ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പി എം കുഞ്ഞിമൊയ്തീന്‍ അദ്ദേഹത്തിന്റെ പോലീസ് ഡിപ്പാര്‍ട്മെന്റിലെ സേവന കാലത്ത് ഒരു കേസുമായ് ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകനും നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനുമായ എം എ നിഷാദ് ഡയറിയിലെ വരികള്‍ വികസിപ്പിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം'. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറാണ് ചിത്രം നിര്‍മ്മിച്ചത്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവര്‍ത്തകനുമായ ജീവന് തോമസ്സിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിന്റെ ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ഷൈന്‍ ടോം ചാക്കോ, സമുദ്രകനി, മുകേഷ്, വാണി വിശ്വനാഥ്, അശോകന്, ബൈജു സന്തോഷ് എന്നിവരോടൊപ്പം 70ഓളം താരങ്ങളെയാണ് ചിത്രത്തിനായ് അണിനിരത്തിയിരിക്കുന്നത്. ഈ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രം സംവിധായകന് നിഷാദ് തന്നെയാണ് അവതരിപ്പിക്കുന്നത്. U/A സര്‍ട്ടിഫിക്കറ്റോടെ നവംബര്‍ 8 മുതല്‍ ചിത്രം തിയറ്ററുകലിലെത്തും.
'ജീവന് തോമസ് തിരോധാനം കോട്ടയം ക്രൈം ബ്രാഞ്ചിനെകൊണ്ട് അന്വേക്ഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്' എന്ന സംഭാഷണത്തോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായ ട്രെയിലറിന് ഗംഭീര റെസ്പോണ്‍സാണ് ലഭിച്ചത്. 185 അടി നീളമുള്ള ചിത്രത്തിന്റെ വാള് പോസ്റ്ററും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമക്കായ് 185 അടി വലിപ്പമുള്ള വാള് പോസ്റ്റര്‍ ഉപയോഗിക്കുന്നത്. താരസമ്പുഷ്ടമായ ചിത്രത്തിലെ ഒട്ടുമിക്ക തരങ്ങളെയും വാള് പോസ്റ്ററില്‍ കാണാം എന്നതാണ് പ്രത്യേകത. പൊന്നാനി കര്‍മ്മാ ബീച്ചിന് സമീപമുള്ള റോഡിനോട് ചേര്‍ന്നുള്ള ചുവരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, പ്രശാന്ത് അലക്സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ഷഹീന് സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ്, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍, കലാഭവന്‍ നവാസ്, പി ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ പ്രസാദ്, ഗൗരി പാര്‍വതി, മഞ്ജു സുഭാഷ്, ജയകൃഷ്ണന്, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്പില്‍ അശോകന്, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവില്‍, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠന്, സുന്ദര്‍ പാണ്ട്യന്, സാബുഅമി, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ തുടങ്ങിയവരാണ് കൈകാര്യം ചെയ്തത്.
ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീര്‍ഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്. ഡി ഐ ജി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് പ്രസിഡന്റില്‍ നിന്നും രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട്.