18
MAR 2021
THURSDAY
1 GBP =108.45 INR
1 USD =84.09 INR
1 EUR =91.53 INR
breaking news : സൗത്താംപ്ടണിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി; ന്യൂപോര്‍ട്ട് മലയാളി ബൈജു കൊടിയന്റെ പൊതുദര്‍ശനവും സംസ്‌കാരവും നാളെ >>> ബജറ്റിന് പിന്നാലെ മൂക്കുകുത്തി വീണ് പൗണ്ട്; സംഭവിച്ചത് 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ്, വിപണിയില്‍ ആശങ്ക; വിപണികളിലെ തകര്‍ച്ചയില്‍ ആശങ്കപ്പെട്ട് ട്രഷറിയും >>> എഡിഎം നവീന്‍ ബാബുവിന്റെ മരണം: റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു >>> നവ കേരള ബസ് വീണ്ടും നിരത്തിലേക്ക്, സൂപ്പര്‍ ഡീലക്സ് എ സി ബസാക്കി നിരത്തിറക്കാന്‍ തീരുമാനം, രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് നിരത്തിലിറങ്ങും >>> ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍, ഇന്നലെ ദീപാവലിക്ക് ശേഷമാണ് നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത് >>>
Home >> HOT NEWS
സൗത്താംപ്ടണിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി; ന്യൂപോര്‍ട്ട് മലയാളി ബൈജു കൊടിയന്റെ പൊതുദര്‍ശനവും സംസ്‌കാരവും നാളെ

സ്വന്തം ലേഖകൻ

Story Dated: 2024-11-01
സൗത്താംപ്റ്റണിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി. കണ്ണൂര്‍ ഇരിട്ടി ആനപ്പന്തിയില്‍ വാഴക്കാലായില്‍ വീട്ടില്‍ സന്തോഷിന്റെയും ചെമ്പത്തൊട്ടി മേലേമുറിയില്‍ ബിന്ദുവിന്റെയും മകന്‍ ഒന്‍പതു വയസുകാരന്‍ ഏബല്‍ ആണ് മരണത്തിനു കീഴടങ്ങിയത്. ജന്മനാ ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന ഏബല്‍ ഞായറാഴ്ചയാണ് വിടവാങ്ങിയത്.

സൗത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനാണ് സന്തോഷ്. ബിന്ദു ഇതേ ആശുപത്രിയില്‍ നഴ്‌സായും ജോലി ചെയ്യുന്നു. ദമ്പതിമാര്‍ക്ക് ഏബലിനെ കൂടാതെ ഗബ്രിയേല്‍, ഡാനിയേല്‍, ആഡം എന്നിങ്ങനെ മറ്റു മൂന്നു കുട്ടികള്‍ കൂടിയുണ്ട്.

നവംബര്‍ അഞ്ചിന് രാവിലെ 11ന് സൗത്താംപ്റ്റണ്‍ റെഡ്ബ്രിഡ്ജ് ഹില്ലിലെ (SO16 4PL) ഹോളി ഫാമിലി പള്ളിയില്‍ പൊതുദര്‍ശനത്തിനും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം ഹോളിബ്രൂക്ക് സെമിത്തേരിയിലാണ് (SO16 6HW) സംസ്‌കാരം. ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ഫാ. ജോണ്‍ പുളിന്താനത്ത് എന്നിവര്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ന്യൂപോര്‍ട്ട് മലയാളിയും തൃശൂര്‍ മാള വടമ സ്വദേശിയുമായ ബൈജു കൊടിയന്റെ സംസ്‌കാരം നാളെ (ശനിയാഴ്ച) നടക്കും. ന്യൂപോര്‍ട്ടിലെ സെന്റ് ഡേവിഡ്സ് കാത്തലിക് ചര്‍ച്ചില്‍ രാവിലെ 11 മണിയ്ക്കാണ് ചടങ്ങുകള്‍ നടക്കുക.

ഏതാനും വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ബൈജു കൊടിയനെ അദ്ദേഹം താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ ഈമാസം 11നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ കാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും മറ്റും സജീവ സാന്നിധ്യം ആയിരുന്നു ബൈജു. കേരള കാത്തലിക് അസോസിയേഷന്റെയും മറ്റും പ്രവര്‍ത്തങ്ങളില്‍ സജീവവുമായിരുന്നു.

 

 

 

More Latest News

എഡിഎം നവീന്‍ ബാബുവിന്റെ മരണം: റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ജിവ്യയുടെ ജാമ്യ ഹര്‍ജി ൈകോടതി പരിഗണിക്കും. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതിയില്‍ തീരുമാനമായ ശേഷം ആവശ്യമെങ്കിലേ ഹൈക്കോടതിയെ സമീപിക്കൂ എന്നാണ് ദിവ്യയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യാത്രയയപ്പ് യോഗത്തിനു ശേഷം, തെറ്റുപറ്റി പോയി എന്നു നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി ദിവ്യയ്ക്ക് സഹായകരമാകുമെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. അതിനിടെ സിപിഐഎം പിപി ദിവ്യക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് ഇന്നറിയാം. സംഘടനാ നടപടി ഇന്നുണ്ടാകുമെന്നാണ് സൂചനകള്‍. തൃശൂരില്‍ ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരുന്നുണ്ട്.

