ടെഹ്‌റാന്‍: ഇറാനില്‍ ഇനി മുതല്‍ ആപ്പിള്‍ ഐഫോണ്‍ നിരോധനം ഇല്ല. ഐഫോണ്‍ പ്രേമികള്‍ക്ക് ആഹ്ലാദിക്കാനായി ആപ്പിള്‍ ഐഫോണ്‍ നിരോധനം നീക്കി ഇറാന്‍.
ഇതോടെ ഐഫോണ്‍ 14, 15, 16 മോഡലുകള്‍ ഇറാനില്‍ ലഭ്യമായിത്തുടങ്ങും. കഴിഞ്ഞ വര്‍ഷം 2023മുതലാണ് ഐഫോണ്‍ പുതിയ മോഡലുകള്‍ക്ക് ഇറാന്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ഐഫോണ്‍ ആരാധകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരന്നു ഇത്. ഇപ്പോഴിതാ ആ വിഷമത്തിന് ഇറാന്‍ തന്നെ പരിഹാരവും കണ്ടെത്തിയിരിക്കുകയാണ്.
പുതിയ ഐഫോണ്‍ മോഡലുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ പ്രശ്നം പരിഹരിച്ചതായി ടെലികമ്യൂണിക്കേഷന്‍ മന്ത്രി സതാര്‍ ഹാഷെമി എക്സില്‍ പറഞ്ഞു. നിരോധനത്തിനു ശേഷവും ഐഫോണ്‍ 13ഉം പഴയ പതിപ്പുകളും ഇറക്കുമതി ചെയ്യാന്‍ തടസമില്ലായിരുന്നു.
എന്നാല്‍ ഐഫോണ്‍ 14 മുതലുള്ള പുതിയ മോഡലുകള്‍ രാജ്യത്ത് എത്തിച്ചാല്‍ ഒരു മാസത്തിനു ശേഷം പ്രവര്‍ത്തനം നിലയ്ക്കുമായിരുന്നു. വിനോദസഞ്ചാരികള്‍ക്കായാണ് ഈ ഇളവ് നല്‍കിയിരുന്നത്.