ടെക്സാസ്: ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ഇലോണ്‍ മസ്ക് 295 കോടിയുടെ വസ്തു സ്വന്തമാക്കി. തന്റെ മക്കള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിയാണ് വസ്തു വാങ്ങിയത് എന്നാണ് പുറത്ത് വരുന്ന വിവരം.
2020ലാണ് തന്റെ പേരിലുള്ള എല്ലാ കെട്ടിടവും വില്‍പ്പന നടത്തി ഞെട്ടിച്ചത്. ഒരു വീടുപോലും തന്റേതാക്കില്ല എന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ 295 കോടിയുടെ വസ്തു സ്വന്തമാക്കി വീണ്ടും മസ്ക് ഞെട്ടിച്ചിരിക്കുകയാണ്.
ടെക്സാസിലാണ് 14,400 സ്ക്വയര്‍ ഫീറ്റിലുള്ള സ്ഥലം സ്ഥിതിചെയ്യുന്നത് എന്നാണ് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റാലിയന്‍ ടസ്കന്‍ വില്ലയ്ക്ക് സമാനമായ രണ്ട് കെട്ടടങ്ങളും ആറ് ബെഡ്റൂമുള്ള ഒരു വീടുമാണ് പ്രോപ്പര്ട്ടിയിലുള്ളത്. ഇലോണ്‍ മസ്കിന്റെ ടെക്സാസിലുള്ള വീട്ടില്‍ നിന്ന് 10 മിനിറ്റ് ദൂരം മാത്രമാണ് പുതിയ സ്ഥലത്തേക്കുള്ളത്. തന്റെ മക്കള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് മസ്ക് വസ്തു വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൂന്ന് പങ്കാളികളിലായി 11 കുഞ്ഞുങ്ങളാണ് മസികിനുള്ളത്. ആദ്യ ഭാര്യ ജസ്റ്റൈന് വില്‍സണില്‍ മസ്കിന് അഞ്ച് കുഞ്ഞുങ്ങളാണ് ഉള്ളത്. 2000 മുതല്‍ 2008വരെ ഇരുവരും വിവാഹിതരായിരുന്നു. ഗായിക ഗ്രിംസുമായുള്ള ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്. ഇവരുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടക്കുകയാണ്. സിവോണ് സിലിസുമായി മൂന്ന് മക്കളുമുണ്ട്