18
MAR 2021
THURSDAY
1 GBP =109.21 INR
1 USD =84.09 INR
1 EUR =90.82 INR
breaking news : സ്‌കൂളില്‍ ഫോട്ടോ എടുക്കുന്നതിനിടെ ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തി, രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍ >>> എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കണ്ട, എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയണ്ടന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് >>> കൊന്ത മാസ വിസ്മയമൊരുക്കി വെയില്‍സിലെ ക്നാനായ മക്കള്‍; കൊന്തയലങ്കാര മത്സരവും പ്രദര്‍ശനവും ഏവര്‍ക്കും നവ്യാനുഭവമായി മാറി >>> അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ വരുന്നു, ഡിജിറ്റല്‍ ബുക്കുകളും ഉടന്‍ നടപ്പിലാകും >>> ഹിന്ദി അറിയോ? ഇലോണ്‍ മസ്‌കിന്റെ 'എക്‌സ് എഐ' യില്‍ ചേരാം, എഐ ട്യൂട്ടര്‍-ബൈലിംഗ്വല്‍ എന്ന തസ്തികയില്‍ ജോലിചെയ്ത് മണിക്കൂറില്‍ 5500 രൂപ വരെ സമ്പാദിക്കാം >>>
Home >> BUSINESS
ബോചെ പ്രൊമോട്ടര്‍ ആയ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് അവാര്‍ഡ്

സ്വന്തം ലേഖകൻ

Story Dated: 2024-10-22

തൃശൂര്‍: 816 കോടിയില്‍പരം രൂപയുടെ ബിസിനസ്സും 95000 മെമ്പര്‍മാര്‍ക്ക് സേവനവും നല്‍കി വരുന്ന സൊസൈറ്റിയാണ് ബോചെ പ്രമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി. 2030 ആകുമ്പോഴേക്കും 25000 കോടി രൂപയുടെ ബിസിനസ്സ് ഉള്ള ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി സൊസൈറ്റി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മുപ്പത്തയ്യായിരം മെമ്പര്‍മാര്‍ക്ക് ലാഭവിഹിതം നല്‍കിയ സൊസൈറ്റിയ്ക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്.

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തന അനുമതി ഉള്ളതും, നിക്ഷേപം സ്വീകരിക്കുവാനും ലോണ്‍ നല്‍കുവാനും അധികാരമുള്ള സ്ഥാപനവുമായ മലങ്കര ക്രെഡിറ്റ് സൊസൈറ്റി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

ഇന്ത്യയിലെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് ലഭിച്ചു. ബാങ്കിങ്ങ് ഫ്രണ്ടിയേഴ്‌സും നാഫ് കബും ചേര്‍ന്ന് ലക്‌നൗവില്‍ നടത്തിയ അവാര്‍ഡ് നിശയില്‍ നാഫ് കബ് വൈസ് പ്രസിഡന്റ്  മിലിന്ദ് കാലേ, ഡയറക്ടര്‍ അജയ് ജെ ബ്രമേച്ച എന്നിവരില്‍ നിന്നും മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍ ജിസ്സോ ബേബി അവാര്‍ഡ് സ്വീകരിച്ചു. ഡിജിഎം രഘു വി ചടങ്ങില്‍ സന്നിഹിതനായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, ടോള്‍ ഫ്രീ:18003131223


More Latest News

സ്‌കൂളില്‍ ഫോട്ടോ എടുക്കുന്നതിനിടെ ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തി, രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍

സ്‌കൂളില്‍ വെച്ച് വീണ കുട്ടിക്ക് യഥാസമയം ചികിത്സ നടപ്പിലാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വൈകിയ സംഭവത്തില്‍ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും കമ്മിഷന്‍ അംഗം എന്‍ സുനന്ദ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചു. ഹര്‍ജിയും, റിപ്പോര്‍ട്ടുകളും, രേഖകളും, മൊഴിയും കമ്മിഷന്‍ സമഗ്രമായി പരിശോധിച്ചു. സമഗ്രമായി പരിശോധിച്ച കമ്മീഷന്‍, ക്ലാസ്സില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കവെ ഗുഡ് ഷെപ്പേര്‍ഡ് കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിക്ക് ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. യഥാസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തിയതിലൂടെ ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നതായി കമ്മിഷന്‍ വിലയിരുത്തി. കുട്ടിക്ക് സംഭവിച്ച മാനസികവും ശാരീരികവുമായ ആഘാതത്തിന് നല്‍കുന്ന ധനസഹായ തുക ഭാവി ചികിത്സക്ക് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും സ്‌കൂളിലെ അധ്യാപകര്‍ക്കും, പ്രിന്‍സിപ്പല്‍ എച്ച്.എം എന്നിവര്‍ക്കും ബാലാവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനും സ്‌കൂള്‍ മാനേജര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കണ്ട, എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയണ്ടന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ ഇനി പലഹാരങ്ങള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഒന്നും വേണ്ട. തട്ടുകടകള്‍, നാട്ടിന്‍പുറത്തെ ചില ചായക്കടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. സമൂസ, പക്കോഡ പോലെയുള്ള എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇങ്ങനെ കലരുന്നത് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഇനിമുതല്‍ ഫലപ്രദമായ പാക്കേജിങില്‍ ഭക്ഷണങ്ങളുടെ ഘടനമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ സംരംഭകര്‍ ഉള്‍പ്പെടെ പാക്കേജ് മെറ്റീരിയലുകള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഭക്ഷ്യ സുരക്ഷ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അറിയിപ്പില്‍ പറയുന്നു.

കൊന്ത മാസ വിസ്മയമൊരുക്കി വെയില്‍സിലെ ക്നാനായ മക്കള്‍; കൊന്തയലങ്കാര മത്സരവും പ്രദര്‍ശനവും ഏവര്‍ക്കും നവ്യാനുഭവമായി മാറി

കാര്‍ഡിഫ്: സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനില്‍ കൊന്ത മാസ ആചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊന്തയലങ്കാര മത്സരവും പ്രദര്‍ശനവും ഏവര്‍ക്കും നവ്യാനുഭവമായി മാറി. സണ്‍ഡേ സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ചുകൊണ്ടു വന്ന ജപമാലയെ കുറിച്ചുള്ള പോസ്റ്ററുകളുടെ പ്രദര്‍ശനം പള്ളി ഹാളില്‍ ഒരുക്കി. ജപമാലകള്‍ വിവിധ രീതിയില്‍ അലങ്കരിച്ചും ജപമാലകളെകുറിച്ചുള്ള വിവരണങ്ങള്‍ ഉള്‍പെടുത്തിയും നടത്തിയ പ്രദര്‍ശനം ഏവര്‍ക്കും നയനാനന്ദകരവും വിജ്ഞാനപ്രദവും ആയിരുന്നു. കൊന്ത മാസത്തില്‍ ജപമാലയോടുള്ള ഭക്തിയും സ്നേഹവും ഏവരിലും ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജപമാല പോസ്റ്റര്‍ നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും അവയുടെ സന്ദേശം പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ അജൂബ് തോട്ടനാനിയിലും, സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ തോമസ് ഉതുപ്പ്കുട്ടിയും കുട്ടികളുടെ മഹനീയ പ്രവര്‍ത്തനത്തെ പ്രത്യേകം പ്രശംസിച്ചു.

അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ വരുന്നു, ഡിജിറ്റല്‍ ബുക്കുകളും ഉടന്‍ നടപ്പിലാകും

അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ശരീര ഭാരത്തിന്റെ 5-10 ശതമാനം മാത്രമേ അവരുടെ ബാഗുകള്‍ക്കുണ്ടാകാന്‍ പാടുള്ളൂ എന്നതാണ് നിയമം. ഭാരമേറിയ ബാഗുകള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. ബാഗുകളുടെ ഭാരം കുറയ്ക്കാനായി മറ്റൊരു തന്ത്രവും അധികൃതര്‍ നടപ്പാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ബുക്കുകള്‍ നല്‍കുക എന്നതാണിത്. സ്‌കൂള്‍ അധികൃതര്‍ ഇ-ബുക്കുകളും ഓണ്‍ലൈന്‍ പഠന രീതികളുമാണ് പ്രോത്സാഹിപ്പിക്കുന്നത്. 'ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഉപയോഗിച്ച്, കുട്ടികള്‍ക്ക് ഒരു ഡിവൈസ് വഴി എല്ലാ പഠന സാമഗ്രികളും ലഭ്യമാകും, ഇത് ബാഗുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും.' കൂടാതെ, മോഡുലാര്‍ ബുക്കുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനാവശ്യമായ ഭാഗങ്ങള്‍ മാത്രമേ വഹിക്കേണ്ടതുള്ളൂ- ജെംസ് വേള്‍ഡ് അക്കാഡമി, അബുദാബിയുടെ വൈസ് പ്രിന്‍സിപ്പല്‍ ഡേവിഡ് ക്രാഗ്‌സ് പറയുന്നു. സ്‌കൂള്‍ ലൈബ്രറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ താത്കാലികമായി വായിക്കാന്‍ സൗകര്യം ഒരുക്കിയതിലൂടെ ദിവസേന കൈവശം വെക്കുന്ന ബുക്കുകളുടെ എണ്ണം കുറയ്ക്കാനായി. സ്‌കൂളില്‍ ലോക്കര്‍ സംവിധാനം ഉപയോഗിച്ച് പുസ്തകങ്ങള്‍ സൂക്ഷിക്കാനാകുമെന്ന് ഷൈനിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഭിലാഷ സിംഗ് പറഞ്ഞു. എന്നാല്‍, പുസ്തകങ്ങള്‍ സ്‌കൂളില്‍ സൂക്ഷിക്കുന്നത് ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാനും പരീക്ഷകളെ തയ്യാറാകാനും പ്രയാസമുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഡൗണ്‍ലോഡുചെയ്യാവുന്ന ഹോംവര്‍ക്ക് ആപ്പുകള്‍ വഴി പഠനം സ്‌കൂളിലെ പുസ്തകങ്ങള്‍ക്കൊപ്പം വെറും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യം സ്‌കൂളുകള്‍ നല്‍കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദി അറിയോ? ഇലോണ്‍ മസ്‌കിന്റെ 'എക്‌സ് എഐ' യില്‍ ചേരാം, എഐ ട്യൂട്ടര്‍-ബൈലിംഗ്വല്‍ എന്ന തസ്തികയില്‍ ജോലിചെയ്ത് മണിക്കൂറില്‍ 5500 രൂപ വരെ സമ്പാദിക്കാം

