ഡല്‍ഹി നഗരത്തില്‍ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ട്. ഇന്നലെ ദീപാവലിക്ക് ശേഷം നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപാവലിക്ക് ശേഷം നഗരത്തില്‍ പുക മഞ്ഞ് രൂക്ഷമായ സാഹചര്യമാണ് കാണുന്നത്. വായു ഗുണനിലവാര സൂചിക 350ന് മുകളില്‍ തുടരുകയാണ്.
ദീപാവലിക്ക് ശേഷം ഇത്തരം ഒരു സാഹചര്യം മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കരുത് എന്ന് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ ജനങ്ങള്‍ ഈ നിരോധനം പാലിച്ചില്ല.
നിരോധനം വകവെക്കാതെ ജനങ്ങള്‍ പടക്കം പൊട്ടിച്ചതിനാല്‍ ആണ് ഇപ്പോള്‍ സ്ഥിതി ഗുരുതരമായി മാറിയത്. നില ഇത്രയും ഗുരുതരമാകാന്‍ കാരണം ഇതാണ്. ദീപാവലി ആഘോഷത്തിനായി വന്‍തോതില്‍ പടക്കം പൊട്ടിച്ചിരുന്നു. ദീപാവലി ആഘോഷം ജനങ്ങള്‍ നല്ല രീതിയില്‍ തന്നെ ആഘോഷിക്കുകയും ചെയ്തു. ഇതോടെ ശബ്ദ മലിനീകരണത്തിന് പുറമെ ദില്ലിയിലെ ആകാശത്ത് പുകയും അടിഞ്ഞു കൂടി.
വായു ഗുണനിലവാര സൂചികയില്‍ 350 പോയിന്റ് എന്നത് വളരെ മോശം വിഭാഗത്തിലാണ് പെടുന്നത്. ദീപാവലി നാളില്‍ 328 ആയിരുന്നു പോയിന്റുനില. ഇതാണ് ഇപ്പോള്‍ 350ന് മുകളിലേക്ക് എത്തിയിരിക്കുന്നത്.