ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പായ വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ആപ്പിനുള്ളില്‍ കോണ്ടാക്ട് വിവരങ്ങള്‍ നേരിട്ട് സേവ് ചെയ്യാന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍.
യൂസര്‍നെയിമുകള്‍ ഉപയോഗിച്ച് ഈ കോണ്ടാക്ടുകള് സേവ് ചെയ്യാന്‍ സഹായിക്കുന്ന ഒരുകൂട്ടം അപ്ഡേഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ഫോണ്‍ മറ്റുള്ളവരുമായി പങ്കിടുന്നതിനും പേഴ്സണല്‍- ബിസിനസ്സ് കോണ്ടാക്ടുകള് വേര്തിരിക്കണമെങ്കിലും പുതിയ ഫീച്ചര്‍ അനുയോജ്യമാണെന്നും മെറ്റ പറയുന്നു. ഇത് ഫോണില്‍ ഒന്നിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് എളുപ്പമാക്കും. ഈ വാട്ട്സ്ആപ്പ് എക്സ്ക്ലൂസീവ് കോണ്ടാക്ടുകള് ക്ലൗഡില്‍ സ്വയം ബാക്കപ്പ് ചെയ്യപ്പെടും. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ മറ്റൊന്നിലേക്ക് മാറുകയോ ചെയ്യുമ്ബോഴോ ഫോണ്‍ റീസെറ്റ് ചെയ്യുമ്ബോഴേ കോണ്ടാക്ടുകള് തിരികെ റീസ്റ്റോര്‍ ചെയ്യാന്‍ ഈ ഫീച്ചര്‍ ഉപയോഗപ്രദമാണ്.
'ഐഡന്റിറ്റി പ്രൂഫ് ലിങ്ക്ഡ് സ്റ്റോറേജ്' (IPLS) എന്ന് വിളിക്കപ്പെടുന്ന പുതിയ എന്‍ക്രിപ്ഷന്‍ സിസ്റ്റം ഉപയോഗിച്ച് വാട്ട്സ്ആപ്പ്-എക്സ്ക്ലൂസീവ് കോണ്ടാക്ടുകള് സംരക്ഷിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്ടാക്ടുകള് സേവ് ചെയ്യാനും വാട്ട്സ്ആപ്പ് വഴി നേരിട്ട് ഓട്ടോമാറ്റിക് റീസ്റ്റോര്‍ ചെയ്യാനും സാധിക്കും. അല്ലെങ്കില്‍ വാട്ട്സ്ആപ്പില്‍ മാത്രം സേവ് ചെയ്ത് ക്ലൗഡുമായി സിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവ മാത്രം തിരഞ്ഞെടുക്കാനും IPLS ഉപയോക്താക്കളെ അനുവദിക്കുന്നുവെന്ന് മെറ്റ പറയുന്നു.