ഡിജിറ്റല്‍ ലോകത്തെ വഴക്കിന്റെ പ്രതീകമാണ് ബ്ലോക്ക്. ഇഷ്ടപ്പെടായ്കയോ, അല്ലെങ്കില്‍ പെട്ടന്നുള്ള വഴക്കോ താല്‍പര്യമില്ലായ്മയോ എല്ലാം ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ പ്രേരിപ്പിക്കും.
ഇന്‍സ്റ്റഗ്രാമിലും വാട്‌സ്ആപ്പിലുമെല്ലാം ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യപ്പെടാത്തവരും ബ്ലോക്ക് ചെയ്യാത്തവരുമായി ആരും ഉണ്ടാകില്ല. പെട്ടന്നുള്ള വഴക്കില്‍ ബ്ലോക്ക് ആക്കാറുണ്ട്. പിന്നീട് അണ്‍ബ്ലോക്ക് ചെയ്ത് സംഭവം റെഡിയാക്കാറുമുണ്ട്.
ബ്ലോക്ക് ചെയ്താല്‍ പിന്നെ ആ വ്യക്തിയുടെ പ്രൊഫൈലിലെ ഒന്നും തന്നെ കാണാന്‍ സാധിക്കാറില്ല. എന്നാല്‍ ഇനി അങ്ങനെ അല്ല. എല്ലാം മാറുകയാണ്.
ഇന്‍സ്റ്റഗ്രാമിലും വാട്ട്‌സാപ്പിലും ബ്ലോക്ക്ഡ് കോണ്ടാക്ടിന്റെ സ്റ്റോറിയും പോസ്റ്റും അവരറിയാതെ തന്നെ കാണാം. വാട്‌സാപ്പ് കോണ്ടാക്ടിന്റെ ഡിപി കാണാന്‍ TOOLZ IN.COM എന്ന സൈറ്റില്‍ കയറി വാട്‌സാപ്പ് നമ്പര്‍ അടിച്ച് കൊടുത്താല്‍ മതി. ഡി പി കാണാനും ഡൗണ്‍ലോഡ് ചെയ്യാനും പറ്റും. ഇന്‍സ്റ്റഗ്രാമിലാണ് ബ്ലോക്ക് കിട്ടുന്നതെങ്കില്‍ Anonig.com എന്ന സൈറ്റില്‍ കയറി അക്കൗണ്ടിന്റെ യൂസര്‍നെയിം അടിച്ചുകൊടുത്താല്‍ മതി. ആ അക്കൊണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ള സ്റ്റോറിയും പോസ്റ്റുകളും അവരറിയാത തന്നെ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും പറ്റും.