നൃത്തനാട്യ നടന വിസ്മയങ്ങൾ നിറഞ്ഞാടിയ ഈസ്റ്റ് ആംഗ്ലിയ കലാമേള, യുകെ മലയാളികൾക്കു മുന്നിൽ ഒരുദിനരാത്രം നിറയെ കാഴ്ചവച്ചത് കേരളീയ കലകളുടെ മറക്കാനാകാത്ത ദൃശ്യശ്രാവ്യ അനുഭവങ്ങൾ.
നാലുവേദികളിലായി ഒരുദിനരാത്രം മുഴുവന്‍ അരങ്ങേറിയ വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍,150 പോയിന്റോടെ ലൂട്ടന്‍ മലയാളി അസോസിയേഷന്‍ ബ്രിട്ടീഷ് പത്രം എവര്‍ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.125 പോയിന്റോടെ രണ്ടാം സ്ഥാനം നേടി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി റണ്ണേഴ്‌സ് അപ്പായി.
മൂന്നാം സ്ഥാനത്തെത്തിയ ചെംസ്ഫോർഡ് അസ്സോസിയേഷന് 40 പോയിന്റുകൾകൊണ്ട് തൃപ്തിയടയേണ്ടി വന്നു. മറ്റുള്ള അസ്സോസിയേഷനുകൾ നേടിയത് കുറഞ്ഞ പോയിന്റുകളാണെന്നത് ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള മത്സരം എത്ര കടുത്തതായിരുന്നുവെന്ന് തെളിയിക്കുന്നു.
ജേതാക്കൾക്ക് ബ്രിട്ടീഷ് പത്രം, ഒഎൻടി ഗ്ലോബൽ അക്കാദമി, ഒഎൻടി നഴ്‌സസ് റിക്രൂട്ട്മെന്റ് എന്നീസ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ജിജോ വാളിപ്ലാക്കിൽ ബ്രിട്ടീഷ്‌പത്രം എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. യുക്മ ദേശിയ വ്യക്താവ് എബി സെബാസ്റ്റ്യനൂം സന്നിഹിതനായിരുന്നൂ. വ്യക്തിഗത ഇനങ്ങളിൽ മികവ് പ്രകടമാക്കി ലൂട്ടൺ കേരളൈറ്റ്‌സ് അസ്സോസിയേഷനിലെ ആനി അലോഷ്യസ് കലാതിലകപ്പട്ടം കരസ്ഥമാക്കി. ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, സോളോ സോങ് എന്നിവയിലെല്ലാം ഒന്നാംസ്ഥാനം നേടിയാണ് ആനി കലാതിലകമായത്.
ലൂട്ടൺ കേരളൈറ്റ്‌സിലെ തന്നെ ടോമി അലോഷ്യസാണ് കലാപ്രതിഭ. നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് (സോളോ ആൻഡ് ഗ്രൂപ്പ്) ഇലോക്യൂഷൻ എന്നിവയിൽ ടോമി ഒന്നാംസ്ഥാനം നേടി.
15 പോയിന്റ് നേടി നിയ സജീഷ് നാട്യമയൂരമായി. ഭരതനാട്യം, മോഹിനിയാട്ടം, ഫോൾക്ക് ഡാൻസ് എന്നീ നൃത്തരൂപങ്ങളിലെല്ലാം വ്യക്തിഗത ഇനത്തിൽ ഒന്നാംസ്ഥാനം നേടിയാണ് നിയ ഈസ്‌റ്റ് ആംഗ്ലിയയിലെ നർത്തന രാജകുമാരിയായി നാട്യമയൂരം പദവി സ്വന്തമാക്കിയത്. 9 പോയിന്റോടെ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ കാര്‍ത്തിക് ഗോപിനാഥ് ഭാഷാ കേസരിയായി
ഒൻപതര മണിയോടെ കലാമേളയ്ക്ക് തുടക്കമായി. യുക്മ നാഷണല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് മേള ഉദ്ഘാടനം ചെയ്‌തു. മതേതര മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുക്മ സംഘടിപ്പിക്കുന്ന കലാമേളയുടെ പ്രസക്തിയെക്കുറിച്ച് കുര്യന്‍ ജോര്‍ജ്തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.യുക്‌മ നാഷണൽ നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സണ്ണിമോന്‍ മത്തായി സ്വാഗതം ആശംസിച്ചു.യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ പ്രവര്‍ത്തനമികവിന്റെ അംഗീകാരം കൂടിയാണ് ഈ കലാമേളയുടെ വിജയമെന്നൂം സണ്ണി മോന്‍ മത്തായി പറഞ്ഞു. റീജിണല്‍ പ്രസിഡന്റ് ജെയ്‌സണ്‍ ചാക്കോച്ചന്‍ അധ്യക്ഷ പ്രസംഗം നടത്തി, നാഷണല്‍ ജോയിന്റ് സെക്രട്ടറി പീറ്റര്‍ താണോലില്‍, ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം, യുക്മ ദേശിയ വ്യക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍, കലാമേള കണ്‍വീനര്‍ അലോഷ്യസ് ഗബ്രിയേല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. റീജിണല്‍ ട്രഷറര്‍ സാജന്‍ പടിക്കമാലില്‍ നന്ദിയും പറഞ്ഞു.
