ഡല്‍ഹിയിലെ വായു മലിനീകരണം അതീവ രൂക്ഷമാകുന്ന സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ന് ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്.
ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളില്‍ എത്തി നില്‍ക്കുകയാണ്. ആഘോഷങ്ങള്‍ അവസാനിച്ചു കഴിയുന്നതോടെ അടുത്ത രണ്ട് ദിവസങ്ങളില്‍ മലിനീകരണം കൂടുതല്‍ കടുക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഡല്‍ഹിയില്‍ ഇതനു മുന്‍പും ഇത്തരത്തില്‍ വായു മലിനീകരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ആഘോഷ വേളയില്‍ ഡല്‍ഹിയില്‍ വായു മലിനീകരണ പ്രശ്നങ്ങള്‍ കടുക്കാറാണ് പതിവ്. പ്രത്യേകിച്ച് ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം വായു മലിനീകരണത്തിന്റെ പ്രശ്നങ്ങള്‍ എല്ലായ്പ്പോഴും കൂടാറുണ്ട്. ഇതില്‍ നിന്നെല്ലാം മാറ്റം വരാന്‍ അധിക ദിവസങ്ങള്‍ എടുക്കേണ്ടി വരാറുണ്ട്.
അതേസമയം ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണം അയല്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അല്ലെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
മലിനീകരണത്തിന്റെ 95 ശതമാനവും വാഹനങ്ങളില്‍ നിന്നുള്ള പുകയില്‍ നിന്ന് ആണെന്നാണ് റിപ്പോര്‍ട്ട്. 4.44% മാത്രമാണ് കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നും ഉള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.