ഹിന്ദി അറിയാവുന്നവരെ ഇലോണ്‍ മസ്‌ക് തേടുകയാണ്. ഇലോണ്‍ മസ്‌കിന്റെ എഐ പ്ലാറ്റ്‌ഫോം ആയ 'എക്‌സ് എഐ' യിലേക്കാണ് ജോലിക്ക് ക്ഷണിച്ചിരിക്കുന്നത്. 'എക്‌സ് എഐ'ല്‍ ഭാഷാധ്യാപകരായിട്ടായിരിക്കും നിയമനം.  ഹിന്ദിയടക്കമുള്ള ഭാഷകള്‍ ചാറ്റ്‌ബോട്ടുകളെ പഠിപ്പിക്കാനായാണ് നിലവില്‍ എക്‌സ് എഐയുടെ ശ്രമം. മണിക്കൂറില്‍ 5500 രൂപ വരെയാണ് വരുമാനം ഉണ്ടാക്കാനാകുക. എഐ ട്യൂട്ടര്‍-ബൈലിംഗ്വല്‍ എന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ വിവിധ ഭാഷകള്‍ എഐയെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇംഗ്ലീഷ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. രണ്ടാം ഭാഷയായി ഹിന്ദിക്ക് പുറമേ ഫ്രഞ്ച്, ചൈനീസ്, അറബിക് എന്നിവയും ഉണ്ട്. ആറ് മാസത്തെ ഈ കരാര്‍ ജോലി വീട്ടിലിരുന്ന് ചെയ്യാം. ലോകത്ത് എടെയുള്ളവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ വരുമാനത്തില്‍ വര്‍ക് സെറ്റപ്പിന് അനുസരിച്ച് മാറ്റമുണ്ടാകും. ഹിന്ദിയടക്കമുള്ള ഭാഷകള്‍ക്കൊപ്പം ഇംഗ്ലീഷിലും പ്രാവിണ്യം വേണം. ഇരുഭാഷകളും വായിക്കാനും എഴുതാനും കഴിയണം. ഓരോ രാജ്യത്തേയും ടൈം സോണിലെ 9 മുതല്‍ 5 വരെയുള്ള സമയമാണ് ജോലിക്ക് നിശ്ചയിച്ചിരിക്കുന്നത്. കമ്ബനി നടത്തുന്ന ടെസ്റ്റുകള്‍ പാസ്സാകുന്ന അപേക്ഷകരെ തിരഞ്ഞെടുക്കും.

Other News in this category

  • ബോചെ ടീ ലക്കി ഡ്രോ: കാര്‍ സമ്മാനമായി ലഭിച്ചത് മലപ്പുറം കാളിക്കാവ് സ്വദേശി മജീദിന്, ബോചെയില്‍ നിന്നും നിസ്സാന്റെ മാഗ്‌നറ്റ് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി
  • വരുന്നു 'ജിയോ ഹോട്ട്സ്റ്റാര്‍' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറുമായി ജിയോ സിനിമയെ ലയിപ്പിക്കാന്‍ പദ്ധതി, പുതിയ പ്രഖ്യാപനവുമായി റിലയന്‍സ്
  • യുഎസില്‍ ടെക്ക് കമ്പനിയായ ഇന്റലില്‍ കൂട്ട പിരിച്ചുവിടല്‍; സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ രണ്ടായിരത്തോളം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്
  • ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയോ? ഇനി വീട്ടിലിരുന്ന് സമ്പാദിക്കാം, അതും മണിക്കൂറില്‍ അയ്യായിരം വരെ, വന്‍ വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്
  • ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയ്തു, 24 ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ട് മെറ്റ!!!
  • 455 ലൈവ് ടിവി ചാനലുകളിലൂടെ സിനിമകളും വീഡിയോകളും സ്പോര്‍ട്സ് പരിപാടികളും അടങ്ങിയ ഫോണ്‍, ജിയോ അവതരിപ്പിക്കുന്ന ഫോണിന് വില വെറും 1,099 രൂപ മാത്രം!!!
  • സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!!
  • സുരക്ഷയെ കുറിച്ച് ചിന്തിക്കുന്നുണ്ടോ? യുപിഐ പിന്‍ നമ്പര്‍ ഇടയ്ക്ക് മാറ്റാം, ചെയ്യേണ്ടത് ഇത്
  • കോടിക്കണക്കിന് സ്വത്ത്, പക്ഷെ കൈയ്യില്‍ ധരിച്ചിരുന്നത് സാധാരണ വാച്ചും; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി രത്തന്‍ ടാറ്റയുടെ 'ലളിത ജീവിതത്തിന്റെ' മറ്റൊരു തെളിവ്
  • മെറ്റ എഐയുടെ സേവനം ഇനി ബ്രിട്ടനിലേക്കും!!! ആറ് പുതിയ രാജ്യങ്ങളിലേക്കൂ കൂടി സേവനം വ്യാപിപ്പിച്ച് മെറ്റ
  • Most Read

    British Pathram Recommends