ഡബ്ലിന്‍: ഒക്ടോബര്‍ 26ന് അയര്‍ലന്‍ഡിലെ ബ്ലാക്ക് റോക്കില്‍ ആരംഭിച്ച സിറോ മലബാര്‍ സഭ ഡബ്ലിന്‍ റീജന്‍ കുടുംബ നവീകരണ ധ്യാനം ഇന്ന് സമാപിക്കും. മുരിങ്ങൂര്‍ ധ്യാന കേന്ദ്രം മുന്‍ ഡയറക്ടറും, കല്യാണ്‍ താബോര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, ഡയറക്ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ ആണ് കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നല്‍കിയത്.
ഒക്ടോബര്‍ 26ന് 11.30 മുതല്‍ ആയിരുന്നു ധ്യാനം ആരംഭിച്ചത്. ഇന്നലെ ഞായറാഴ്ച ഒരു മണി മുതല്‍ 7.30 വരെയും ധ്യാന്യം ഉണ്ടായിരുന്നു. തിങ്കളാഴ്ച ദിവസമായ ഇന്ന് 11.30 മുതല്‍ 7.30 വരെ നടത്തുന്ന ധ്യാനത്തോടെ സമാപനം. ഇന്ന് രാവിലെ മുതല്‍ രാത്രി വരെ മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം ആണ് നടക്കുന്നത്.
ബ്ലാക്ക് റോക്ക് ന്യൂടൗണ്‍പാര്‍ക്ക് അവന്യുവിലുള്ള ചര്‍ച്ച് ഓഫ് ദി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സിലാണ് ത്രിദിന ധ്യാനം സംഘടിപ്പിച്ചത്. സോണല്‍ ട്രസ്റ്റിമാരായ ബിനുജിത് സെബാസ്റ്റ്യന്‍, ബിനോയ്, ജോബി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. സിബി സെബാസ്റ്റ്യന്‍, ജോയിച്ചന്‍ മാത്യു എന്നിവരാണ് ധ്യാനത്തിന്റെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത്.
ഇതേ ദിവസങ്ങളില്‍ തന്നെ 'ആത്മീയം' എന്ന പേരില്‍ കുട്ടികള്‍ക്കുള്ള ധ്യാനവും നടത്തപ്പെട്ടു. എല്ലാ ദിവസവും കുര്‍ബാനയോടു കൂടി ആരംഭിച്ച് ആരാധനയോടുകൂടി സമാപിക്കുന്ന വിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിച്ചിരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സിബി സെബാസ്റ്റ്യന്‍ (0894488895),
ജോയിച്ചന്‍ മാത്യു (0872636441),
ബിനുജിത്ത് സെബാസ്റ്റ്യന്‍ (0879464254)