മലയാള സിനിമയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രമാണ് 'പണി'. ആദ്യമായി ജോജുവിന്റെ രചനയിലും സംവിധാനത്തിലും ഇറങ്ങിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം നേടുന്നുണ്ട്.
പണിയിലെ നായികയ്ക്ക് വലിയൊരു പ്രത്യേകത ഉണ്ട്. ജന്മനാ സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത പെണ്‍കുട്ടിയാണ് സിനിമയിലെ നായിക. ഇതിലേക്ക് നായികയാകാന്‍ പലരെയും ഞങ്ങള്‍ സമീപിച്ചിരുന്നുവെന്ന് നടന്‍ ജോജു ജോര്‍ജ്. അവസാനം ഗൗരിയെന്ന കഥാപാത്രത്തിന്റെ മുഖവുമായി അഭിനയ ചേരുമെന്നു മനസിലാക്കിയാണ് അവരെ ഞങ്ങള്‍ സമീപിച്ചതെന്നും നടന്‍ പറഞ്ഞു. പണിയില്‍ നായികയായി എത്തിയത് തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ അഭിനയയായിരുന്നു.
ശരീരിക വെല്ലുവിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും അവര്‍ വലിയൊരു പ്രചോദനം തന്നെയാണെന്നാണ് ജോജു പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.
ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെ:
'പണിയിലെ നായികയാകാന്‍ പലരെയും ഞങ്ങള്‍ സമീപിച്ചിരുന്നു. അവസാനം ഗൗരിയെന്ന കഥാപാത്രത്തിന്റെ മുഖവുമായി അഭിനയ ചേരുമെന്നു മനസിലാക്കിയാണ് അവരെ ഞങ്ങള്‍ സമീപിച്ചത്. യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വിയുമില്ലാത്ത ആളാണ് അവര്‍.
ക്യാമറയ്ക്ക് മുന്നില്‍ അഭിനയ അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് വലിയൊരു അത്ഭുതം തന്നെയാണ്. ശരീരിക വെല്ലുവിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും അവര്‍ വലിയൊര് പ്രചോദനം തന്നെയാണ്. ഞങ്ങളുടെ ടീം നല്‍കുന്ന സിഗ്നല്‍ പിടിച്ചെടുത്താണ് അവര്‍ അഭിനയിച്ചത്,' ജോജു ജോര്‍ജ് പറയുന്നു.
നാല് ഭാഷകളിലായി കഴിഞ്ഞ 15 വര്‍ഷമായി അമ്പതിലധികം ചിത്രങ്ങളുടെ ഭാഗമായി അഭിനേത്രിയാണ് അഭിനയ. ജന്മനാ കേള്‍വിശക്തിയും സംസാരശക്തിയും ഇല്ലാത്ത അഭിനയ തന്റെ കഴിവ് കൊണ്ട് തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ നേടിയ നടിയാണ്.