ഇന്നലെയാണ് മലയാള സിനിമയെ തന്നെ ഞെട്ടിച്ചുകൊണ്ട് എഡിറ്റര്‍ നിഷാദ് യൂസഫ് ആത്മഹത്യ ചെയ്തത്. നിരവധി മലയാള സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു നിഷാദ്. നിഷാദിന്റേതായി പുറത്ത് വരാനുള്ളത് നടന് സൂര്യയുടെ കങ്കുവ ആണ്. ഇപ്പോഴിതാ സൂര്യ നിഷാദിന് ആദരാഞ്ജലി അര്‍പ്പിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ ആണ് സൂര്യ നിഷാദിന്റെ വേര്‍പാടിലുള്ള വേദന പങ്കുവെച്ചത്. നിഷാദിന്റെ മരണവാര്‍ത്ത ഹൃദയം തകര്‍ക്കുന്നതായിരുന്നു എന്നാണ് സൂര്യ കുറിച്ചത്. കങ്കുവ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.
ഏറെ ശാന്തനായി കാണപ്പെട്ടിരുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മിപ്പിക്കപ്പെടും. ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും നിങ്ങള്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനങ്ങള്‍ അറിയിക്കുന്നു, എന്നായിരുന്നു സൂര്യ തന്റെ പോസ്റ്റില്‍ കുറിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ആണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയില്‍ ഭാര്യയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് നിഷാദ് യൂസഫ്. തല്ലുമാല, ഉണ്ട, ഓപ്പറേഷന് ജാവ, സൗദി വെള്ളക്ക, കങ്കുവ എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.