മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സാധിക വേണുഗോപാല്‍. ഏത് കഥാപാത്രവും ചെയ്യാന്‍ ഒരു മടിയും ഇല്ലാത്ത താരം അത് പല അവസരത്തിലും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്.
തന്റെ ഫോട്ടോകള്‍ റീച്ച് കൂട്ടാന്‍ മോശം ക്യാപ്ഷനും തമ്പ് നെയിലിനും നല്കി പലരും ഉപയോഗിക്കാറുണ്ടെന്ന് പറയുകയാണ് സാധിക പല ടൈറ്റിലുകള്‍ കൊടുത്ത് പേജുകളില്‍ എന്റെ ഫോട്ടോ പ്രചരിക്കുന്നത് ഞാന്‍ കാണാറുണ്ടെന്നും താരം പറയുന്നു.
'മാത്രമല്ല ദുബായിലൊക്കെ കുറേ മസാജിങ് സെന്ററിന്റെ കവര്‍ തന്നെ എന്റെ ഫോട്ടോകളാണ്. അത് എടുത്ത് അവിടെ നിന്ന് ആളുകള്‍ എനിക്ക് അയച്ച് തരാറുണ്ട്. അവിടെ പോയാല്‍ കാണാന്‍ പറ്റുമോ എന്നൊക്കെ ചിലര്‍ ചോദിക്കാറുമുണ്ട്. പോയി നോക്കാന്‍ ഞാനും മറുപടിയായി പറയും. നമ്മള് കാണില്ലെന്നുള്ള വിശ്വാസത്തിലാകും ഫോട്ടോകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്.
നമ്മള് മലയാളീസ് ഇല്ലാത്ത നാടില്ലല്ലോ. അതുകൊണ്ട് ആരെങ്കിലും എവിടെ നിന്നെങ്കിലും കാണുമ്പോള്‍ ഫോട്ടോ എടുത്ത് അയച്ച് തരും. മോശമായിട്ടുള്ള ക്യാപ്ഷനും തമ്പ് നെയിലിനും വേണ്ടി എന്റെ ഫോട്ടോകള്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ ആദ്യം വിഷമം വരുമായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ തോന്നുമായിരുന്നു. ഇപ്പോള്‍ എനിക്ക് അങ്ങനെ തോന്നാറില്ല. കാരണം അവരുടെ വീട്ടിലേക്ക് അരി വാങ്ങിക്കാന്‍ ഞാന്‍ ഒരു കാരണമായിയെന്ന് വിശ്വസിക്കും.'