പ്രാദേശിക കൗൺസിലർമാരുടെ പ്രവർത്തനം സംബന്ധിച്ച വലിയ നിയമമാറ്റങ്ങളും നിബന്ധനകളും ഇംഗ്ലണ്ടിൽ നടപ്പിലാക്കുന്നു. ഇതനുസരിച്ച് ഇംഗ്ലണ്ടിലെ കൗൺസിലർമാർക്ക് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് വീട്ടിൽ നിന്ന് സംവാദങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചെല റെയ്‌നർ പ്രഖ്യാപിച്ചു.
നിലവിൽ എല്ലാ പ്രാദേശിക കൗൺസിലർമാരും ചില യോഗങ്ങളിൽ വ്യക്തിപരമായി പങ്കെടുക്കണമെന്ന് നിയമം അനുശാസിക്കുന്നു.
എന്നാൽ കോവിഡ് പാൻഡെമിക് സമയത്ത്, നേരിട്ട് പങ്കെടുക്കണമെന്ന നിയമങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കൗൺസിലർമാരുടെ കാലഹരണപ്പെട്ട നിയമമാറ്റത്തിനായി പാരിഷ് കൗൺസിൽ ഓഫീസർ ജാക്കി വീവർ നടത്തിയ ക്യാംപെയിനുകളും പരിശ്രമങ്ങളുമാണ് ഒടുവിൽ ഫലം കാണുന്നത്.
കൗൺസിൽ മീറ്റിംഗുകൾ വിദൂരമായി ഓൺലൈനിലൂടെ നടത്താൻ അനുവദിക്കുന്ന കോവിഡുകാലത്ത് ഏർപ്പെടുത്തിയ നിയമ മാറ്റം 2021 മെയ് 6-ന് കാലഹരണപ്പെട്ടു.
നിർദ്ദിഷ്ട പുതിയ നിയമങ്ങൾ പ്രകാരം, കുട്ടികളുടെ സംരക്ഷണത്തിനോ ആരോഗ്യപരമായ കാരണങ്ങളാലോ മുഖാന്തരം ചർച്ചകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വേണ്ടി വോട്ട് ചെയ്യാൻ ഇനിമുതൽ കൗൺസിലർമാരെയും അനുവദിക്കും.
കൗൺസിലർമാർ അവരുടെ മീറ്റിംഗുകളിൽ വിദൂരമായി പങ്കെടുക്കണോ അതോ അവർക്ക് ആവശ്യമുള്ളപ്പോൾ പ്രോക്സി വോട്ടുകൾ ഉപയോഗിക്കണോ എന്നകാര്യം പ്രാദേശിക കൗൺസിൽ ചീഫുമാർക്ക് തീരുമാനിക്കാം.
അതുപോലെ കൗൺസിലർമാർ അവരുടെ വീട്ടുവിലാസങ്ങൾ പരസ്യമാക്കേണ്ടതില്ലെന്ന് റെയ്‌നറും സ്ഥിരീകരിച്ചു.
"ജീവിതത്തിൻ്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾക്ക് പ്രാദേശിക ജനാധിപത്യത്തിൽ ഒരു പങ്കാളിത്തം സാധ്യമാക്കും, അവർക്ക് കരുതലുള്ള ഉത്തരവാദിത്തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും.” ലോക്കൽ ഗവൺമെൻ്റ് അസോസിയേഷൻ്റെ (എൽജിഎ) ഹാരോഗേറ്റിലെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെ, ഉപപ്രധാനമന്ത്രി ഏഞ്ചെല റെയ്‌നർ സർക്കാർ നയം വ്യക്തമാക്കി.
പുതിയ നിർദ്ദേശങ്ങളിൽ സർക്കാർ ഒരു പൊതു കൺസൾട്ടേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം, ഏകദേശം മൂന്നിലൊന്ന് ഇംഗ്ലീഷ് കൗൺസിലുകളിൽ നടത്തിയ ഒരു എൽജിഎ സർവേയിൽ 10ൽ ഒമ്പതും കൗൺസിലർമാരുണ്ടെന്ന് കണ്ടെത്തി, അവർ അനുവദിച്ചാൽ വെർച്വൽ മീറ്റിംഗുകൾ ഉപയോഗിക്കും.
വൈറ്റ്ഹാളിലെ സിവിൽ സർവീസുകാർ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസിൽ ജോലി ചെയ്യണമെന്ന നിയമമാറ്റത്തിനു ശേഷമാണ് ഇത് വരുന്നതെന്ന പ്രത്യേകതയുമുണ്ട്.
മോശം പെരുമാറ്റത്തിന് പ്രാദേശിക കൗൺസിലർമാരെ സസ്പെൻഡ് ചെയ്യാൻ കൗൺസിലുകളെ അനുവദിക്കുമെന്ന് ഹൗസിംഗ്, കമ്മ്യൂണിറ്റികൾ, ലോക്കൽ ഗവൺമെൻ്റ് എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ റെയ്നർ പറഞ്ഞു.
"കൗൺസിലർമാരിൽ നിന്ന് തുടർച്ചയായി ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങിയ കേസുകളെ കുറിച്ച് ഇടയ്ക്കിടെ ബോധവാന്മാരായിരുന്നു, ചില സന്ദർഭങ്ങളിൽ ഇരകളുടെ രാജിയിലേക്ക് നയിക്കുന്നു" എന്ന് അവർ പറഞ്ഞു.
കൗൺസിലുകൾക്ക് മൾട്ടി-ഇയർ ഫണ്ടിംഗ് സെറ്റിൽമെൻ്റുകൾ നൽകുന്നതിലേക്ക് സർക്കാർ മടങ്ങുമെന്നും റെയ്നർ വ്യക്തമാക്കി.
കൺസർവേറ്റീവുകൾ വാർഷികാടിസ്ഥാനത്തിൽ ഫണ്ടിംഗ് അംഗീകരിക്കുന്നു, ഇത് അവരുടെ ബജറ്റുകൾ ആസൂത്രണം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് കൗൺസിലുകൾ പറഞ്ഞു.
സർക്കാർ ഗ്രാൻ്റുകൾക്കായി പ്രാദേശിക അധികാരികൾ പരസ്പരം മത്സരിക്കുന്നത് അവസാനിപ്പിക്കുമെന്നും അവർ അറിയിച്ചു.
ഇങ്ങനെയൊക്കെ ഗംഭീര പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും അടുത്തയാഴ്ച പാർലമെന്റിൽ ചാൻസലർ ബജറ്റിൽ പണമില്ലാത്ത കൗൺസിലുകൾക്കായി കൂടുതൽ പണം നൽകുമെന്നതിന്റെ യാതൊരുവിധ സൂചനയില്ലെന്നതാണ് ഇതിനിടയിലും ശ്രദ്ധിക്കപ്പെടുന്ന മറ്റൊരുകാര്യം.