സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുമ്പോഴും എപ്പോള്‍ മരണം വന്ന് നമ്മെ കൊണ്ടുപോകും എന്ന പേടി പലരിലും ഉണ്ടാകും. ഇതൊന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഇതാ എഐ അതിന് പരിഹാരം കണ്ടെത്തി.
എപ്പോള്‍ മരിക്കുമെന്ന് അറിയാനും ഇനി എഐയിലൂടെ സാധിക്കും. യുകെയിലെ ആശുപത്രികള്‍ ആനി ഇത്തരത്തില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നത്. എ.ഐ ഇ.സി.ജി റിസ്‌ക് എസ്റ്റിമേഷന്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഇ.സി.ജി ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നവരുടെ ഡേറ്റ വിശകലനം ചെയ്താണ് രോ?ഗികളുടെ മരണം പ്രവചിക്കുന്നത്.
ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ മനസിലാക്കാന്‍ കഴിയാത്ത രോഗാവസ്ഥ വരെ കണ്ടെത്താന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. ഇ.സി.ജി റീഡിങ്ങില്‍ എ.ഐ ഇ.സി.ജി റിസ്‌ക് എസ്റ്റിമേഷന്‍ കൃത്യത പുലര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രീക്ഷണ ഘട്ടത്തില്‍ 78 ശതമാനം കൃത്യതയാണ് എ.ഐ ഇ.സി.ജി റിസ്‌ക് എസ്റ്റിമേഷന്‍ കാണിച്ചത്. ഏറ്റവും ചെറിയ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ഹൃദയ ഘടന പരിശോധിച്ച് ജനിതക സവിശേഷകള്‍ ഉള്‍പ്പെടെ മനസിലാക്കാന്‍ ഇതിലൂടെ കഴിയും.
യു.കെയിലെ ആരോഗ്യ ഏജന്‍സിയായ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ള ആശുപത്രികളിലാണ് ഈ പുതിയ രീതി ഉപയോഗിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമായി എല്ലാ ആശുപത്രികളിലും നടപ്പാക്കാനാണ് പദ്ധതി. എ.ഐ ഇ.സി.ജിയുടെ പ്രവര്‍ത്തനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഇത് ജോലി എളുപ്പമാക്കുക മാത്രമാകും ചെയ്യുക ഡോക്ടര്‍മാര്‍ക്ക് പകരമാവില്ലെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.