നവ കേരള ബസ് വീണ്ടും നിരത്തിലേക്ക്, സൂപ്പര്‍ ഡീലക്സ് എ സി ബസാക്കി നിരത്തിറക്കാന്‍ തീരുമാനം, രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് നിരത്തിലിറങ്ങും

കോഴിക്കോട്: നവ കേരള ബസ് വീണ്ടും നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച നവകേരള ബസ് സൂപ്പര്‍ ഡീലക്സ് എ സി ബസാക്കാന്‍ തീരുമാനം. രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് നിരത്തിലിറങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നേരത്തെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ലാഭം അതില്‍ നിന്നുമുണ്ടായിരുന്നില്ല. യാത്രക്കാരില്ലാത്തതിനാല്‍ പല ദിവസവും സര്‍വീസ് റദ്ദാക്കേണ്ടിയും വന്നു. ഇതേ തുടര്‍ന്നാണ് പുതിയ മാറ്റങ്ങളോടെ നവകേരള ബസിനെ അവതരിപ്പിക്കാനൊരുങ്ങുന്നത്. 26ല്‍ നിന്ന് സീറ്റുകളുടെ എണ്ണം 38ആയി ഉയര്‍ത്തും. പുതിയ രീതിയില്‍ വരുന്നതോടെ ബസ് ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ശുചിമുറി അടക്കമുള്ളവ പൊളിച്ചുമാറ്റിയായിരിക്കും സീറ്റുകളാക്കുകയെന്നാണ് വിവരം. ഒരു കോടി രൂപയ്ക്ക് വാങ്ങിയ നവകേരള ബസില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ ഏകദേശം പത്ത് ലക്ഷം രൂപ ചെലവാകും. ബസ് ഇപ്പോള്‍ ബംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലാണുള്ളത്. ആദ്യം ബസ് നിരത്തിലിറക്കിയപ്പോള്‍ ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിന്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നു. നവകേരള ബസ് അവസാനമായി ജൂലായിലാണ് സര്‍വീസ് നടത്തിയത്.

ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍, ഇന്നലെ ദീപാവലിക്ക് ശേഷമാണ് നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്

ഡല്‍ഹി നഗരത്തില്‍ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ട്. ഇന്നലെ ദീപാവലിക്ക് ശേഷം നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപാവലിക്ക് ശേഷം നഗരത്തില്‍ പുക മഞ്ഞ് രൂക്ഷമായ സാഹചര്യമാണ് കാണുന്നത്. വായു ഗുണനിലവാര സൂചിക 350ന് മുകളില്‍ തുടരുകയാണ്. ദീപാവലിക്ക് ശേഷം ഇത്തരം ഒരു സാഹചര്യം മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കരുത് എന്ന് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ ജനങ്ങള്‍ ഈ നിരോധനം പാലിച്ചില്ല. നിരോധനം വകവെക്കാതെ ജനങ്ങള്‍ പടക്കം പൊട്ടിച്ചതിനാല്‍ ആണ് ഇപ്പോള്‍ സ്ഥിതി ഗുരുതരമായി മാറിയത്. നില ഇത്രയും ഗുരുതരമാകാന്‍ കാരണം ഇതാണ്. ദീപാവലി ആഘോഷത്തിനായി വന്‍തോതില്‍ പടക്കം പൊട്ടിച്ചിരുന്നു. ദീപാവലി ആഘോഷം ജനങ്ങള്‍ നല്ല രീതിയില്‍ തന്നെ ആഘോഷിക്കുകയും ചെയ്തു. ഇതോടെ ശബ്ദ മലിനീകരണത്തിന് പുറമെ ദില്ലിയിലെ ആകാശത്ത് പുകയും അടിഞ്ഞു കൂടി. വായു ഗുണനിലവാര സൂചികയില്‍ 350 പോയിന്റ് എന്നത് വളരെ മോശം വിഭാഗത്തിലാണ് പെടുന്നത്. ദീപാവലി നാളില്‍ 328 ആയിരുന്നു പോയിന്റുനില. ഇതാണ് ഇപ്പോള്‍ 350ന് മുകളിലേക്ക് എത്തിയിരിക്കുന്നത്.

