ഇന്ന് വാട്‌സ്ആപ്പ് ഉപോഗിക്കാത്തവരുണ്ടാകില്ല. ഉപയോക്താക്കളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പില്‍ ഇത് ഈ കാര്യങ്ങള്‍ നിങ്ങള്‍ നിങ്ങളറിയോ?
ടെക്സ്റ്റ് മെസേജുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍, ഡോക്യുമെന്റുകള്‍ തുടങ്ങി അയയ്ക്കാനും സ്വീകരിക്കാനും ഇന്ന് വാട്ട്‌സ്ആപ്പ് കഴിഞ്ഞിട്ടേയുള്ളൂ മറ്റൊരു ആപ്ലിക്കേഷന്‍. കോണ്ടാക്ട് നമ്പര്‍ സേവ് ചെയ്താണ് വാട്ട്‌സ്ആപ്പില്‍ മെസ്സേജ് അയക്കുന്നത്. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ചിലപ്പോഴൊക്കെ നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്തവരുമായി ചാറ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അവരുടെ നമ്പര്‍ സേവ് ചെയ്യാതെ നമുക്ക് നിര്‍വാഹമില്ല. ഇത്തരം സാഹചര്യങ്ങളില്‍ അപരിചിതരുടെ മൊബൈല്‍ നമ്പര്‍ നമുക്ക് സേവ് ചെയ്യേണ്ടി വരുന്നുണ്ട്. എന്നാല്‍ സ്വകാര്യത അടക്കം കണക്കിലെടുത്ത് പലരും പലപ്പോഴും ഇത്തരത്തില്‍ അപരിചിതര്‍ക്ക് മെസ്സേജ് അയക്കാന്‍ അല്പമൊന്നു മടിക്കാറുണ്ട്. എന്നാല്‍ ആ മടി ഇനി വേണ്ട...
മൊബൈലില്‍ ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ തന്നെ മെസ്സേജ് അയയ്ക്കാന്‍ ഉള്ള രണ്ട് വഴികള്‍ ഇതാ
വാട്ട്‌സ്ആപ്പ് വഴി:
ആദ്യമായി നിങ്ങളുടെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് ഡിവൈസില്‍ വാട്ട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യുക. ശേഷം നിങ്ങള്‍ മെസ്സേജ് അയയ്ക്കാന്‍ ആഗ്രഹിക്കുന്ന മൊബൈല്‍ നമ്പര്‍ കോപ്പി ചെയ്യണം. ഇനി സ്‌ക്രീനിന്റെ താഴെയുള്ള ന്യൂ ചാറ്റ് ബട്ടണില്‍ ടാപ്പ് ചെയ്ത് വാട്ട്‌സ്ആപ്പ് കോണ്ടാക്ടിനടിയിലുള്ള നിങ്ങളുടെ പേര് തിരഞ്ഞെടുക്കുക. ഇനി ടെക്സ്റ്റ് ബോക്‌സില്‍ കോപ്പി ചെയ്ത മൊബൈല്‍ നമ്പര്‍ പേസ്റ്റ് ചെയ്യുക. ഇനി ആ മൊബൈല്‍ നമ്പറില്‍ ടാപ്പ് ചെയ്യുക. ഈ നമ്പറിന്റെ ഉടമ വാട്ട്‌സ്ആപ്പില്‍ ഉണ്ടെങ്കില്‍ ചാറ്റ് ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഇതുവഴി മൊബൈല്‍ നമ്പര്‍ സേവ് ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് മെസ്സേജ് അയയ്ക്കാം.
മൊബൈല്‍ നമ്പര്‍ സേവ് ചെയ്യാതെ ബ്രൗസറില്‍ ലിങ്ക് ക്രിയേറ്റ് ചെയ്ത് മെസ്സേജ് അയയ്ക്കാം:
ഇതിനായി ആദ്യം മൊബൈലിലോ ഡെസ്‌ക്ടോപിലോ വെബ് ബ്രൗസര്‍ ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് https://api.whatsapp.com/send?phone=xxxxxxxxxx എന്ന ലിങ്ക് സെര്‍ച്ച് ബാറില്‍ നല്‍കണം. ഇനി xxxxxxxxxx സ്ഥാനത്ത് നിങ്ങള്‍ മെസ്സേജ് അയയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ നമ്പര്‍ പേസ്റ്റ് ചെയ്യണം. പേസ്റ്റ് ചെയ്യുമ്പോള്‍ കണ്‍ട്രി കോഡ് ചെയ്യാന്‍ വിട്ടുപോകരുത്. ഇനി എന്റര്‍ ഓപ്ഷന്‍ ടാപ്പ് ചെയ്ത് കണ്ടിന്യുവില്‍ ക്ലിക് ചെയ്ത് ചാറ്റ് ഓപ്ഷനിലേക്ക് പോകുക. ഇതോടെ മൊബൈല്‍ നമ്പര്‍ സേവ് ചെയ്യാതെ മെസാജ് അയയ്ക്കാന്‍ കഴിയും.