എഐ ജോലി തുടങ്ങിയതോടെ പണി പോയ പലരും ഉണ്ട്. ഇപ്പോഴിതാ ആ ഗണത്തില്‍ പെട്ടിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകരും. ഇപ്പോഴിതാ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഒരു റേഡിയോ സ്റ്റേഷന്‍ വെര്‍ച്വല്‍ അവതാരകരെ അവതരിപ്പിച്ചതോടെ പെട്ടിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകരാണ്.
ദക്ഷിണ പോളണ്ടിലാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായിരിക്കുന്നത്. പോളണ്ടിലെ ക്രാക്കോവ് നഗരത്തിലെ ഓഫ് റേഡിയോ ക്രാക്കോവ് ആണ് നിര്‍മ്മിത ബുദ്ധിയുടെ പുതിയ സാധ്യത വിജയകരമായി പരീക്ഷിച്ചത്. യുവാക്കളായ ശ്രോതാക്കളോടാണ് എ.ഐ. അവതാരകര്‍ സംവദിക്കുക എന്ന് റേഡിയോ സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു. എല്‍.ജി.ബി.ടി.ക്യു. പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ-കലാ-സാംസ്‌കാരിക വിഷയങ്ങളാണ് വെര്‍ച്വല്‍ അവതാരകര്‍ ചര്‍ച്ച ചെയ്യുക. സംഭവം ഹിറ്റായതോടെ ജോലി പോയത് നിരവധി പേര്‍ക്കാണ്.
എ.ഐ. അവതാരകര്‍ എത്തിയതോടെ ഓഫ് റേഡിയോ ക്രാക്കോവിലെ മാധ്യമപ്രവര്‍ത്തകരുടെ ജോലി പോയി. ജോലി നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
തങ്ങള്‍ക്ക് പകരം എ.ഐ. അവതാരകരെ നിയോഗിച്ചതിനെ ശക്തമായി അപലപിച്ചുകൊണ്ട് റേഡിയോ സ്റ്റേഷനിലെ മുന്‍ അവതാരകനായ മാത്യൂസ് ഡെംസ്‌കി തുറന്ന കത്തെഴുതി. ഇതൊരു അപകടകരമായ കീഴ്വഴക്കമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
2012-ല്‍ അന്തരിച്ച നൊബേല്‍ സമ്മാനജേതാവും പോളിഷ് കവിയുമായ വിസ്ലാവ സിംബോര്‍സ്‌കയുടെ ശബ്ദം ഉപയോ?ഗിച്ചുകൊണ്ട് എ.ഐ. അവതരിപ്പിച്ച ഒരു അഭിമുഖ പരിപാടി റേഡിയോയില്‍ സംപ്രേഷണം ചെയ്തിരുന്നു. ഇത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.