അയോധ്യ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള വാനരന്മാര്ക്ക് ഭക്ഷണം നല്‍കുന്നതിനായി അക്ഷയ് കുമാറിന്റെ സംഭാവന. ഒരുകോടി രൂപയാണ് താരം സംഭാവനയായി നല്‍കിയത്.
1200-ഓളം വാനരന്മാര്ക്ക് പ്രതിദിനം ഭക്ഷണം നല്‍കാനുള്ള സഹായമാണ് താരം നല്‍കിയിരിക്കുന്നതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആഞ്ജനേയ സേവ ട്രസ്റ്റിനാണ് പണം കൈമാറിയത്. മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയുടെയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടെയും പേരിലാണ് അക്ഷയ് കുമാര്‍ പണം നല്‍കിയത്. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ കീഴിലുള്ള ട്രസ്റ്റാണ് ആഞ്ജനേയ സേവ ട്രസ്റ്റ്.
അയോധ്യയിലേക്കുളള ദീപാവലി സമ്മാനമായിട്ടാണ് അക്ഷയ് കുമാറിന്റെ തീരുമാനമെന്ന് താരത്തിന് ഒപ്പമുളളവര്‍ പറഞ്ഞു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ മുന്നില്‍ നില്ക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് അക്ഷയ് കുമാര്‍.