18
MAR 2021
THURSDAY
1 GBP =108.45 INR
1 USD =84.09 INR
1 EUR =91.53 INR
breaking news : സൗത്താംപ്ടണിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി; ന്യൂപോര്‍ട്ട് മലയാളി ബൈജു കൊടിയന്റെ പൊതുദര്‍ശനവും സംസ്‌കാരവും നാളെ >>> ബജറ്റിന് പിന്നാലെ മൂക്കുകുത്തി വീണ് പൗണ്ട്; സംഭവിച്ചത് 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ്, വിപണിയില്‍ ആശങ്ക; വിപണികളിലെ തകര്‍ച്ചയില്‍ ആശങ്കപ്പെട്ട് ട്രഷറിയും >>> എഡിഎം നവീന്‍ ബാബുവിന്റെ മരണം: റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു >>> നവ കേരള ബസ് വീണ്ടും നിരത്തിലേക്ക്, സൂപ്പര്‍ ഡീലക്സ് എ സി ബസാക്കി നിരത്തിറക്കാന്‍ തീരുമാനം, രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് നിരത്തിലിറങ്ങും >>> ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍, ഇന്നലെ ദീപാവലിക്ക് ശേഷമാണ് നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത് >>>
Home >> NAMMUDE NAADU
നവ കേരള ബസ് വീണ്ടും നിരത്തിലേക്ക്, സൂപ്പര്‍ ഡീലക്സ് എ സി ബസാക്കി നിരത്തിറക്കാന്‍ തീരുമാനം, രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് നിരത്തിലിറങ്ങും

സ്വന്തം ലേഖകൻ

Story Dated: 2024-11-01

കോഴിക്കോട്: നവ കേരള ബസ് വീണ്ടും നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച നവകേരള ബസ് സൂപ്പര്‍ ഡീലക്സ് എ സി ബസാക്കാന്‍ തീരുമാനം. രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് നിരത്തിലിറങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നേരത്തെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ലാഭം അതില്‍ നിന്നുമുണ്ടായിരുന്നില്ല. യാത്രക്കാരില്ലാത്തതിനാല്‍ പല ദിവസവും സര്‍വീസ് റദ്ദാക്കേണ്ടിയും വന്നു.

ഇതേ തുടര്‍ന്നാണ് പുതിയ മാറ്റങ്ങളോടെ നവകേരള ബസിനെ അവതരിപ്പിക്കാനൊരുങ്ങുന്നത്. 26ല്‍ നിന്ന് സീറ്റുകളുടെ എണ്ണം 38ആയി ഉയര്‍ത്തും. പുതിയ രീതിയില്‍ വരുന്നതോടെ ബസ് ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ശുചിമുറി അടക്കമുള്ളവ പൊളിച്ചുമാറ്റിയായിരിക്കും സീറ്റുകളാക്കുകയെന്നാണ് വിവരം. ഒരു കോടി രൂപയ്ക്ക് വാങ്ങിയ നവകേരള ബസില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ ഏകദേശം പത്ത് ലക്ഷം രൂപ ചെലവാകും. ബസ് ഇപ്പോള്‍ ബംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലാണുള്ളത്.

ആദ്യം ബസ് നിരത്തിലിറക്കിയപ്പോള്‍ ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിന്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നു. നവകേരള ബസ് അവസാനമായി ജൂലായിലാണ് സര്‍വീസ് നടത്തിയത്.

More Latest News

എഡിഎം നവീന്‍ ബാബുവിന്റെ മരണം: റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ജിവ്യയുടെ ജാമ്യ ഹര്‍ജി ൈകോടതി പരിഗണിക്കും. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതിയില്‍ തീരുമാനമായ ശേഷം ആവശ്യമെങ്കിലേ ഹൈക്കോടതിയെ സമീപിക്കൂ എന്നാണ് ദിവ്യയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യാത്രയയപ്പ് യോഗത്തിനു ശേഷം, തെറ്റുപറ്റി പോയി എന്നു നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി ദിവ്യയ്ക്ക് സഹായകരമാകുമെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. അതിനിടെ സിപിഐഎം പിപി ദിവ്യക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് ഇന്നറിയാം. സംഘടനാ നടപടി ഇന്നുണ്ടാകുമെന്നാണ് സൂചനകള്‍. തൃശൂരില്‍ ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരുന്നുണ്ട്.

ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍, ഇന്നലെ ദീപാവലിക്ക് ശേഷമാണ് നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്

ഡല്‍ഹി നഗരത്തില്‍ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ട്. ഇന്നലെ ദീപാവലിക്ക് ശേഷം നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപാവലിക്ക് ശേഷം നഗരത്തില്‍ പുക മഞ്ഞ് രൂക്ഷമായ സാഹചര്യമാണ് കാണുന്നത്. വായു ഗുണനിലവാര സൂചിക 350ന് മുകളില്‍ തുടരുകയാണ്. ദീപാവലിക്ക് ശേഷം ഇത്തരം ഒരു സാഹചര്യം മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കരുത് എന്ന് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ ജനങ്ങള്‍ ഈ നിരോധനം പാലിച്ചില്ല. നിരോധനം വകവെക്കാതെ ജനങ്ങള്‍ പടക്കം പൊട്ടിച്ചതിനാല്‍ ആണ് ഇപ്പോള്‍ സ്ഥിതി ഗുരുതരമായി മാറിയത്. നില ഇത്രയും ഗുരുതരമാകാന്‍ കാരണം ഇതാണ്. ദീപാവലി ആഘോഷത്തിനായി വന്‍തോതില്‍ പടക്കം പൊട്ടിച്ചിരുന്നു. ദീപാവലി ആഘോഷം ജനങ്ങള്‍ നല്ല രീതിയില്‍ തന്നെ ആഘോഷിക്കുകയും ചെയ്തു. ഇതോടെ ശബ്ദ മലിനീകരണത്തിന് പുറമെ ദില്ലിയിലെ ആകാശത്ത് പുകയും അടിഞ്ഞു കൂടി. വായു ഗുണനിലവാര സൂചികയില്‍ 350 പോയിന്റ് എന്നത് വളരെ മോശം വിഭാഗത്തിലാണ് പെടുന്നത്. ദീപാവലി നാളില്‍ 328 ആയിരുന്നു പോയിന്റുനില. ഇതാണ് ഇപ്പോള്‍ 350ന് മുകളിലേക്ക് എത്തിയിരിക്കുന്നത്.

ഇന്ന് കേരള പിറവി ദിനം, ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സ് തികയുന്നു, കേരള സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്

ഇന്ന് നവംബര്‍ ഒന്ന്. കേരളം ഇന്ന് അതിന്റെ പിറവി ദിനം ആഘോഷിക്കുന്നു. ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സാണ് തികയുന്നത്. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍, കാസര്‍കോട് എന്നീ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ ഇന്നത്തെ കേരളം രൂപീകരിച്ചത്. ഇത്തവണത്തെ കേരളപ്പിറവിക്ക് ഒരു പ്രത്യേകത ഉണ്ട്. സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത് എന്നത് തന്നെയാണ് പ്രത്യേകത. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളം ഉണ്ടാകുന്നത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തു കൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്.

വീട്ടില്‍ പണിക്കെത്തിച്ച ഹിറ്റാച്ചി സ്വയം പ്രവര്‍ത്തിപ്പിച്ചു; പാലായില്‍ തല യന്ത്രത്തില്‍ കുരുങ്ങി 62 കാരനായ ഗൃഹനാഥന് ദാരുണാന്ത്യം

കോട്ടയം പാലായില്‍ മണ്ണുമാന്തിയന്ത്രത്തിന് ഇടയില്‍ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവര്‍ മാറിയ സമയത്ത് വീട്ടില്‍ പണിക്കെത്തിച്ച ഹിറ്റാച്ചിയില്‍ കയറി സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം .ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ പോളിന്റെ തല കുടുങ്ങുകയായിരുന്നു.   ഹിറ്റാച്ചി മറിഞ്ഞ് രാജുവിന്റെ തല റബര്‍ മരത്തിലിടിച്ചായിരുന്നു മരണം. വിവരമറഞ്ഞ് പൊലീസും അഗ്‌നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോളിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.    

'കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്'; ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് സതീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് താന്‍ സാക്ഷിയാണ്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസ് നടക്കുന്ന 2021 ല്‍ ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ സെക്രട്ടറിയായിരുന്നു തിരൂര്‍ സതീഷ്.കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ബിജെപി ജില്ലാ ഭാരവാഹികള്‍ വിളിച്ച് ജില്ലാ ഓഫീസിലേക്ക് ചില മെറ്റീരിയലുകള്‍ വരുന്നുണ്ടെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ജില്ലാ ഓഫീസിലെത്തിയത്. ധര്‍മരാജന്‍ എന്നയാളാണ് പണം എത്തിച്ചത്. ആറോളം ചാക്കുകെട്ടുകള്‍ ഉണ്ടായിരുന്നു. പണമാണെന്ന് തനിക്ക് ആദ്യം മനസിലായിരുന്നില്ല. പണം കൊണ്ടുവന്നവര്‍ക്ക് മുറിയെടുത്ത് നല്‍കിയത് താനാണ്. ആ പണം പിന്നീട് കൊടകരയിലേക്ക് കൊണ്ടുപോയെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തി. 2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച പണമായിരുന്നു മോഷണം പോയതെന്നായിരുന്നു ആരോപണം. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയില്‍വെച്ച് വ്യാജ അപകടം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവര്‍ന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തില്‍ ഇതുവരെ ഒരു കോടി 47 ലക്ഷം രൂപ മാത്രമാണ് കണ്ടെത്താനായത്.  

Other News in this category

  • ബജറ്റിന് പിന്നാലെ മൂക്കുകുത്തി വീണ് പൗണ്ട്; സംഭവിച്ചത് 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ്, വിപണിയില്‍ ആശങ്ക; വിപണികളിലെ തകര്‍ച്ചയില്‍ ആശങ്കപ്പെട്ട് ട്രഷറിയും
  • എഡിഎം നവീന്‍ ബാബുവിന്റെ മരണം: റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
  • ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍, ഇന്നലെ ദീപാവലിക്ക് ശേഷമാണ് നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്
  • ഇന്ന് കേരള പിറവി ദിനം, ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സ് തികയുന്നു, കേരള സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്
  • വീട്ടില്‍ പണിക്കെത്തിച്ച ഹിറ്റാച്ചി സ്വയം പ്രവര്‍ത്തിപ്പിച്ചു; പാലായില്‍ തല യന്ത്രത്തില്‍ കുരുങ്ങി 62 കാരനായ ഗൃഹനാഥന് ദാരുണാന്ത്യം
  • 'കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്'; ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍
  • ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: രണ്ടു കോടി നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് സന്ദേശം അയച്ച ആള്‍ പൊലീസ് കസ്റ്റഡിയില്‍
  • ഡല്‍ഹിയില്‍ വായു മലിനീകരണം, ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത
  • തിന്മയ്ക്ക് മീതെ നനന്മയുടെ വിജയം ആഘോഷിക്കുന്ന ദീപാവലി ഇന്ന്, മണ്‍ചിരാതുകളില്‍ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ഇന്ന് ദീപാവലി ആഘോഷിക്കുന്നു
  • ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി, ചരിത്രത്തിലാദ്യ സംഭവം, വൈറ്റ് ഹൗസും ദീപാവലി ആശംകള്‍ അറിയിച്ചുകൊണ്ട് എക്സില്‍ കുറിച്ചു
  • Most Read

    British Pathram Recommends