സ്റ്റാര്‍ മാജിക്ക് വേദിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ താരമാണ് അനുമോള്‍. വളരെ പാവം കുട്ടി എന്ന ഇമേജാണ് താരത്തിന് ഉള്ളത്. പക്ഷെ താന്‍ അത്ര പാവം ഒന്നും അല്ലെന്ന് പറയുകയാണ് അനുമോള്‍. ബസില്‍ വച്ചുണ്ടായ മോശം അനുഭവത്തില്‍ വളരെ ബോള്‍ഡായി പ്രതികരിച്ച സംഭവം ആണ് അനുമോള്‍ വെളിപ്പെടുത്തിയത്.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാ വേളയില്‍ ആയിരുന്നു സംഭവം എന്നാണ് താരം പറയുന്നത്. ഉപദ്രവിക്കാന്‍ ശ്രമിച്ചയാളുടെ കരണം അടിച്ച് പുകച്ചുവെന്നും അനുമോള്‍ പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
ചെറുപ്പത്തില്‍ തൊട്ടാവാടി കുട്ടിയായിരുന്നു ഞാന്‍. എന്നാല്‍ വളര്‍ന്നപ്പോള്‍ അത് മാറി. അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നതോടെ വലിയ ധൈര്യവുമായി. ലൊക്കേഷനുകളിലേക്കും പരിപാടികള്‍ക്കുമെല്ലാം ഒറ്റയ്ക്കാണ് പോകാറുള്ളത്. ഇങ്ങനെ തിരുവനന്തപുരത്ത് നിന്നും ഒറ്റയ്ക്ക് കൊച്ചിയിലേക്ക് പോകുമ്ബോഴായിരുന്നു ബസില്‍ വച്ച് അതിക്രമം നേരിടേണ്ടിവന്നത്.
രാത്രി ഉറങ്ങുകയായിരുന്നു. ഇതിനിടെ ആരോ ശരീരത്തില്‍ തൊടുന്നത് പോലെ തോന്നി. നല്ല ഉറക്കത്തില്‍ ആയതിനാല്‍ തോന്നിയതാണെന്ന് ആയിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് തന്റെ അടുത്തിരുന്ന ആള് ഉപദ്രവിക്കാന്‍ ശ്രമിച്ചതാണെന്ന് വ്യക്തമായത്.
പിന്നെ ഒട്ടും താമസിച്ചില്ല. എഴുന്നേറ്റ് കരണം നോക്കി ഒരടിയങ്ങ് പൊട്ടിച്ചു. ബസിലെ കണ്ടക്ടര്‍ അത് വിട്ടുകളയൂ എന്ന രീതിയില്‍ ആണ് സംസാരിച്ചത്. എന്നാല്‍ ഞാനതിന് വഴങ്ങിയില്ല. അയാളെ ബസില്‍ നിന്നും ഇറക്കിവിടാന്‍ ആവശ്യപ്പെട്ടു. അയാളെ ഇറക്കിവിട്ട ശേഷമാണ് ബസ് മുന്നോട്ട് പോയത് എന്നും അനുമോള്‍ പറഞ്ഞു.
ഞാന്‍ നന്നായി പ്രതികരിക്കും. അങ്ങിനെ ചെയ്യണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും വച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും അനുമോള്‍ വ്യക്തമാക്കി.