വിവഹം കഴിച്ച് കഴിഞ്ഞാല്‍ പിന്നെ സ്ത്രീയുടെ സ്വാതന്ത്ര്യത്തെ തന്നെ കയറിടുന്ന പല ഭര്ത്താക്കന്മാരെയും പല സിനിമകളിലും ചിലരുടെ അനുഭവങ്ങളിലൂടെയും കണ്ടിട്ടുണ്ട്. എന്നാല്‍ അതുപോലെ ഒരു സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ഇതില്‍ അത്ഭുതം എന്തെന്നാല്‍ ഭര്‍ത്താവിന്റെ ഈ വല്ലാത് കെയറിങ്ങും നിയമങ്ങളും കടിഞ്ഞാണുമെല്ലാം ഭാര്യ വളരെ അഭിമാനത്തോടെയാണ് പങ്കുവെച്ചിരിക്കുന്നത് എന്നതാണ്.
ഒരു മില്യണയര്‍ ഭര്‍ത്താവിന്റെ നിയമങ്ങളാണ് ബ്രിട്ടീഷ് വനിതയായ സോദി അല്‍ നടക് എന്ന വ്ളോഗറും പങ്കുവച്ചിരിക്കുന്നത്. ദുബായിലെ കോടീശ്വരനായ ജമാല്‍ അല്‍ നടക് ആണ് യുവതിയുടെ ഭര്‍ത്താവ്. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇതിനുശേഷം ഭര്‍ത്താവ് നിര്‍ദേശിച്ച നിയമങ്ങള്‍ അനുസരിച്ചാണ് താന്‍ ജീവിക്കുന്നതതെന്നാണ് യുവതി പറയുന്നത്. വിചിത്രമായ നിരവധി നിബന്ധനകളാണ് വീഡിയയിലൂടെ പിന്നീട് യുവതി പറയുന്നത്.
സോദിയുടെ ഷൂസിന് അനുസരിച്ചുള്ള ബാഗുകള്‍ മാത്രമേ ധരിക്കാന്‍ പാടുകയുള്ളൂവെന്നാണ് ജമാലിന്റെ ആദ്യത്തെ നിയമം. ജോലിക്ക് പോകാന്‍ പാടില്ല, എപ്പോഴും പ്രൊഫഷണല്‍ മേയ്ക്കപ്പ് ചെയ്യണം എന്നീങ്ങനെ നീളുന്നു ജമാലിന്റെ നിയമങ്ങള്‍. ഇതില്‍ ശ്രദ്ധേയമായത് മറ്റൊന്നാണ്. എല്ലാ കലിപ്പന്മാരെ പോലെ തന്നെ സോദിക്ക് ആണ് സുഹൃത്തുക്കള്‍ പാടില്ലെന്ന നിയമവും ജമാല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭര്‍ത്താവിന്റെ നിബന്ധനകള്‍ വളരെ അഭിമാനത്തോടെയാണ് സോദി പങ്കുവച്ചത്. ' നിങ്ങള്‍ക്കെന്നെ സോദിറെല്ല എന്ന് വിളിക്കാം, കാരണം ഞാന്‍ അദ്ദേഹത്തിന്റെ രാജകുമാരിയാണ്' എന്ന അടിക്കുറിപ്പോടെയാണ് സോദി വീഡിയോ പോസ്റ്റ് ചെയ്തത്.