18
MAR 2021
THURSDAY
1 GBP =108.45 INR
1 USD =84.09 INR
1 EUR =91.53 INR
breaking news : ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ പ്രചരണം ശക്തമാക്കി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരള ചാപ്റ്റര്‍, ആദ്യഘട്ടം ടി ഷര്‍ട്ടുകള്‍ പുറത്തിറക്കി: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു >>> അതിവേഗം പടരുന്ന എംപോക്‌സ്‌ വേരിയന്റ് ആദ്യമായി ബ്രിട്ടനിലും..! ആരോഗ്യപ്രവർത്തകർക്ക് അടക്കം ജാഗ്രതാ നിർദ്ദേശവുമായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി; ആഫ്രിക്ക സന്ദർശിച്ചെത്തിയ രോഗി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ! >>> പ്രൈവറ്റ് സ്‌കൂള്‍ ഫീസിന് മേല്‍ 20 ശതമാനം വാറ്റ്; ട്രെയിന്‍ നിരക്ക് അടുത്ത വര്‍ഷം മുതല്‍ 4.6 ശതമാനം ഉയരും, റെയില്‍ കാര്‍ഡുകളിലും അഞ്ചു പൗണ്ടിന്റെ വീതം വര്‍ദ്ധനവ് >>> ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 102 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ആര്‍ബിഐ; കാരണം ഇതാണ് >>> ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് സന്ദേശം അയച്ച ആള്‍ പൊലീസ് കസ്റ്റഡിയില്‍ >>>
Home >> SPIRITUAL
ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ പരിശുദ്ധ മാതാവിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളും, ഇടവക ദിനാചരണവും നവംബര്‍ 3 ഞായറാഴ്ച്ച

അപ്പച്ചന്‍ കണ്ണന്‍ചിറ

Story Dated: 2024-10-31

ബെഡ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയയിലെ ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും ഇടവക ദിനാചരണവും നവംബര്‍ 3 ഞായറാഴ്ച ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.

നവംബര്‍ 3ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 2:30ന് ഇടവക വികാരി ഫാ.എല്‍വിസ് ജോസ് കോച്ചേരി കൊടിയേറ്റ് കര്‍മ്മം നടത്തുന്നതോടെ തിരുന്നാളിന്ന് ആരംഭമാവും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, പ്രദക്ഷിണവും നടക്കും.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ജോണ്‍ ബനിയന്‍ സെന്ററില്‍ വെച്ച് തിരുനാള്‍ അനുബന്ധ പരിപാടികളുടെ ഭാഗമായി ഇടവകയുടെ ദിനാഘോഷം ഫാ. എല്‍വിസ് ജോസ് കോച്ചേരി ഉദ്ഘാടനം ചെയ്യും.  ഇടവക ദിനാചരണവും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ആഘോഷപൂര്‍വ്വം നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി അറിയിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യങ്ങളായ കലാപരിപാരികള്‍ ഉണ്ടായിരിക്കുന്നതാണ്.



തിരുനാളില്‍ ഭക്തിപുരസ്സരം പങ്കുചേര്‍ന്ന് ദൈവാനുഗ്രഹവും കൃപകളും പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ.എല്‍വിസ് ജോസ് കോച്ചേരിയും തിരുന്നാള്‍ കമ്മിറ്റിയും   അറിയിച്ചു.

തിരുനാളില്‍ പ്രെസുദേന്തി ആകുവാനാഗ്രഹിക്കുന്നവരും, പങ്കെടുക്കുന്ന വ്യക്തികളും കുടുംബങ്ങളും തിരുന്നാള്‍ കമ്മിറ്റിയില്‍ മുന്‍കൂട്ടി എണ്ണം അറിയിക്കേണ്ടതും, നിശ്ചിത തുക അടക്കേണ്ടതും ആണെന്ന് കമ്മിറ്റി അറിയിക്കുന്നു.

