ്ഡര്‍ , ഷഹീന്‍ സിദ്ദിഖ്, ബിജു സോപാനം, ദുര്‍ഗാ കൃഷ്ണ, ഗൗരി പാര്‍വ്വതി, അനീഷ് കാവില്‍ എന്നിവരാണ് ഇല്‍വസ്റ്റി ശേഷന്‍ ടീമിനെ നയിക്കുന്നത്. സമുദ്രക്കനി, വാണി വിശ്വനാഥ്, സായ് കുമാര്‍, മുകേഷ്, വിജയ് ബാബു, സുധീര്‍ കരമന, അശോകന്‍ കലാഭവന്‍ ഷാജോണ്‍, അനുമോള്‍, ബൈജു സന്തോഷ്, ജോണി ആന്റണി, രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീര്‍, കൈലാഷ്, കലാഭവന്‍ നവാസ്, സുന്ദര്‍ പാണ്ട്യന്‍, പി.ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പില്‍ അശോകന്‍, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബുഅമി, അനു നായര്‍, സിനി ഏബ്രഹാം, ദില്‍ഷാ പ്രസാദ്, മഞ്ജു സുഭാഷ് , ജയകൃഷ്ണന്‍, ജയകുമാര്‍, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം. അനന്ത ലഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ബോചെ പ്രൊമോട്ടര്‍ ആയ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് അവാര്‍ഡ്

തൃശൂര്‍: 816 കോടിയില്‍പരം രൂപയുടെ ബിസിനസ്സും 95000 മെമ്പര്‍മാര്‍ക്ക് സേവനവും നല്‍കി വരുന്ന സൊസൈറ്റിയാണ് ബോചെ പ്രമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി. 2030 ആകുമ്പോഴേക്കും 25000 കോടി രൂപയുടെ ബിസിനസ്സ് ഉള്ള ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി സൊസൈറ്റി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മുപ്പത്തയ്യായിരം മെമ്പര്‍മാര്‍ക്ക് ലാഭവിഹിതം നല്‍കിയ സൊസൈറ്റിയ്ക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തന അനുമതി ഉള്ളതും, നിക്ഷേപം സ്വീകരിക്കുവാനും ലോണ്‍ നല്‍കുവാനും അധികാരമുള്ള സ്ഥാപനവുമായ മലങ്കര ക്രെഡിറ്റ് സൊസൈറ്റി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഇന്ത്യയിലെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് ലഭിച്ചു. ബാങ്കിങ്ങ് ഫ്രണ്ടിയേഴ്‌സും നാഫ് കബും ചേര്‍ന്ന് ലക്‌നൗവില്‍ നടത്തിയ അവാര്‍ഡ് നിശയില്‍ നാഫ് കബ് വൈസ് പ്രസിഡന്റ്  മിലിന്ദ് കാലേ, ഡയറക്ടര്‍ അജയ് ജെ ബ്രമേച്ച എന്നിവരില്‍ നിന്നും മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍ ജിസ്സോ ബേബി അവാര്‍ഡ് സ്വീകരിച്ചു. ഡിജിഎം രഘു വി ചടങ്ങില്‍ സന്നിഹിതനായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, ടോള്‍ ഫ്രീ:18003131223