ഇന്ന് കേരള പിറവി ദിനം, ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സ് തികയുന്നു, കേരള സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്

ഇന്ന് നവംബര്‍ ഒന്ന്. കേരളം ഇന്ന് അതിന്റെ പിറവി ദിനം ആഘോഷിക്കുന്നു. ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സാണ് തികയുന്നത്. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍, കാസര്‍കോട് എന്നീ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ ഇന്നത്തെ കേരളം രൂപീകരിച്ചത്. ഇത്തവണത്തെ കേരളപ്പിറവിക്ക് ഒരു പ്രത്യേകത ഉണ്ട്. സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത് എന്നത് തന്നെയാണ് പ്രത്യേകത. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളം ഉണ്ടാകുന്നത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തു കൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്.

വീട്ടില്‍ പണിക്കെത്തിച്ച ഹിറ്റാച്ചി സ്വയം പ്രവര്‍ത്തിപ്പിച്ചു; പാലായില്‍ തല യന്ത്രത്തില്‍ കുരുങ്ങി 62 കാരനായ ഗൃഹനാഥന് ദാരുണാന്ത്യം

കോട്ടയം പാലായില്‍ മണ്ണുമാന്തിയന്ത്രത്തിന് ഇടയില്‍ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവര്‍ മാറിയ സമയത്ത് വീട്ടില്‍ പണിക്കെത്തിച്ച ഹിറ്റാച്ചിയില്‍ കയറി സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം .ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ പോളിന്റെ തല കുടുങ്ങുകയായിരുന്നു.   ഹിറ്റാച്ചി മറിഞ്ഞ് രാജുവിന്റെ തല റബര്‍ മരത്തിലിടിച്ചായിരുന്നു മരണം. വിവരമറഞ്ഞ് പൊലീസും അഗ്‌നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോളിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.    

Other News in this category

  • മാഞ്ചസ്റ്ററിലെ ഇന്ത്യന്‍ വംശജനായ പൊലീസ് ട്രെയിനി ആത്മഹത്യ ചെയ്തു; ജോലിയിലെ സമ്മര്‍ദ്ദവും മേലധികാരികളുടെ മോശം പെരുമാറ്റവും ആത്മഹത്യയിലേക്ക് നയിച്ചെന്ന് കുടുംബം
  • കാത്തിരിപ്പ് സമയം കുറയ്ക്കാനും ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യം; എന്‍എച്ച്എസ് ഇംഗ്ലണ്ടിന് 22.6 ബില്യണ്‍ പൗണ്ട് പ്രഖ്യാപിച്ച് സര്‍ക്കാര്‍
  • പ്രൈവറ്റ് സ്‌കൂള്‍ ഫീസിന് മേല്‍ 20 ശതമാനം വാറ്റ്; ട്രെയിന്‍ നിരക്ക് അടുത്ത വര്‍ഷം മുതല്‍ 4.6 ശതമാനം ഉയരും, റെയില്‍ കാര്‍ഡുകളിലും അഞ്ചു പൗണ്ടിന്റെ വീതം വര്‍ദ്ധനവ്
  • ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 102 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ആര്‍ബിഐ; കാരണം ഇതാണ്
  • യുകെയിലെ കെയറര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; നിങ്ങള്‍ക്ക് ഇനി ആഴ്ചയില്‍ 196 പൗണ്ട് വരെ സമ്പാദിക്കാം; 151 പൗണ്ടില്‍ നിന്നും 45 പൗണ്ട് കൂടി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍
  • സൗത്ത് പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; പ്രതിയ്ക്ക് തീവ്രവാദ ബന്ധമുള്ളതായി വിവരങ്ങള്‍
  • കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ശമ്പളം വര്‍ധിച്ചത് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്ക്! പത്രപ്രവര്‍ത്തകരുടെ ശമ്പളം കുറഞ്ഞു, ലെക്ചറര്‍മാര്‍, പാരാമെഡിക്‌സ്, ശാസ്ത്രജ്ഞര്‍ എന്നിവര്‍ 40% നികുതി നല്‍കുന്ന ബാന്‍ഡില്‍
  • ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി സാന്റാന്‍ഡര്‍ യുകെയിലെ 1,425 തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നു; പിരിച്ചുവിടലുകള്‍ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സൂചന
  • യുകെയില്‍ ഒരു മണിക്കൂറിന് വേതനം 12.21 പൗണ്ട് ആയി ഉയരും; ദേശീയ മിനിമം വേതനം 6.7% വര്‍ദ്ധിക്കുമെന്ന ചാന്‍സലറുടെ സ്ഥിരീകരണത്തില്‍ മലയാളികളടക്കമുള്ള തൊഴിലാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷ
  • കൃത്യസമയത്ത് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ല; നികുതി പരിധിക്ക് താഴെ വരുന്ന കുറഞ്ഞ വരുമാനക്കാരായ പതിനായിരക്കണക്കിന് പേര്‍ക്ക് പിഴ ചുമത്തി എച്ച്എംആര്‍സി, വ്യാപക വിമര്‍ശനം
  • Most Read

    British Pathram Recommends