18
MAR 2021
THURSDAY
1 GBP =109.21 INR
1 USD =84.09 INR
1 EUR =90.82 INR
breaking news : സ്‌കൂളില്‍ ഫോട്ടോ എടുക്കുന്നതിനിടെ ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തി, രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍ >>> എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കണ്ട, എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയണ്ടന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് >>> കൊന്ത മാസ വിസ്മയമൊരുക്കി വെയില്‍സിലെ ക്നാനായ മക്കള്‍; കൊന്തയലങ്കാര മത്സരവും പ്രദര്‍ശനവും ഏവര്‍ക്കും നവ്യാനുഭവമായി മാറി >>> അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ വരുന്നു, ഡിജിറ്റല്‍ ബുക്കുകളും ഉടന്‍ നടപ്പിലാകും >>> ഹിന്ദി അറിയോ? ഇലോണ്‍ മസ്‌കിന്റെ 'എക്‌സ് എഐ' യില്‍ ചേരാം, എഐ ട്യൂട്ടര്‍-ബൈലിംഗ്വല്‍ എന്ന തസ്തികയില്‍ ജോലിചെയ്ത് മണിക്കൂറില്‍ 5500 രൂപ വരെ സമ്പാദിക്കാം >>>
Home >> CINEMA
ഡയറ്റ് പ്ലാന്‍ എടുത്ത് പണി കിട്ടി, ആരും ഇതുപോലെ ചെയ്ത് പണി വാങ്ങരുത്, സോഷ്യല്‍ മീഡിയയിലെ ഫിറ്റ്‌നെസ് ടിപ്‌സുകളിലെ 'അബദ്ധത്തില്‍' ചെന്ന് ചാടരുതെന്ന് കാളിദാസ് ജയറാം

സ്വന്തം ലേഖകൻ

Story Dated: 2024-10-23

മലയാളത്തില്‍ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളു എങ്കിലും നിരവധി ആരാധകരുള്ള താരമാണ് നടനും ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം. താരത്തിന്റെ വിവാഹ വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ സിനിമാ ലോകം ഏറ്റവും കൂടുതല്‍ ഉറ്റു നോക്കുന്നത്.

അന്യഭാഷാ ചിത്രങ്ങളിലും ഇതിനോടകം തന്നെ തന്റെ സാന്നിദ്ധ്യം അറിയിച്ച കാളിദാസ് സിനമാ ലോകത്തിന് വലിയ പ്രതീക്ഷയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നിരവധി ടിപ്സുകളെ കുറിച്ചും അതിലെ ചില അബദ്ധങ്ങളെ കുറിച്ചുമാണ് കാളിദാസ് പറയുന്നത്.

പലരും ഇത്തരം ടിപ്‌സ് എല്ലാം പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യാറുള്ളതെന്ന് താരം പറയുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത് എന്നും കാളിദാസ് ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

നോ കാര്‍ബ് ഡയറ്റ് എന്ന പേരില്‍ പ്രചരിക്കുന്ന ഭക്ഷണക്രമത്തിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അരി, ഗോതമ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങി കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ് ഈ ഭക്ഷണക്രമത്തിന്റെ രീതി. കാളിദാസ് ജയറാം ഈ ഡയറ്റ് പ്ലാന്‍ 20 ദിവസം ആയിരുന്നു പിന്തുടര്‍ന്നത്. 20 ദിവസം പിന്നിട്ടപ്പോള്‍ 1000 കലോറി കുറഞ്ഞു. പക്ഷെ ഇതിന് പിന്നാലെ വലിയ ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടുവെന്ന് കാളിദാസ് ജയറാം പറയുന്നു. ഓരോരുത്തരും അവരവരുടെ ശരീരവും ആരോഗ്യവും മനസിലാക്കി വേണം ഡയറ്റ് പ്ലാന്‍ പിന്തുടരാന്‍ എന്നും താരം പറയുന്നുണ്ട്.