150 പോയിന്റോടെ ജേതാക്കളായ ലൂട്ടന്‍ മലയാളി അസോസിയേഷന്‍
125 പോയിന്റോടെ റണ്ണേഴ്‌സ് അപ്പായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി
സ്വെയിൻ പാർക്ക് സ്‌കൂളിലെ നാല് സ്റ്റേജുകളിലായിട്ടായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. ക്ലാസ്സിക്കൽ നൃത്തങ്ങളോടെയാണ് കലാമത്സരങ്ങൾക്ക് തുടക്കമായത്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ 22 അസ്സോസിയേഷനുകളില്‍ നിന്നായി 400 ലേറെ കലാകാരന്‍മാരാണ് വിവിധ കലാ വിഭാഗങ്ങളില്‍ മാറ്റുരച്ചത്.
കലാമേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിയാണ് ഇത്തവണ രൂപകരിച്ചിരുന്നത്. അലോഷ്യസ് ഗബ്രിയേല്‍ കലാമേള കണ്‍വീനറായി പ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിച്ചു. തോമസ് മാറാട്ടുകളത്തിന്റെ നേതൃത്വത്തിലുള്ള ഓഫീസ് ടീമില്‍ ഷാജി വര്‍ഗീസ്, ബിബിന്‍ അഗസ്തി, ജിജി മാത്യൂവിന്റെയും പ്രവര്‍ത്തന മികവില്‍ കൃത്യ സമയത്ത് തന്നെ ഫലപ്രഖ്യാപനം നടത്തുവാന്‍ സാധിക്കുകയുണ്ടായി. യുക്മ നാഷണല്‍ മെംബര്‍ സണ്ണിമോന്‍ മത്തായി, സാജന്‍ പടിക്കമാലില്‍, ജെനീഷ് ലൂക്ക, എലിസ് മത്തായി എന്നിവര്‍ക്ക് രജിസ്ട്രേഷന്റെ ചുമതലയും ഭുവനേഷ് പീതാംബരന്‍, ജോസ് അഗസ്റ്റിന്‍, സന്ധ്യാ സുധി, നിഷ കുര്യന്‍, ഐസക് കുരുവിള, പ്രവീണ്‍ ലോനപ്പന്‍, നിഷാ കുര്യന്‍, ബിബിരാജ് രവീന്ദ്രന്‍, ജോസ് നൈസ്, മഞ്ജു അജിത്, ശ്യാമ ജോര്‍ജ്, നിതിന്‍ തോമസ്, അമിത ജേക്കബ്, ജോബിന്‍ ഉതുപ്, പ്രവീണ്‍ ലൂയിസ്, തോമസ് കുറ്റിക്കാടന്‍, സുരേഷ് ബാബു, സൂരജ് സുധാകരന്‍ എന്നിവര്‍ വിവിധ സ്റ്റേജുകളുടെ ചുമതലയും നിര്‍വഹിച്ചു.
കൂടാതെ വിവിധ അസോസിയേഷന്‍ പ്രസിഡന്റ്മാര്‍ സെക്രട്ടറിമാര്‍ യുക്മ പ്രതിനിധികള്‍ എന്നിവര്‍ വിവിധ കമ്മിറ്റികളുടെ ഭാഗമായും പ്രവർത്തിച്ച് മനോഹരമായി പരിപാടികൾ പൂർത്തിയാക്കാൻ കഴിഞ്ഞു.
ആര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ബിജോയി സെബാസ്റ്റ്യനെ പ്രസിഡന്റ് ജെയ്‌സണ്‍ ചാക്കോച്ചന്‍ പരിചയപ്പെടുത്തി. മലയാളി നേഴ്‌സുമാര്‍ അനൂഭവിക്കുന്ന ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ക്ക് തന്റെ സ്ഥാനാര്‍ത്ഥ്യത്വം ഒരു പരിഹാരമാകുമെന്ന് ബിജോയി പറഞ്ഞു.
ഓർമ്മകളിൽ എന്നും സൂക്ഷിക്കാൻ മറക്കാനാകാത്ത നിരവധി സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച യുക്‌മ ഈസ്റ് ആംഗ്ലിയ റീജിയണൽ കലാമേളയോട് വിടപറഞ്ഞ്, അടുത്ത ശനിയാഴ്ച ഗ്ലോസ്റ്റര്‍ ഷെയറിലെ ചേത്‌നാഹാമില്‍ നടക്കുന്ന ദേശീയ കലാമേളയില്‍ കാണാമെന്ന വാഗ്ദാനവുമായി വിവിധ അസോസിയേഷനുകളിൽ നിന്നെത്തിയ കലാകാരന്മാരും കുടുംബാംഗങ്ങളും രാത്രി വൈകി തിരികെ മടങ്ങി.