ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രണ്ടു കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടാണ് വധഭീഷണി മുഴക്കിയത്.
ഇന്നലെ മുതല്‍ ഈ അജ്ഞാത സന്ദേശത്തിന് പിന്നാലെയായിരുന്നു പൊലീസ്. ഇയാളെയാണ് ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയെയാണ് ഇപ്പോള്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വന്ന സന്ദേശത്തില്‍ രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നായിരുന്നു സന്ദേശം. വാട്സ്ആപ്പ് സന്ദേശമായിരുന്നു വന്നത്. അതേസമയം സല്‍മാന്‍ ഖാനെതിരെയുള്ള ഭീഷണി സന്ദേശം മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് എത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ലി പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിലവില്‍ പ്രതിയെ പിടികൂടിയത്.
നേരത്തെ തന്നെ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്ന് അവകാശപ്പെട്ട് സല്‍മാന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സല്‍മാനും കൊല്ലപ്പെട്ട എന്‍.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാനും നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ 20കാരന്‍ ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ 25നാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫിസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഉടനെ തന്നെ പണം നല്‍കണമെന്നും ഇല്ലെങ്കില്‍ സല്‍മാനെയും സീഷനെയും വധിക്കുമെന്നുമായിരുന്നു ആ സന്ദേശം. ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടിയാണ് അന്ന് അവര്‍ ആവശ്യപ്പെട്ടത്