ചില ഭക്ഷണത്തോട് നമുക്ക് വല്ലാത്തൊരു ഇഷ്ടം തോന്നും. ചില റെസ്‌റ്റോറന്റുകളില്‍ ചില ഭക്ഷണങ്ങള്‍ക്ക് പ്രത്യേക സ്വാദും കാണും. അവ കഴിക്കാന്‍ വീണ്ടും വീണ്ടും അവിടേക്ക് വരണമെന്നും തോന്നും. അത്തരത്തില്‍ ഒരു റെസ്‌റ്റോറന്റില്‍ സംശയാസ്പദമായി ആളുകളുടെ ഒഴുക്ക് ശ്രദ്ധയില്‍ പെട്ടതോടെ നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യമയിരുന്നു.
ജര്‍മ്മനിയിലെ ഒരു റെസ്റ്റോറന്റില്‍ പ്രത്യേക ചേരുവകളടങ്ങിയ ഒരു പിസയ്ക്ക് മാത്രം അസാധാരണമായി ആവശ്യക്കാരേറിയ സംഭവം ആണ് ഇപ്പോള്‍ എല്ലാവരെയും പേടിപ്പെടുത്തുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ ഇവിടേക്ക് പിസ്സയ്ക്ക് വേണ്ടി ഒഴുകിയെത്തി. സംശയം തോന്നിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം വെളിച്ചത്തായത്. ഡസ്സല്‍ഡോര്‍ഫിലെ റെസ്റ്റോറന്റില്‍ വിറ്റിരുന്ന ആ ബെസ്റ്റ് സെല്ലര്‍ പിസയില്‍ അസംസ്‌കൃതവസ്തുവായി ഉപയോഗിച്ചിരുന്നത് മയക്കുമരുന്നായ കൊക്കെയ്ന്‍ ആയിരുന്നു.
പിന്നാലെ പിസാ മാനേജര്‍ അറസ്റ്റിലായെങ്കിലും ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ വീണ്ടും മയക്കുമരുന്ന് വ്യാപാരം ആരംഭിച്ചെന്ന സൂചനയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വിപുലമായ ഒരു മയക്കുമരുന്ന് ശൃംഖല തന്നെ ജര്‍മ്മനിയില്‍ അറസ്റ്റിലായി.
റെസ്റ്റോറന്റിലെ മെനുവിലുണ്ടായിരുന്ന 'നമ്ബര്‍ 40' പിസയ്ക്കാണ് അസാധാരണമായ വില്പനയുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ജര്‍മ്മന്‍ പോലീസിന് മുന്നറിയിപ്പ് നല്‍കിയതും പോലീസ് റെസ്റ്റോറന്റ് റെയ്ഡ് ചെയ്തതെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ 'മയക്ക് പിസ'യുടെ വില എത്രയെന്ന് പോലീസ് പുറത്ത് വിട്ടിട്ടില്ല. അതേസമയം ജര്‍മ്മനിയിലെ ശക്തമായ സ്വകാര്യതാ നിയമത്തെ തുടര്‍ന്ന് റെസ്റ്റോറന്റ് ഏതാണെന്നോ, എവിടെയാണെന്നോ, റസ്റ്റോറന്റ് ഉടമ ആരാണെന്നോ ഉള്ള ഒരു വിവരവും പോലീസ് പുറത്ത് വിട്ടില്ല.