നഴ്‌സുമാർക്കൊപ്പം ഡോക്ടർമാരുടെ കുറവും ദേശവ്യാപകമായി എൻഎച്ച്എസ് നേരിടുന്നു. ഇതുമൂലം പുതിയ ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ എൻഎച്ച്എസിന് അനുവദിച്ച തുക പ്രധാനമായും ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും റിക്രൂട്ട്മെന്റിനായി ഉപയോഗിക്കേണ്ടി വരും.
പുതുവർഷത്തിനു മുമ്പായി ആയിരത്തോളം ജിപിമാരെ എൻഎച്ച്എസിൽ പുതിയതായി നിയമിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി. ഡോക്ടർമാരുടെ വിദേശ റിക്രൂട്ട്മെന്റ് കൊണ്ടുമാത്രമേ, ഈ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂ എന്നിരിക്കെ, മലയാളികളും ഇന്ത്യക്കാരും അടക്കമുള്ള ഡോക്ടർമാർക്ക് വരുംനാളുകളിലും യുകെയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ തുറന്നു കിട്ടുമെന്ന് വ്യക്തമാകുന്നു.
അതേസമയം ബജറ്റിൽ പ്രഖ്യാപിച്ച തൊഴിലുടമകളുടെ ദേശീയ ഇൻഷുറൻസ് സംഭാവനകളിലെ വർദ്ധനവ് കനത്ത സാമ്പത്തിക തിരിച്ചടിയായി മാറുമെന്നതിൽ, ജിപികളും കെയർ ഹോമുകളും ഹോസ്പിസുകളും ആശങ്ക പ്രകടിപ്പിച്ചു.
നിലവിൽ സർക്കാർ എൻഎച്ച്എസിനേയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും നികുതി വർദ്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ NHS സേവനങ്ങൾ നൽകുന്ന സ്വകാര്യ കെയർ ഹോമുകളോ ഹോസ്പിസുകളോ ഈ പരിധിയിൽ ഉൾപ്പെടുന്നില്ല എന്നതാണ് തിരിച്ചടിയാകുക.
പുതിയ എൻഐ വർദ്ധനവ്, ജിപികളെ ബാധിക്കുന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. പല ജിപി ക്ലിനിക്കുകളും ചെറിയ വരുമാനമുള്ള സ്ഥാപനങ്ങളാണ്. സർക്കാരിൽ നിന്നും ലഭിക്കുന്ന നിലവിലെ ചെറിയ വരുമാനത്തിൽ നിന്നും ഇത്രയധികം തുക നാഷണൽ ഇൻഷുറൻസിനായി നൽകാനാകില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ജിപിമാർക്കായുള്ള പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പറഞ്ഞു. എന്നിരുന്നാലും നികുതി വർദ്ധന അവർ നൽകേണ്ടിവരുമെന്ന് ട്രഷറി മന്ത്രി മാധ്യമ അഭിമുഖത്തിൽ വ്യക്തമാക്കി.
എൻഎച്ച്എസ് സേവനങ്ങൾ നൽകുന്നവരെ എൻഎച്ച്എസ് ബോഡികളെപ്പോലെ പരിഗണിക്കണമെന്നും നികുതി പരിധിയിൽ നിന്നും ഒഴിവാക്കണമെന്നും ഹോസ്പിസസ് യുകെയും ആവശ്യപ്പെട്ടു.
"മികച്ച, ഹോസ്പിസ് ജീവനക്കാർക്ക് ന്യായമായ ശമ്പളം നൽകുന്നത് നടത്തിപ്പ് ചെലവിൻ്റെ ഏറ്റവും വലിയ അനുപാതമാണ്, അതിനാൽ ചാൻസലർ ചാരിറ്റികളെയോ NHS-ൻ്റെ ഭാഗമല്ലാത്ത NHS സേവന ദാതാക്കളെയോ ഇന്നലത്തെ നാഷണൽ ഇൻഷുറൻസിൽ നിന്ന് ഒഴിവാക്കാത്തത് നിരാശാജനകമാണ്.”
തൊഴിൽദാതാക്കൾക്കുള്ള NI വർധനവ് ബാധിച്ചേക്കാവുന്ന നിരവധി ