നടനും അവതാരകനുമൊക്കെയായ ജിപിയും സീരിയല്‍ താരവും ഡോക്ടറുമായ ഗോപികയും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. രണ്ടു പേരും വിവാഹിതരായ അന്നുമുതല്‍ എല്ലാവരും ഇവരുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയാണ്.
ജനുവരി 28നാണ് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ ഗോപിക അനിലും അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ചാണ് നടന്നത്. ഇരുവരും വിവാഹശേഷം വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ്.
ഇപ്പോഴിതാ രണ്ടാളും പുതിയ വിശേഷങ്ങള്‍ പങ്കിട്ട് സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരിക്കുകയാണ്. കൊച്ചി മറൈന്‍ ഡ്രൈവില്‍ താരദമ്പതികള്‍ വാങ്ങിയ പുതിയ അപ്പാര്‍ട്ടമെന്റിന്റെ വിശേഷങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.വിവാഹത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും വീഡിയോയുമായി രംഗത്തെത്തിയത്. ഗോപുര എന്നാണ് പുതിയ വീടിന് പേര് നല്‍കിയിരിക്കുന്നത്.
''കഴിഞ്ഞ ഒക്ടോബര്‍ 22-ാം തീയതിയായിരുന്നു ഞങ്ങള്‍ എന്‍ഗേജ്ഡ് ആയത്. ഈ ഒക്ടോബര്‍ 22 ന് ഞങ്ങള്‍ ഒരു പുതിയ ഒരു കാര്യം അറിയിക്കുന്നു. ഞങ്ങള്‍ ഒരു പുതിയ വീടു വാങ്ങി. മറൈന്‍ ഡ്രൈവ് കൊച്ചിയിലെ ശോഭ മറീന വണ്ണിലാണ് ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റ്. അതും 27-ാമത്തെ നിലയില്‍. അതാണ് ഇതിന്റെ ഹൈലൈറ്റ് എന്നു പറയുന്നത്. ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിന്റെ പേരിലും ഒരു പ്രത്യേകതയുണ്ട്. അതില്‍ ഗോപുവുണ്ട്, ജിപിയുണ്ട്,27-ാമത്തെ നിലയിലാണെന്നുള്ളതുമുണ്ട്. ഗോപുര എന്നാണ് പേര്....'' ഷോര്‍ട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ട് ജിപിയും ഗോപികയും പറഞ്ഞു. ഹോം ടൂര്‍ കമിംഗ് സൂണ്‍, ഫുള്‍ വീഡിയോ ഓണ്‍ ഗോവിന്ദ് പദ്മസൂര്യ യൂട്യൂബ് ചാനലെന്നും ഇവര്‍ കുറിച്ചിട്ടുണ്ട്.
''മറൈന്‍ ഡ്രൈവ് കൊച്ചിയിലെ ശോഭ മറീന വണ്ണില്‍ ഞങ്ങള്‍ ഒരു പുതിയ അപ്പാര്‍ട്ട്മെന്റ് വാങ്ങിയ വിവരം പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്. നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും തേടി ഞങ്ങള്‍ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുമ്ബോള്‍. എല്ലാ സ്നേഹത്തിനും നന്ദി...'' എന്ന ക്യാപ്ഷനും നല്‍കിയാണ് ഇരുവരും തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്.