More Latest News

സ്‌കൂളില്‍ ഫോട്ടോ എടുക്കുന്നതിനിടെ ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തി, രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍

സ്‌കൂളില്‍ വെച്ച് വീണ കുട്ടിക്ക് യഥാസമയം ചികിത്സ നടപ്പിലാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വൈകിയ സംഭവത്തില്‍ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും കമ്മിഷന്‍ അംഗം എന്‍ സുനന്ദ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചു. ഹര്‍ജിയും, റിപ്പോര്‍ട്ടുകളും, രേഖകളും, മൊഴിയും കമ്മിഷന്‍ സമഗ്രമായി പരിശോധിച്ചു. സമഗ്രമായി പരിശോധിച്ച കമ്മീഷന്‍, ക്ലാസ്സില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കവെ ഗുഡ് ഷെപ്പേര്‍ഡ് കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിക്ക് ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. യഥാസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തിയതിലൂടെ ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നതായി കമ്മിഷന്‍ വിലയിരുത്തി. കുട്ടിക്ക് സംഭവിച്ച മാനസികവും ശാരീരികവുമായ ആഘാതത്തിന് നല്‍കുന്ന ധനസഹായ തുക ഭാവി ചികിത്സക്ക് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും സ്‌കൂളിലെ അധ്യാപകര്‍ക്കും, പ്രിന്‍സിപ്പല്‍ എച്ച്.എം എന്നിവര്‍ക്കും ബാലാവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനും സ്‌കൂള്‍ മാനേജര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കണ്ട, എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയണ്ടന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ ഇനി പലഹാരങ്ങള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഒന്നും വേണ്ട. തട്ടുകടകള്‍, നാട്ടിന്‍പുറത്തെ ചില ചായക്കടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. സമൂസ, പക്കോഡ പോലെയുള്ള എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇങ്ങനെ കലരുന്നത് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഇനിമുതല്‍ ഫലപ്രദമായ പാക്കേജിങില്‍ ഭക്ഷണങ്ങളുടെ ഘടനമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ സംരംഭകര്‍ ഉള്‍പ്പെടെ പാക്കേജ് മെറ്റീരിയലുകള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഭക്ഷ്യ സുരക്ഷ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അറിയിപ്പില്‍ പറയുന്നു.

കൊന്ത മാസ വിസ്മയമൊരുക്കി വെയില്‍സിലെ ക്നാനായ മക്കള്‍; കൊന്തയലങ്കാര മത്സരവും പ്രദര്‍ശനവും ഏവര്‍ക്കും നവ്യാനുഭവമായി മാറി

കാര്‍ഡിഫ്: സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനില്‍ കൊന്ത മാസ ആചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊന്തയലങ്കാര മത്സരവും പ്രദര്‍ശനവും ഏവര്‍ക്കും നവ്യാനുഭവമായി മാറി. സണ്‍ഡേ സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ചുകൊണ്ടു വന്ന ജപമാലയെ കുറിച്ചുള്ള പോസ്റ്ററുകളുടെ പ്രദര്‍ശനം പള്ളി ഹാളില്‍ ഒരുക്കി. ജപമാലകള്‍ വിവിധ രീതിയില്‍ അലങ്കരിച്ചും ജപമാലകളെകുറിച്ചുള്ള വിവരണങ്ങള്‍ ഉള്‍പെടുത്തിയും നടത്തിയ പ്രദര്‍ശനം ഏവര്‍ക്കും നയനാനന്ദകരവും വിജ്ഞാനപ്രദവും ആയിരുന്നു. കൊന്ത മാസത്തില്‍ ജപമാലയോടുള്ള ഭക്തിയും സ്നേഹവും ഏവരിലും ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജപമാല പോസ്റ്റര്‍ നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും അവയുടെ സന്ദേശം പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ അജൂബ് തോട്ടനാനിയിലും, സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ തോമസ് ഉതുപ്പ്കുട്ടിയും കുട്ടികളുടെ മഹനീയ പ്രവര്‍ത്തനത്തെ പ്രത്യേകം പ്രശംസിച്ചു.

അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ വരുന്നു, ഡിജിറ്റല്‍ ബുക്കുകളും ഉടന്‍ നടപ്പിലാകും

അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ശരീര ഭാരത്തിന്റെ 5-10 ശതമാനം മാത്രമേ അവരുടെ ബാഗുകള്‍ക്കുണ്ടാകാന്‍ പാടുള്ളൂ എന്നതാണ് നിയമം. ഭാരമേറിയ ബാഗുകള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. ബാഗുകളുടെ ഭാരം കുറയ്ക്കാനായി മറ്റൊരു തന്ത്രവും അധികൃതര്‍ നടപ്പാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ബുക്കുകള്‍ നല്‍കുക എന്നതാണിത്. സ്‌കൂള്‍ അധികൃതര്‍ ഇ-ബുക്കുകളും ഓണ്‍ലൈന്‍ പഠന രീതികളുമാണ് പ്രോത്സാഹിപ്പിക്കുന്നത്. 'ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഉപയോഗിച്ച്, കുട്ടികള്‍ക്ക് ഒരു ഡിവൈസ് വഴി എല്ലാ പഠന സാമഗ്രികളും ലഭ്യമാകും, ഇത് ബാഗുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും.' കൂടാതെ, മോഡുലാര്‍ ബുക്കുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനാവശ്യമായ ഭാഗങ്ങള്‍ മാത്രമേ വഹിക്കേണ്ടതുള്ളൂ- ജെംസ് വേള്‍ഡ് അക്കാഡമി, അബുദാബിയുടെ വൈസ് പ്രിന്‍സിപ്പല്‍ ഡേവിഡ് ക്രാഗ്‌സ് പറയുന്നു. സ്‌കൂള്‍ ലൈബ്രറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ താത്കാലികമായി വായിക്കാന്‍ സൗകര്യം ഒരുക്കിയതിലൂടെ ദിവസേന കൈവശം വെക്കുന്ന ബുക്കുകളുടെ എണ്ണം കുറയ്ക്കാനായി. സ്‌കൂളില്‍ ലോക്കര്‍ സംവിധാനം ഉപയോഗിച്ച് പുസ്തകങ്ങള്‍ സൂക്ഷിക്കാനാകുമെന്ന് ഷൈനിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഭിലാഷ സിംഗ് പറഞ്ഞു. എന്നാല്‍, പുസ്തകങ്ങള്‍ സ്‌കൂളില്‍ സൂക്ഷിക്കുന്നത് ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാനും പരീക്ഷകളെ തയ്യാറാകാനും പ്രയാസമുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഡൗണ്‍ലോഡുചെയ്യാവുന്ന ഹോംവര്‍ക്ക് ആപ്പുകള്‍ വഴി പഠനം സ്‌കൂളിലെ പുസ്തകങ്ങള്‍ക്കൊപ്പം വെറും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യം സ്‌കൂളുകള്‍ നല്‍കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദി അറിയോ? ഇലോണ്‍ മസ്‌കിന്റെ 'എക്‌സ് എഐ' യില്‍ ചേരാം, എഐ ട്യൂട്ടര്‍-ബൈലിംഗ്വല്‍ എന്ന തസ്തികയില്‍ ജോലിചെയ്ത് മണിക്കൂറില്‍ 5500 രൂപ വരെ സമ്പാദിക്കാം

