ഇന്നത്തെ കാലത്ത് സാധാരണ ബള്‍ബുകള്‍ ഉള്ള വീടുകള്‍ ഇല്ല. വീടുകളില്‍ എല്ലാം എല്‍ഇഡി ബള്‍ബുകളാണ് ഉള്ളത്. ബള്‍ബുകള്‍ ആണെങ്കിലും ട്യൂബ് ലൈറ്റുകള്‍ ആണെങ്കിലും എല്‍ഇഡി സിഎഫ്എള്‍ എന്നിങ്ങനെയായി മാറി.
വൈദ്യുതി ലാഭിക്കാം എന്നതാണ് ഇത്തരം പുതിയ ബള്‍ബുകളുടെ പ്രത്യേകത. എന്നാല്‍ ഇപ്പോഴും പ്രകാശം നല്‍കുന്ന ഒരു ബള്‍ബിനെ കുറിച്ച് അറിയാം.
യുഎസിലെ കലിഫോര്‍ണിയയിലുള്ള സെന്റിനീയല്‍ ലൈറ്റ്. കലിഫോര്‍ണിയയിലെ ലിവര്‍മോറില്‍ 4550 ഈസ്റ്റ് അവന്യുവിലാണ് ഈ ബള്‍ബ് പ്രവര്‍ത്തിക്കുന്നത്. 1901 മുതല്‍ ഈ ബള്‍ബ് കത്തുന്നു. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലുള്‍പ്പെടെ ഈ ബള്‍ബ് ഫീച്ചര്‍ ചെയ്തിട്ടുണ്ട്.
പല ടിവി പരിപാടികളിലും ഫീച്ചര്‍ ചെയ്യപ്പെട്ടിട്ടുള്ള ഈ ബള്‍ബിന് സ്വന്തമായി ഒരു വെബ്‌സൈറ്റുമുണ്ട്. യുഎസിലെ ഒഹായോയിലെ ഷെല്‍ബി ഇലക്ട്രിക് കമ്പനിയാണ് ഈ ബള്‍ബ് നിര്‍മിച്ചത്. വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഈ ബള്‍ബ് അണച്ചിട്ടുള്ളത്.