Other News in this category

  • എൻഎച്ച്എസ് ഇംഗ്ലണ്ടിൽ ഡിജിറ്റൽ വിപ്ലവം..! ഡാറ്റാ റെക്കോർഡിങും പരിശോധനകളും അടക്കം എൻഎച്ച്എസ് ആപ്പിൽ രോഗികൾക്ക് സമ്പൂർണ്ണ ഉപയോഗ സ്വാതന്ത്ര്യം! ചികിത്സയുടെ എല്ലാ മെഡിക്കൽ രേഖകളും ആപ്പിൽ ലഭ്യമാകും; രാജ്യമൊട്ടാകെ സിംഗിൾ പേഷ്യന്റ് ഡാറ്റാ റെക്കോർഡ് സംവിധാനം
  • മഞ്ഞും ശീതക്കൊടുങ്കാറ്റും നേരത്തേ എത്തുമോ? യുകെയിലെമ്പാടും ആഷ്‌ലി കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു.. റോഡ്, റെയിൽ ,വ്യോമ, ഫെറി ഗതാഗതം തടസ്സപ്പെട്ടു; തിങ്കളാഴ്ച്ച വരെ ആംബർ മുന്നറിയിപ്പ്; മിന്നൽ പ്രളയം, വാഹന യാത്രക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പുകൾ
  • യുകെ മലയാളികളിൽ നടുക്കമുണർത്തി രണ്ട് ആകസ്മിക മരണങ്ങൾ! വൂസ്റ്ററിൽ 20 കാരനായ നഴ്‌സിംഗ് വിദ്യാർത്ഥിയേയും ന്യൂപോർട്ടിൽ തനിച്ചുകഴിഞ്ഞിരുന്ന മലയാളി യുവാവിനേയും താമസസ്ഥലങ്ങളിൽ മരിച്ചനിലയിൽ കണ്ടെത്തി!
  • ആഷ്‌ഫോർഡ് ബറോ കൗൺസിൽ തെരെഞ്ഞെടുപ്പിൽ മത്സരിച്ച നഴ്‌സായ മലയാളി സ്ഥാനാർഥി റീന മാത്യു പൊരുതിത്തോറ്റു, പരാജയം 6 വോട്ടിന്! അപ്രതീക്ഷിത വിജയവുമായി ഗ്രീൻസ് പാർട്ടി; ഉപതിരഞ്ഞെടുപ്പ് നടന്നത് എംപി സോജൻ ജോസഫ് രാജിവച്ച ഒഴിവിൽ
  • യുകെയിലെ കെയറർമാർക്ക് ഇതാ വീണ്ടും സുവർണ്ണാവസരം.. ഒരാഴ്ചത്തെ ഫ്രീ ഓസ്‌കി കോഴ്‌സിനായി ഇപ്പോൾ അപേക്ഷിക്കൂ നിങ്ങൾക്ക് അതിവേഗം ഒരു യുകെ രജിസ്റ്റേർഡ് നഴ്‌സാകാം, അപൂർവ്വ ഫ്രീ സ്‌കീമുമായി ഒ.എന്‍.ടി ഗ്ലോബല്‍ അക്കാദമി
  • ബോംബ് ഭീഷണി… എയർ ഇന്ത്യ വിമാനം കാനഡയിലെ ആർട്ടിക് സിറ്റിയിൽ അടിയന്തരമായി ഇറക്കി! വിമാനത്തിൽ ജീവനക്കാരടക്കം 211 യാത്രക്കാർ, ഇന്ത്യ, കാനഡ സർക്കാർ പോരിനെത്തുടർന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര സംഘടനകൾ
  • ഹൈ കമ്മീഷണർമാരേയും ഉന്നത നയതന്ത്ര പ്രതിനിധികളേയും പുറത്താക്കിയും തിരിച്ചുവിളിച്ചും ഇന്ത്യ, കാനഡ സർക്കാർ പോര് വീണ്ടും രൂക്ഷം! കാനഡയിൽ സ്‌റ്റഡി, ഡിപെൻഡന്റ് വിസകളിൽ എത്തിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ആശങ്കയിൽ, കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ചേക്കും
  • എൻഎച്ച്എസിൽ പല്ലുപറിക്കായി കാത്തിരുന്നാൽ പല്ലുകൊഴിയും! യുകെയിലെ ചില സ്ഥലങ്ങളിൽ ഡെന്റിസ്റ്റുകളെ കാണാൻ രോഗികൾ 4 വർഷംവരെ കാത്തിരിക്കുന്നു! ദന്ത ഡോക്ടർമാരുടെ ക്ഷാമം സർവ്വകാല റെക്കോർഡിൽ! കുട്ടികൾക്കും ചികിത്സയില്ല!
  • അനവധി മലയാളികൾ ജോലിചെയ്യുന്ന യൂബർ ഈറ്റ്‌സ്, ഡെലിവറൂ, ജസ്റ്റ് ഈറ്റ് കമ്പനികളിൽ അനധികൃത തൊഴിലാളികൾക്കായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വ്യാപക റെയ്‌ഡ്‌! താമസം നിരത്തിയിട്ട കാരവനുകളിൽ! മുപ്പതോളം പേർ പിടിയിലായി; റെയ്‌ഡ്‌ ശക്തമാക്കി ലേബർ സർക്കാർ
  • ഇന്ന് മഹാനവമി.. വിദ്യാരംഭ എഴുത്തിനിരുത്തിനായി തയ്യാറെടുത്ത് യുകെ മലയാളി കുടുംബങ്ങളും; പൂജവെയ്പ്പും എഴുത്തിനിരുത്തും കുടുതലും കുടുംബങ്ങളിൽ; വിജയദശമിയിലെ എഴുത്തിനിരുത്തൽ ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി സംഘടനകളും നടത്തുന്നു
  • Most Read

    British Pathram Recommends