ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ നൂറിലേറെ മരണം. ഇന്നലെ ചൊവ്വാഴ്ച പകലും രാത്രിയുമായി ഗാസയിലുടനീളം നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ 132 പേരും വടക്കുഭാഗത്തെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ അഭയാര്‍ഥികള്‍ കഴിയുന്ന ടെന്റുകളില്‍ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു.മധ്യഗാസയിലെ ദൈര്‍ അല്‍ ബലാഹിലും ഭവനരഹിതര്‍ കഴിയുന്ന ടെന്റുകളില്‍ ബോംബിട്ടിട്ടുണ്ട്. ഇന്നലെ ബെയ്ത് ലാഹിയയിലെ അഞ്ചുനില പാര്‍പ്പിട കെട്ടിടം വ്യോമാക്രമണത്തിലൂടെ ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഇതില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതോടെ, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയില്‍ മാത്രം 43,061 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 16,765 പേര്‍ കുട്ടികളാണ്. 10,000 പേരെ കാണാനുമില്ല. 1,01,223 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 166 കുട്ടികളടക്കം 763 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 8,730 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.