പറയുന്ന സമയത്ത് ജോലി തീര്‍ക്കുക എന്നത് ഏതൊരു ജോലിക്കാരന്റെയും ഉത്തരവാദിത്വമാണ്. അത്രയും ക്വാളിറ്റിയോടെ ജോലി ചെയ്ത് പൂര്‍ത്തീകരിച്ചാലോ പലപ്പോഴും ഉടമയുടെ വക പല പല പരാതികളായിരിക്കും ഉയരുക.
എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തനാകുകയാണ് ഇവിടെ ഒരാള്‍. കൃത്യസമയത്ത് ജോലി തീര്‍ത്ത കരാറുകാരന് കോടികള്‍ വിലമതിക്കുന്ന സമ്മാനം ആണ് ഇവിടെ നല്‍കിയത്.
പഞ്ചാബിലെ ബിസിനസുകാരനാണ് തന്റെ ഒമ്പത് ഏക്കര്‍ ഭൂമിയിലെ കൂറ്റന്‍ ബംഗ്ലാവ് കൃത്യസമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയതിന് കരാറുകാരന് ഒരു കോടി രൂപയുടെ റോളക്‌സ് വാച്ച് സമ്മാനമായി നല്‍കിയത്.
ഗുണനിലവാരം, വേഗത, ശ്രദ്ധ എന്നിവയിലുള്ള കരാറുകാരന്‍ രജീന്ദര്‍ സിംഗ് രൂപ്രയുടെ പ്രതിബദ്ധതയാണ് സമ്മാനം നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഉടമ ഗുര്‍ദീപ് ദേവ് ബാത്ത് പറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തില്‍ രൂപകല്‍പ്പന ചെയ്ത റോളക്‌സ് ഓയ്സ്റ്റര്‍ ബ്രേസ്ലെറ്റാണ് സമ്മാനമായി നല്‍കിയത്.
പഞ്ചാബിലെ സിരാക്പൂരിന് സമീപമാണ് കോട്ടയോട് സാമ്യമുള്ള രൂപ കല്‍പ്പനയില്‍ കൂറ്റന്‍ സൗധം നിര്‍മിച്ചത്. രണ്ട് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 200-ലധികം തൊഴിലാളികള്‍ ദിവസേന ജോലി ചെയ്താണ് നിര്‍മാണം പറഞ്ഞ സമയത്തിനുള്ള പൂര്‍ത്തിയാക്കിയത്. ഇത് വെറുമൊരു വീടല്ലെന്നും മഹത്വത്തിന്റെ പ്രതിരൂപമാണെന്നും കാലാതീതമായ ചാരുത പ്രതിഫലിപ്പിക്കുന്നതിനായി ശ്രദ്ധാപൂര്‍വമാണ് രൂപ കല്‍പ്പന ചെയ്തതെന്നും ഗുര്‍ദീപ് പറഞ്ഞു.