പാരിഷ് ഡേ ആഘോഷങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ
ജോമേഷ് തോമസ്: 07469 694897
ആന്റോ ബാബു: 07429 499211
എന്നിവരെ ഉടന്‍ തന്നെ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

For more details please contact :
Rajan Koshy: 07877027439
(Thirunaal Convenor)
Mathew Kureekkal :
079-12450110
(Parish Trustee)
Anto Babu: 07429 499211
(Parish Trustee)
Jomon Mammoottil:07930431445
(Parish Secretary)

More Latest News

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ പ്രചരണം ശക്തമാക്കി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരള ചാപ്റ്റര്‍, ആദ്യഘട്ടം ടി ഷര്‍ട്ടുകള്‍ പുറത്തിറക്കി: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു

യുകെ: കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഐഓസി യുകെ കേരള ചാപ്റ്ററിന്റെ നേരത്വത്തില്‍ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് സ്ഥാനാര്‍ഥികളുടെ ചിത്രം ആലേഖനം ചെയ്ത ടി ഷര്‍ട്ടിന്റെ പ്രകാശനം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് നിര്‍വഹിച്ചു. മുന്‍ മന്ത്രിയും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എ പി അനില്‍കുമാര്‍ മുഖ്യാതിഥി ആയിരുന്നു. യുകെ യില്‍ നിന്നെത്തിയ നിരവധി പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. ഐഒസി കോര്‍ഡിനേറ്റര്‍ അഷീര്‍ റഹ്‌മാന്‍ നേതൃത്വം നല്‍കി. വയനാട് ലോകസഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിളുടെ പ്രചരണ പരിപാടികളില്‍ സജീവ സാനിധ്യമായിരിക്കുകയാണ് യുകെയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് - കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍. വീടുകളില്‍ വോട്ടുതേടിയും മണ്ഡലതല പ്രവര്‍ത്തനങ്ങളിലും ഐഒസി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. സംഘടനയുടെ സോഷ്യല്‍ മീഡിയ വിങ്ങും പ്രചരണ രംഗത്ത് സജീവമാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതും സംഘടനാ ശക്തി പൂര്‍ണ്ണതോതില്‍ വെളിവാക്കികൊണ്ടും യുഡിഎഫ് നടത്തുന്ന ചിട്ടയായ പ്രവര്‍ത്തനം പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ യുകെയില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ നാട്ടിലെത്തി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്തോടെ ഐഒസിയുടെ നേതൃത്വത്തിലുള്ള പ്രചരണം കൂടുതല്‍ ശക്തമാകുമെന്ന് ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനുമായി അപ്പച്ചന്‍ കണ്ണഞ്ചിറ കണ്‍വീനറായിക്കൊണ്ട് ഒരു തെരഞ്ഞെടുപ്പു പ്രചരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. യുകെ കോര്‍ഡിനേറ്റര്‍ ബോബിന്‍ ഫിലിപ്പ്, മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, ജോയിന്റ് കണ്‍വീനര്‍മാരായി സുരാജ് കൃഷ്ണന്‍, നിസാര്‍ അലിയാര്‍, ജെന്നിഫര്‍ ലിജു എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയുടെ പ്രവര്‍ത്തനം. വിവിധ പരിപാടികളുടെ ഏകോപനത്തിനായി കമ്മിറ്റി അംഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് സന്ദേശം അയച്ച ആള്‍ പൊലീസ് കസ്റ്റഡിയില്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രണ്ടു കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടാണ് വധഭീഷണി മുഴക്കിയത്. ഇന്നലെ മുതല്‍ ഈ അജ്ഞാത സന്ദേശത്തിന് പിന്നാലെയായിരുന്നു പൊലീസ്. ഇയാളെയാണ് ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയെയാണ് ഇപ്പോള്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വന്ന സന്ദേശത്തില്‍ രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നായിരുന്നു സന്ദേശം. വാട്സ്ആപ്പ് സന്ദേശമായിരുന്നു വന്നത്. അതേസമയം സല്‍മാന്‍ ഖാനെതിരെയുള്ള ഭീഷണി സന്ദേശം മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് എത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ലി പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിലവില്‍ പ്രതിയെ പിടികൂടിയത്. നേരത്തെ തന്നെ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്ന് അവകാശപ്പെട്ട് സല്‍മാന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സല്‍മാനും കൊല്ലപ്പെട്ട എന്‍.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാനും നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ 20കാരന്‍ ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 25നാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫിസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഉടനെ തന്നെ പണം നല്‍കണമെന്നും ഇല്ലെങ്കില്‍ സല്‍മാനെയും സീഷനെയും വധിക്കുമെന്നുമായിരുന്നു ആ സന്ദേശം. ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടിയാണ് അന്ന് അവര്‍ ആവശ്യപ്പെട്ടത്

ഡല്‍ഹിയില്‍ വായു മലിനീകരണം, ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത

