ഇന്ത്യന്‍ മദ്യകമ്പനിയായ അമൃത് ഡിസ്റ്റിലറീസ് പുറത്തിറക്കിയ അമൃത് നീലഗിരി ജിന്‍ മദ്യം സൂപ്പര്‍ഹിറ്റാവുകയാണ്. ഇത് ഉണ്ടാക്കുന്ന രീതി തന്നെയാണ് വ്യത്യസ്തം.
ഏഴായിരം അടി ഉയരെയുള്ള നീലഗിരി മലനിരകളില്‍ നിന്നുള്ള സസ്യങ്ങള്‍ ശേഖരിച്ച്, ചെമ്പ് പാത്രങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത ഈ ജിന്‍ പാരമ്പര്യത്തനിമയുടെയും പ്രാദേശിക ഉത്പന്നങ്ങളുടെയും ആഘോഷപൂര്‍വ്വമായ ഒത്തുചേരലാണ് പ്രതിനിധീകരിക്കുന്നത്. ഒമ്പത് സസ്യങ്ങള്‍ ചേര്‍ത്താണ് ഓരോ കുപ്പിയും തയ്യാറാക്കിയിരിക്കുന്നത്. സുഗന്ധമുള്ള ജൂണിപ്പര്‍, ബെറീസ്, മല്ലിയില,ഇന്ത്യന്‍ ചായ,ലെമണ്‍ ഗ്രാസ്,ഏഞ്ചലിക്ക,ഓറിസ് റൂട്ട്, കറുവപ്പട്ട,ജാതിക്ക,ജാതിപത്രി എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
നാരങ്ങാമണമുള്ള ജൂണിപ്പറില് തുടങ്ങി, മല്ലിയിലയുടെയും പുതിനയുടെയും യൂക്കാലിപ്റ്റസിന്റെയും ചായയുടെയും പാനിന്റെയും പുതുമണങ്ങളിലൂടെ നടന്നു കയറി, പച്ചമാങ്ങയുടെ രുചിയില്‍ അവസാനിക്കുന്നതാണ് ഈ രുചിക്കൂട്ട്.
നേരത്തെ ലോകത്ത് ആദ്യമായി നൂറുശതമാനം ശര്‍ക്കരയില്‍ നിന്നുണ്ടാക്കിയ പുതിയ റം പുറത്തിറക്കിയിരുന്നു കമ്ബനി. 75ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു അമൃത് പുതിയ മദ്യം പുറത്തിറക്കിയിരുന്നത്. ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന നീലകണ്ഠ റാവി ജഗ്ദേലയാണ് അമൃത് ഡിസ്റ്റിലറീസ് സ്ഥാപിച്ചത്.
ഫലഭൂയിഷ്ഠമായ സഹ്യാദ്രി പര്‍വതനിരകളില്‍ നിന്നും മാണ്ഡ്യയില്‍ നിന്നും നിര്‍മ്മിക്കുന്ന പോഷക സമ്ബുഷ്ടമായ ശര്‍ക്കരയില്‍ നിന്നാണ് ബെല്ല നിര്‍മ്മിക്കുന്നത്. കന്നടയില്‍ ബെല്ല എന്നാല്‍ 'ശര്‍ക്കര' എന്നാണര്‍ത്ഥം. ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ സംഭരിച്ചാണ് ബെല്ല തയ്യാറാക്കുന്നത്.
സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, തായ്വാന്, സിംഗപ്പൂര്‍, സ്പെയിന്, ജപ്പാന്, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ അമൃത് ഡിസ്റ്റിലറീസ് 'അമൃത് സിംഗിള്‍ മാള്‍ട്ട് വിസ്കി' വില്പന നടത്തുന്നുണ്ട്