ഹിന്ദി അറിയാവുന്നവരെ ഇലോണ്‍ മസ്‌ക് തേടുകയാണ്. ഇലോണ്‍ മസ്‌കിന്റെ എഐ പ്ലാറ്റ്‌ഫോം ആയ 'എക്‌സ് എഐ' യിലേക്കാണ് ജോലിക്ക് ക്ഷണിച്ചിരിക്കുന്നത്. 'എക്‌സ് എഐ'ല്‍ ഭാഷാധ്യാപകരായിട്ടായിരിക്കും നിയമനം.  ഹിന്ദിയടക്കമുള്ള ഭാഷകള്‍ ചാറ്റ്‌ബോട്ടുകളെ പഠിപ്പിക്കാനായാണ് നിലവില്‍ എക്‌സ് എഐയുടെ ശ്രമം. മണിക്കൂറില്‍ 5500 രൂപ വരെയാണ് വരുമാനം ഉണ്ടാക്കാനാകുക. എഐ ട്യൂട്ടര്‍-ബൈലിംഗ്വല്‍ എന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ വിവിധ ഭാഷകള്‍ എഐയെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇംഗ്ലീഷ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. രണ്ടാം ഭാഷയായി ഹിന്ദിക്ക് പുറമേ ഫ്രഞ്ച്, ചൈനീസ്, അറബിക് എന്നിവയും ഉണ്ട്. ആറ് മാസത്തെ ഈ കരാര്‍ ജോലി വീട്ടിലിരുന്ന് ചെയ്യാം. ലോകത്ത് എടെയുള്ളവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ വരുമാനത്തില്‍ വര്‍ക് സെറ്റപ്പിന് അനുസരിച്ച് മാറ്റമുണ്ടാകും. ഹിന്ദിയടക്കമുള്ള ഭാഷകള്‍ക്കൊപ്പം ഇംഗ്ലീഷിലും പ്രാവിണ്യം വേണം. ഇരുഭാഷകളും വായിക്കാനും എഴുതാനും കഴിയണം. ഓരോ രാജ്യത്തേയും ടൈം സോണിലെ 9 മുതല്‍ 5 വരെയുള്ള സമയമാണ് ജോലിക്ക് നിശ്ചയിച്ചിരിക്കുന്നത്. കമ്ബനി നടത്തുന്ന ടെസ്റ്റുകള്‍ പാസ്സാകുന്ന അപേക്ഷകരെ തിരഞ്ഞെടുക്കും.

Other News in this category

  • 'ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി, ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്' ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടിനെ കുറിച്ച് എആര്‍ റഹ്‌മാന്‍
  • 'പോലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?', വന്‍ താരനിരയുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം', ടീസര്‍ പുറത്തിറങ്ങി, ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു
  • 'ഐശ്വര്യ അഭിനയിച്ചതില്‍ പ്രിയപ്പെട്ട ചിത്രം അതായിരുന്നു, ആ സിനിമ കണ്ടതു മുതലാണ് ഞാന്‍ ഐശ്വര്യയുടെ ആരാധകനായത്' മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍
  • ആ മകള്‍ ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ ആയിരുന്നേനേ, സുരേഷ് ഗോപിയുടെ മകളുടെ ചിത്രം എഐയുടെ സഹായത്തോടെ വരച്ചപ്പോള്‍, ചിത്രം സോഷ്യമീഡിയ പേജില്‍ വൈറല്‍
  • ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം ഇങ്ങെത്തി, വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുന്ന വിവരം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ ചത്രങ്ങള്‍, ആകാംക്ഷയില്‍ ആരാധകര്‍
  • 'കൈനീട്ടം എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ പക്ഷഭേദമുണ്ട്, മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ സംഘടനയില്‍ സ്ഥാനമുള്ളൂ' 'അമ്മ'യെ വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍
  • 'നിയമപരമായി വീണ്ടും വിവാഹം കഴിക്കും, തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ ഒരിക്കലും വരരുത്' ആരാണ് വധുവെന്ന ചോദ്യത്തിന് മറുപടി പറയാതെ ബാല
  • സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന 'ആനന്ദ് ശ്രീബാല' അടുത്ത മാസം തീയറ്ററുകളില്‍, അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസും പ്രധാന വേഷങ്ങളില്‍ എത്തുന്നു
  • 'മക്കളെ പിടിച്ചാണ് ദിലീപ് അന്ന് എന്റെ മുന്നില്‍ സത്യം ചെയ്തത്, ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടാവില്ലെന്ന് വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം' നടിയെ ആക്രമിച്ച കേസില്‍ സലിം കുമാര്‍ പറയുന്നത് ഇങ്ങനെ
  • വധഭീഷണിയെ തുടര്‍ന്ന് സുരക്ഷയെ മുന്‍നിര്‍ത്തി ദുബായില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച് സല്‍മാന്‍ ഖാന്‍, യാത്രക്കാരന് സുരക്ഷ നല്‍കുന്ന ഒട്ടേറെ പ്രത്യേകതകളോടെയുള്ള കാര്‍
  • Most Read

    British Pathram Recommends