ഹിന്ദി അറിയാവുന്നവരെ ഇലോണ്‍ മസ്ക് തേടുകയാണ്. ഇലോണ്‍ മസ്കിന്റെ എഐ പ്ലാറ്റ്ഫോം ആയ 'എക്സ് എഐ' യിലേക്കാണ് ജോലിക്ക് ക്ഷണിച്ചിരിക്കുന്നത്.
'എക്സ് എഐ'ല്‍ ഭാഷാധ്യാപകരായിട്ടായിരിക്കും നിയമനം. ഹിന്ദിയടക്കമുള്ള ഭാഷകള്‍ ചാറ്റ്ബോട്ടുകളെ പഠിപ്പിക്കാനായാണ് നിലവില്‍ എക്സ് എഐയുടെ ശ്രമം.
മണിക്കൂറില്‍ 5500 രൂപ വരെയാണ് വരുമാനം ഉണ്ടാക്കാനാകുക. എഐ ട്യൂട്ടര്‍-ബൈലിംഗ്വല്‍ എന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ വിവിധ ഭാഷകള്‍ എഐയെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇംഗ്ലീഷ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
രണ്ടാം ഭാഷയായി ഹിന്ദിക്ക് പുറമേ ഫ്രഞ്ച്, ചൈനീസ്, അറബിക് എന്നിവയും ഉണ്ട്. ആറ് മാസത്തെ ഈ കരാര്‍ ജോലി വീട്ടിലിരുന്ന് ചെയ്യാം. ലോകത്ത് എടെയുള്ളവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ വരുമാനത്തില്‍ വര്‍ക് സെറ്റപ്പിന് അനുസരിച്ച് മാറ്റമുണ്ടാകും. ഹിന്ദിയടക്കമുള്ള ഭാഷകള്‍ക്കൊപ്പം ഇംഗ്ലീഷിലും പ്രാവിണ്യം വേണം. ഇരുഭാഷകളും വായിക്കാനും എഴുതാനും കഴിയണം. ഓരോ രാജ്യത്തേയും ടൈം സോണിലെ 9 മുതല്‍ 5 വരെയുള്ള സമയമാണ് ജോലിക്ക് നിശ്ചയിച്ചിരിക്കുന്നത്. കമ്ബനി നടത്തുന്ന ടെസ്റ്റുകള്‍ പാസ്സാകുന്ന അപേക്ഷകരെ തിരഞ്ഞെടുക്കും.