ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന് 2024-25 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. ജനറല്‍ ബോഡി യോഗത്തില്‍ ജോജി വര്‍ഗീസ് ഈപ്പനെ പ്രസിഡന്റായും ജിന്‍സ് ജോസിനെ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അവരുടെ നേതൃത്വത്തില്‍ പതിനൊന്നു അംഗ പ്രവര്‍ത്തക സമിതി രൂപീകരിക്കുകയും ചെയ്തു.
2007-ല്‍ ഹെറിഫോര്‍ഡിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സംഘടന, അന്നുമുതല്‍ മലയാളി സമൂഹത്തിന്റെ കലാ, സാംസ്കാരിക സാമൂഹിക ഉന്നമനത്തിനായി നവീനവും വ്യത്യസ്തവുമായ കലാ സാംസ്കാരിക പരിപാടികള്‍ ഈ കാലയളവില്‍ സംഘടിപ്പിച്ചു.
ഹെറിഫോര്‍ഡ്ഷയറിലെ മലയാളി സമൂഹത്തിന് വിനോദവും ആഘോഷവും നല്കുന്ന രീതിയില്‍ ഒരുമയോടെ പൂര്‍ണ്ണ മനസ്സോടെ കലാ-സാംസ്കാരിക, സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അറിയിച്ചു. ഈ വര്‍ഷം നാല് വനിതാ പ്രവര്‍ത്തകരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി വനിതാ പ്രാതിധിന്യം ഉറപ്പാക്കിയത് ശ്ലാഘനീയമാണ്.
തിരഞ്ഞെടുക്കപ്പെട്ട സമിതി അംഗങ്ങള്‍:
ട്രഷറര്‍: സിബിന് വിലാസന്
വൈസ് പ്രസിഡന്റ്: അരുണ്‍ ജോര്‍ജ്
ജോയിന്റ് സെക്രട്ടറി: ബിന്ദു രഞ്ജിത്
എക്സിക്യൂട്ടീവ് അംഗങ്ങള്‍:
എല്ബിന് റോയ്
സിജോ അബില്‍സ്
സിതാര അനോഷ്
ഡോ. നിശാന്ത് ബഷീര്‍
ഗ്ലെന്‍ ജോര്‍ജ് മാത്യു
ശരണ്‍ ശശിധരന്