ഭാര്യയും ഭര്‍ത്താവും കുറ്റവും പ്രശ്നങ്ങളുടെയും പേരില്‍ വിവാഹ മോചനം നേടും. ചിലപ്പോള്‍ ഒത്തു പോകാന്‍ സാധിക്കാത്തതിന്റെ പേരില്‍ ആയിരിക്കും ഈ വേര്‍പിരിയല്‍. എന്നാല്‍ വീണു പോയ സമയത്ത് പൊന്നു പോലെ നോക്കിയ ഭാര്യയെ ഉപേക്ഷിച്ച് പോയാല്‍ എന്ത് ചെയ്യും?
അത്തരത്തില്‍ ഒരു വിവാഹ മേചന വാര്‍ത്തയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മലേഷ്യയില്‍ തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്കൊപ്പം നിന്ന ഭാര്യയെ ഉപേക്ഷിച്ചാണ് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുന്നത് .
മസ്തിഷ്കാഘാതം മൂലം 6 വര്‍ഷം കിടപ്പിലായപ്പോള്‍ ഭര്‍ത്താവിനെ പരിചരിച്ചും ഒപ്പം നിന്നു ഭാര്യ ഭര്‍ത്താവിനെ സ്നേഹിച്ചു. പക്ഷെ സുഖം പ്രാപിച്ചതോടെ ഭര്‍ത്താവ് ഭാര്യയെ ദിവസങ്ങള്‍ക്കുള്ളില്‍ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചു.
2016 ലാണ് നൂറുല്‍ സയാസ് സൈസ്വാനി എന്ന യുവതിയെ യുവാവ് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് മകന് ജനിച്ച് അല്പ നാളുകള്‍ക്കുള്ളില്‍ തന്നെ യുവാവ് വാഹനാപകടത്തില്‍ പെട്ട് തളര്‍ന്ന് കിടപ്പിലായി. ഈ അവസരത്തില്‍ ഭര്‍ത്താവിന് ആഹാരം നല്‍കുന്നത് മുതല്‍ ഡയപ്പര്‍ മാറ്റുന്നത് വരെ ചെയ്ത് പരിചരിച്ചത് നൂറുല്‍ സയാസ് സൈസ്വാനിയായിരുന്നു.
എന്നാല്‍ ഭാര്യയുടെ പരിചരണത്തില്‍ പൂര്‍ണ്ണമായി സുഖം പ്രാപിച്ച യുവാവ് കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ഭാര്യയെ വിവാഹമോചനം ചെയ്തു. വിവാഹമോചനത്തിന് ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. നൂറുല്‍ സയാസ് സൈസ്വാനിയും തന്റെ ഭര്‍ത്താവിന് രണ്ടാം വിവാഹത്തിന് ആശംസകള്‍ നേര്‍ന്നു.