യൂത്ത് പിള്ളേര്‍ക്കും അതോടൊപ്പം തന്നെ പ്രായമായവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചില ഗാനങ്ങളുണ്ട്. വളരെ സ്ലോ മെലഡിയില്‍ തുടങ്ങി വല്ലാത്തൊരു ഫീല്‍ തരുന്ന ഗാനങ്ങള്‍. ഈ പാട്ടിനെല്ലാം പിന്നില്‍ ഒരു പേരാണ് ഉള്ളത്- സുഷിന്‍ ശ്യാം.
വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ടാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ് എന്ന മലയാള ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
അടുത്തിടെ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ അവതരിപ്പിച്ച രങ്കണ്ണന്‍ എന്ന കഥാപാത്രം വലിയ തരംഗമാണ് യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം വമ്പന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുഷിന്‍ ശ്യാം.
സുഷിന്‍ ചിത്രത്തിലെ ഇല്ലുമിനാട്ടി എന്ന ഗാനത്തെ കുറിച്ച് പറഞ്ഞത് ഏറെ വൈറലാവുകയാണ്. ചിത്രത്തിന്റെ പ്രോമോ ഗാനമായി ഒരുക്കിയ ആ ഗാനത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍ തന്നെയാണ്. സ്പോട്ടിഫൈയിലും യൂട്യൂബിലുമടക്കം ട്രെന്‍ഡായി ഇല്ലുമിനാട്ടി മാറിയിരുന്നു. 'ആ പാട്ട് ചെയ്തപ്പോള്‍ തനിക്ക് ഇഷ്ടമായില്ലെന്നും താന്‍ അതിന്റെ ഫാന്‍ അല്ലെന്നും സുഷിന്‍ പറയുന്നു. പാട്ട് ഹിറ്റാണെങ്കിലും താന്‍ കേള്‍ക്കാറില്ലെന്നും അതിന് പകരം കുമ്പളങ്ങി നൈറ്റ്സിലെ ചിരാതുകള്‍, തായ്മാനം, മഞ്ഞുമ്മലിലെ നെബുലകളെ തുടങ്ങിയ പാട്ടുകളാണ് കേള്‍ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.