നടന് വിജയ്യും സൂര്യയും തമ്മില്‍ നല്ലൊരു ബന്ധമുണ്ട്. നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് രണ്ടു പേരും. പലപ്പോഴും പല വേദികളിലും ഇവര്‍ പരസ്പരം ബഹുമാനത്തോടെ സംസാരിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം തന്റെ പാര്‍ട്ടി പ്രവേശനത്തിന്റെ ആദ്യ സമ്മേളനം വിജയ് നടത്തിയിരുന്നു.
ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനം നടത്തിയ നടന് വിജയ്യെ കൊച്ചാക്കാന്‍ ശ്രമിച്ച നടന് ബോസ് വെങ്കട്ടിന് കൃത്യമായ മറുപടി നല്കി നടന് സൂര്യ. ആരാധകരെ വിഡ്ഢികളാക്കുന്നവര്‍ നേതാവാകരുതെന്നും ആരാധകര്‍ക്ക് അറിവ് നല്കിയ ശേഷമായിരിക്കണം അവരുടെ നേതാവ് രാഷ്ട്രീയത്തില്‍ വരാനെന്നും പറഞ്ഞ താരം അങ്ങനെ നോക്കിയാല്‍ സൂര്യ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നുമായിരുന്നു ബോസ് വെങ്കട്ടിന്റെ പ്രസ്്താവന. സൂര്യയുടെ പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം.
എന്നാല്‍ ഇതിന് പിന്നാലെ വേദിയിലെത്തിയ സൂര്യ തന്റെ പ്രിയപ്പെട്ട രണ്ടു സുഹൃത്തുക്കള്‍ക്കും ആശംസകള്‍ നേര്‍ന്നാണ് തന്റെ സൗഹൃദത്തിന്റെ ആഴം കാണികള്‍ക്കും മറ്റ് താരങ്ങള്‍ക്കും മനസിലാക്കി കൊടുത്തത്.
ലയോള കോളേജില്‍ പഠിക്കുമ്പോള്‍ തന്റെ ജൂനിയറായിരുന്ന ഒരാളുണ്ടായിരുന്നു. വലിയ പാരമ്പര്യത്തില്‍ നിന്നും വന്നതെന്ന് ഒരിക്കലും പ്രകടിപ്പിക്കാത്ത അവനെ എപ്പോള്‍ വേണമെങ്കിലും കാണാനും സംസാരിക്കാനും കഴിയുമെന്ന് പറഞ്ഞ സൂര്യ, അദ്ദേഹമിന്ന് ഉപമുഖ്യമന്ത്രിയാണെന്ന് പറഞ്ഞു. ഒപ്പം മറ്റൊരു സുഹൃത്ത് പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നല്ല വരവാകട്ടെയെന്നും വിജയ്യുടെ പേരുപറയാതെ പറഞ്ഞു. ഇരുവര്‍ക്ക് ആശംസകള്‍ നേരുന്ന സൂര്യയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.