ബിഗ്ബോസ് മലയാളം സീസണ് ആറിന്റെ വിജയി ആണ് ജിന്റോ. ഷോയില്‍ ഉണ്ടായിരുന്ന സമയമെല്ലാം തന്റെ വിവാഹത്തെ കുറിച്ച് ജിന്റോ പറഞ്ഞിരുന്നു. താന്‍ വിവാഹ മോചിതന്‍ ആണെന്നും പക്ഷെ ഇപ്പോള്‍ പ്രണയത്തില്‍ ആണെന്നും വിവാഹം ഉടനുണ്ടാകും എന്നായിരുന്നു താരം പറഞ്ഞത്.
ഇപ്പോഴിതാ വിവാഹം ഇനിയും വൈകും എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നതെന്നും പക്ഷെ ചില കാരണങ്ങളാല്‍ വിവാഹം നടന്നില്ലെന്നും ജിന്റോ പറയുന്നു.
'കഴിഞ്ഞ മാസം കല്യാണം നടത്തുമെന്നായിരുന്നു ഞാന്‍ എല്ലാവരോടും പറഞ്ഞത്. കല്യാണത്തിനായി പെണ്ണും ഇവിടെ വന്നിരുന്നു. നിയമപരമായി വിവാഹമോചനം നടന്നാലും പള്ളിയില്‍ നിന്നും വിവാഹമോചനം ലഭിക്കണം. സാധാരണ ക്രിസ്ത്യന്‍ സമുദായത്തിലെ പ്രധാന പരാതിയാണത്. പള്ളിയില്‍ വെച്ച് വീണ്ടും വിവാഹം നടത്തണമെങ്കില്‍ പള്ളിയില്‍ നിന്നും ഡിവോഴ്സ് ലഭിച്ചേ തീരു.എല്ലാവരും പറഞ്ഞത് പള്ളിയില്‍ നിന്ന് വിവാഹമോചനം ലഭിക്കാന്‍ പാടാണ്, പ്രത്യേകിച്ച് എറണാകുളം അതിരൂപതയില്‍ നിന്ന്.
കാര്ണവര്മാര്ക്ക് പള്ളിയില്‍ നിന്ന് തന്നെ വിവാഹം നടത്തണമെന്ന് നിര്‍ബന്ധം ഉണ്ടായത് കൊണ്ട് ഞാന്‍ ഇക്കാര്യം സംസാരിക്കാന്‍ പള്ളിയില്‍ ചെന്നു. ഞാന്‍ കാര്യങ്ങള്‍ അച്ഛനോട് തുറന്ന് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് കോടതിയില്‍ നിന്നും ഡിവോഴ്സ് കിട്ടിയാലും കുറച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒന്നാകണമെന്ന തോന്നല്‍ ഉണ്ടാകും. അതിനുള്ളൊരു അവസരമാണ് ഞങ്ങള്‍ കൊടുക്കുന്നത്. രണ്ടാമതൊരു കൗണ്‍സിലിങ്ങിന് നടത്തി അവര്‍ക്ക് ഒന്നിച്ചുപോകാന്‍ സമ്മതമാണെങ്കില്‍ അങ്ങനെ പോകാന്‍ അവസരം ഒരുക്കുകയാണെന്ന്. അദ്ദേഹത്തോടെ സംസാരിച്ച് കഴിഞ്ഞപ്പോള്‍ ഡൈവോഴ്സ് നടത്താനുളള നടപടികളൊക്കെ അദ്ദേഹം ചെയ്ത് തന്നു. ഇനി സാക്ഷികള്‍ ഒപ്പിടേണ്ടതേ ഉള്ളൂ.
പണ്ടത്തെ അനുഭവങ്ങളൊക്കെ വെച്ചാണ് ആളുകള്‍ പറയുന്നത് വിവാഹമോചനം കിട്ടില്ലെന്ന്. അങ്ങനെയൊരു സംഭവം ഇല്ല. ഞാന്‍ പോയി നേരിട്ട് അനുഭവിച്ചതാണ്. തെറ്റായ കാര്യങ്ങള്‍ ഇനിയും പറയരുത്. പള്ളിയില്‍ വെച്ച് വിവാഹം കഴിച്ചാലേ നമ്മുക്കൊരു കുട്ടിയൊക്കെ ഉണ്ടായാലൊക്കെ അംഗീകാരം കിട്ടൂ. എന്തായാലും ഇപ്പോള്‍ അവള് തിരിച്ചുപോയി. ഇനി എന്നാണ് തിരിച്ചുവരിക എന്ന് അറിയില്ല. യുഎസ്എയില്‍ നിന്ന് വന്നൊരാള്‍ ഈ അവസ്ഥയില്‍ പോയത്.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കേള്‍ക്കുമ്പോള്‍ അത് വിശ്വസിക്കാതെ ഏത് വിഷയത്തിലും സ്വന്തമായൊരു ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുക. പള്ളിയില്‍ നിന്നും മുന്‍പ് ഞാന്‍ ഡിവോഴ്സിന് കൊടുത്തിരുന്നില്ല. പലരും പറയുന്നത് കേട്ടിട്ടാണ് കൊടുക്കാതിരുന്നത്. എന്തായാലും ഇപ്പോള്‍ എല്ലാം പൂര്‍ത്തിയായി. എനിക്ക് അവള്ക്കെപ്പോഴാണ് വരാന്‍ സാധിക്കുകയെന്ന് അറിയില്ല. നമ്മുടെ ഭാര്യ നമ്മുടെ കൂടെ തന്നെ ഭാര്യ നില്‍ക്കണമെന്നില്ല. എപ്പോഴും കൂടെ നില്‍ക്കണമെന്നില്ല. കുറച്ച് അകന്ന് കഴിയുന്നത് തന്നെയാണ് നല്ലത്', ജിന്റെ പറഞ്ഞു.