ഡല്‍ഹിയിലെ വായു മലിനീകരണം അതീവ രൂക്ഷമാകുന്ന സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ന് ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളില്‍ എത്തി നില്‍ക്കുകയാണ്. ആഘോഷങ്ങള്‍ അവസാനിച്ചു കഴിയുന്നതോടെ അടുത്ത രണ്ട് ദിവസങ്ങളില്‍ മലിനീകരണം കൂടുതല്‍ കടുക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഡല്‍ഹിയില്‍ ഇതനു മുന്‍പും ഇത്തരത്തില്‍ വായു മലിനീകരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ആഘോഷ വേളയില്‍ ഡല്‍ഹിയില്‍ വായു മലിനീകരണ പ്രശ്നങ്ങള്‍ കടുക്കാറാണ് പതിവ്. പ്രത്യേകിച്ച് ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം വായു മലിനീകരണത്തിന്റെ പ്രശ്നങ്ങള്‍ എല്ലായ്പ്പോഴും കൂടാറുണ്ട്. ഇതില്‍ നിന്നെല്ലാം മാറ്റം വരാന്‍ അധിക ദിവസങ്ങള്‍ എടുക്കേണ്ടി വരാറുണ്ട്. അതേസമയം ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണം അയല്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അല്ലെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. മലിനീകരണത്തിന്റെ 95 ശതമാനവും വാഹനങ്ങളില്‍ നിന്നുള്ള പുകയില്‍ നിന്ന് ആണെന്നാണ് റിപ്പോര്‍ട്ട്. 4.44% മാത്രമാണ് കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നും ഉള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

തിന്മയ്ക്ക് മീതെ നനന്മയുടെ വിജയം ആഘോഷിക്കുന്ന ദീപാവലി ഇന്ന്, മണ്‍ചിരാതുകളില്‍ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ഇന്ന് ദീപാവലി ആഘോഷിക്കുന്നു

ലോകമെമ്പാടും ഇന്ന് ദീപാവലി ആഘോഷത്തില്‍. ദീപം കത്തിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെങ്ങും ദീപാവലി ആഘോഷത്തിലാണ്. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുക. പരസ്പരം സമ്മാനങ്ങളും മധുര പലഹാരങ്ങളും കൈമാറും. പല നിറങ്ങള്‍ ചാലിച്ച മധുര പലഹാരങ്ങള്‍ ആകര്‍ഷകമാണ്. പാല്‍, ഖാജു വിഭവങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേല്‍ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്കായി ദീപങ്ങള്‍ ഒരുക്കും. രംഗോലികള്‍ തയ്യാറാകും. ചെരാതുകളില്‍ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങള്‍ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂര്‍വാധികം ഭംഗിയാക്കും നാടും നഗരവും. ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു. വനവാസശേഷം അയോദ്ധ്യയിലെത്തുന്ന ശ്രീരാമനെ ജനങ്ങള്‍ വരവേറ്റതിന്റെ ആഘോഷമായും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനത്തിന്റെ ഓര്‍മ്മയായുമെല്ലാം ദീപാവലിയെ വാഴ്ത്താറുണ്ട്. ഇത്തവണയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പടക്ക കടകള്‍ നേരത്തെ തയ്യാറായിരുന്നു. മാലപ്പടക്കം മുതല്‍ സ്റ്റാര്‍ റഷ് പൂക്കുറ്റി വരെ, വിവിധ തരത്തിലുള്ള പടക്കങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്, സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചത്, സ്വാഗതസംഘം കണ്‍വീനര്‍മാരായി ദിനേശ് വെള്ളപ്പള്ളിയും ശ്രീകുമാര്‍ ഉള്ളാപ്പിള്ളിയും

