നടന് ബാല നാലാമതും വിവാഹിതനായി. ബാലയുടെ മാമന്റെ മകളാണ് വധു കോകില. കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വച്ച് ഇന്നലെയായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും മാധ്യമ പ്രവര്‍ത്തകരുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹകാര്യങ്ങള്‍ തീരുമാനിച്ച് ഉറപ്പിച്ച ശേഷമായിരുന്നു 'വിവാഹം കഴിക്കുമെന്ന' പത്രസമ്മേളനം ബാല നടത്തിയതെന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത്.
'അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് വന്നില്ല. കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോള്‍ നടന്നത്. വാഴ്ത്തണമെന്ന് മനസ്സുള്ളവര്‍ വാഴ്ത്തുക. കോകിലയ്ക്ക് മലയാളം അറിയില്ല. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യത്തില്‍ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ എന്റെ കൂടെ നിന്ന ആളാണ്. ഇപ്പോള്‍ നല്ല രീതിയില്‍ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. നല്ല നിലയില്‍ മുന്പോട്ട് പോകാന്‍ സാധിക്കുന്നു. ജീവിതത്തില്‍ സമാധാനം ഉണ്ട്', വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദന സദാശിവ എന്ന കര്‍ണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വിവാഹം സംബന്ധിച്ച കാര്യങ്ങളൊന്നും ബാല വെളിപ്പെടുത്തിയിട്ടില്ല. ഗായിക അമൃത സുരേഷ് ആയിരുന്നു ബാല പിന്നീട് വിവാഹം കഴിച്ചത്. അടുത്തിടെ അമൃതയും ബാല തനിക്ക് മുന്‍പേ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. അമൃതയുമായുള്ള വിവാഹമോചനത്തട്ടിണ് ശേഷം, 2021 ലാണ് ഡോക്ടര്‍ എലിസബത്ത് ഉദയനെ ബാല ജീവിതപങ്കാളിയാക്കിയത്. ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. 2023 ലാണ് താനും എലിസബത്തും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് ബാല വെളിപ്പെടുത്തിയത്.