വാട്‌സ്ആപ്പില്‍ പുത്തന്‍ അപ്‌ഡേഷന്‍ അടിപൊളിയാകുമെന്ന് പ്രതീക്ഷയില്‍ ഉപയോക്താക്കള്‍. വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ നിന്നും വീഡിയോ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറായ ലോ ലൈറ്റ് മോഡ് ഉപയോക്താക്കള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
വാട്ട്‌സ്ആപ്പ് വീഡിയോ കോള്‍ ചെയ്യുമ്പോഴുള്ള ലൈറ്റ് കുറവ് എന്ന പ്രശ്‌നത്തിനു ഇതിലൂടെ പരിഹാരമാകും. ഈ ഫീച്ചര്‍ വരുന്നതോടെ കോള്‍ ചെയ്യുന്ന ആളുടെ മുഖം മോശം ലൈറ്റിലും കൂടുതല്‍ വ്യക്തമാകും.
ഇതോടെ ആശയവിനിമയം കൂടുതല്‍ ഫലപ്രദമാകും. ഇന്റര്‍ഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചര്‍ ടേണ്‍ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ടാകും. ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത്.
ടച്ച് അപ്പ് ഫീച്ചര്‍, ഫില്‍ട്ടറുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍, ബാക്ക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചര്‍ തുടങ്ങി വീഡിയോ കോളിനാവശ്യമായ ഫീച്ചറുകള്‍ വാട്‌സ്ആപ്പ് മുന്നേ അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ കോളിനിടെ ബാക്ക്ഗ്രൗണ്ട് മാറ്റാനും ഫില്‍ട്ടറുകള്‍ ചേര്‍ക്കാനും ഫീച്ചറുകള്‍ വാട്‌സ്ആപ്പിലുണ്ട്