മനുഷ്യനെ പോലെ തന്നെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിവുള്ള റോബോട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഇനി റോബോട്ടുകള്‍ക്ക് ഒമ്പത് മാസം കുഞ്ഞുങ്ങളെ വഹിക്കാനും സാധിക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇനി അതും റോബോട്ടിന് സാധ്യമാകും. ലോകത്തെ ഒന്നാം നമ്പര്‍ കോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌ക് ആണ് ഇത്തരത്തില്‍ ഒരു ചിന്തയുടെ പിന്നില്‍.
ഒപ്റ്റിമസ് എന്ന് പേരുള്ള ഒന്‍പത് മാസം കുഞ്ഞുങ്ങളെ വഹിക്കാന്‍ ശേഷിയുള്ള (പ്രെഗ്നന്‍സി റോബോട്ട്) റോബോട്ടിനെ ഇലോണ്‍ മസ്‌ക് അവതരിപ്പിച്ചു. ഒപ്റ്റിമസ് ഒരു ഹ്യൂമനോയിഡ് റോബോട്ടാണ് എന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം. ഒക്ടോബര്‍ 10-ന് നടന്ന 'വീ, റോബോട്ട്' കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു ടെസ്ല മേധാവി ഇലോണ്‍ മസ്‌കകിന്റെ പുതിയ വെളിപ്പെടുത്തല്‍.
20 മുതല്‍ 30 ആയിരം ഡോളര്‍ വരെയാണ് ഇതിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. ഈ പണം നല്‍കിയാല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഒരു ഹൈടെക് മിഡൈ്വഫിനെ സ്വന്തമാക്കാം എന്നാണ് മസ്‌ക് ഉദ്ദേശിക്കുന്നത്. കുഞ്ഞിനെ അമ്മ ഉദരത്തില്‍ വഹിക്കുന്നത് പോലെയാണോ റോബോട്ട് വഹിക്കുക എന്ന രീതിയിലുള്ള സംശയങ്ങള്‍ക്കൊന്നും മസ്‌ക് മറുപടി നല്‍കിയിട്ടില്ല.
സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച അത്യുഗ്രന്‍ റോബോട്ടും മസ്‌ക് അവതരിപ്പിച്ചിരുന്നു. സ്റ്റിയറിംഗ് വീലും പെഡലുമില്ലാത്ത സെല്‍ഫ് ഡ്രൈവിംഗ് റോബോ ടാക്സിയായ സൈബര്‍ ക്യാബും 20 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സെല്‍ഫ് ഡ്രൈവിംഗ് വാഹനമായ റോബോവാനും ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. അതിനിടെയാണ് അമ്പരപ്പിച്ച്
ഒപ്റ്റിമസ് റോബോകള്‍ എത്തിയത്. ഈ റോബോട്ടിന് ഇപ്പോള്‍ മനുഷ്യന്‍ ചിന്തിക്കുന്ന എന്തും ചെയ്യാന്‍ സാധിക്കുമെന്ന് മസ്‌ക് അവകാശപ്പെട്ടു. ആളുകള്‍ക്കിടയില്‍ നടക്കാനും വിവിധ ജോലികള്‍ മനുഷ്യന്‍ ചെയ്യുന്നതുപോലെ ചെയ്യാനും ഒപ്റ്റിമസ് റോബോയ്ക്ക് സാധിക്കുമെന്ന് മസ്‌ക് പറഞ്ഞു.