ബെര്‍മിംഗ്ഹാമില്‍ വെച്ചുനടക്കുന്ന സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപ്പള്ളി, പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളാപ്പിള്ളില്‍ എന്നിവരെ സ്വാഗതസംഘം കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. ബെര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം ഗ്ലീറ്ററാണ് സ്വാഗതസംഘം ചെയര്‍മാന്‍. ആതിഥേയ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങളോടൊപ്പം സമീക്ഷയുടെ എല്ലാ യൂണിറ്റുകളില്‍ നിന്നും ഉള്ള പ്രതിനിധികളും സ്വാഗതസംഘത്തിലുണ്ട്. നാഷണല്‍ സെക്രട്ടേറിയറ്റ്, നാഷണല്‍ കമ്മിറ്റി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് സ്വാഗതസംഘം രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കും. നവംബര്‍ പകുതിയോടെ മുഴുവന്‍ ഏരിയാ സമ്മേളനങ്ങളും ചേരും. നവംബര്‍ 30ന് ബെര്‍മിംഗ്ഹാമിലെ ഹോളി നേം പാരിഷ് സെന്റര്‍ ഹാളിലാണ് ദേശീയ സമ്മേളനം. ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന സമ്മേളനം, അടുത്ത സമ്മേളന കാലയളവ് വരെയുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യും. ചൂരല്‍മലയുടെ പുനര്‍നിര്‍മാണത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ദേശീയ സമ്മേളനം ഒരു ദിവസത്തേക്ക് ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ആഘോഷ പരിപാടികള്‍ ഉള്‍പ്പടെ രണ്ട് ദിവസമായിരുന്നു സമ്മേളനം. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും

Other News in this category

  • നവംബര്‍ ഒന്നിന് ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ നടത്തപ്പെടുന്നു, വൈകുന്നേരം തുടങ്ങുന്ന ആഘോഷം രാത്രി വരെ
  • വാറ്റ്ഫോര്‍ഡില്‍ മൂന്നു ദിവസത്തെ വെക്കേഷന്‍ ക്ലബിന് ഇന്ന് തുടക്കം; മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തപ്പെടുന്നു
  • അയര്‍ലന്‍ഡില്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കുന്ന കുടുംബ നവീകരണ ത്രിദിന ധ്യാനം ഇന്ന് സമാപിക്കും, ഇന്ന് രാത്രിയോടെ മുതിര്‍ന്നവര്‍ക്കുള്ള ധ്യാനത്തോടെ ആണ് സമാപനം
  • വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍ ഒക്ടോബര്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു, ഇന്ന് കൊടിയേറി നവംബര്‍ 2 ന് സമാപിക്കും
  • സ്വന്തം ഇടവകക്കാരെയും, സുഹൃത്തുക്കളെയും, അയല്‍പക്കക്കാരെയും കാണുവാന്‍ പറ്റിയ ഒരു സുദിനം, നവംബര്‍ 2ന് വെളിയനാട് മിഖായേല്‍ പള്ളി ഇടവകാംഗങ്ങളായ കുടുംബങ്ങളുടെ സംഗമം കെറ്ററിങ്ങില്‍
  • മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമമായ 22ാമത് എംപിഎയുകെ യുടെ നാഷനല്‍ കോണ്‍ഫറന്‍സ്, അടുത്ത വര്‍ഷം ഏപ്രില്‍ 18, 19, 20 തീയതികളില്‍
  • ഡബ്ലിന്‍ ഹോളി ട്രിനിറ്റി സിഎസ്‌ഐ ഇടവക വാര്‍ഷിക കണ്‍വെന്‍ഷന്‍, ചര്‍ച് ഓഫ് അയര്‍ലന്‍ഡ് സെന്റ് ജയിംസ് ആന്‍ഡ് സെന്റ് കാതറൈന്‍സ് ദൈവാലയത്തില്‍ 25, 26 തീയതികളില്‍
  • കൊന്ത മാസ വിസ്മയമൊരുക്കി വെയില്‍സിലെ ക്നാനായ മക്കള്‍; കൊന്തയലങ്കാര മത്സരവും പ്രദര്‍ശനവും ഏവര്‍ക്കും നവ്യാനുഭവമായി മാറി
  • അബര്‍ദ്ദീന്‍ സെന്റ് തോമസ് ഓര്‍ത്തടോക്‌സ് പള്ളി പെരുന്നാള്‍ ഒക്ടോബര്‍ 26,27 തിയതികളില്‍, പെരുന്നാളിന് ഫാ. ബിനില്‍ രാജ് മുഖ്യ കാര്‍മ്മികനായിരിക്കും
  • ഗ്ലാസ്‌ഗോ സെന്റ് ആന്‍ഡ്രൂസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാ.ഏലിയാസ് വര്‍ഗീസ് വെള്ളാരംകാലായിലിന്റെ യുകെയിലെ പ്രഥമ ദിവ്യബലി അര്‍പ്പണം നടന്നു
  • Most Read

    British Pathram Recommends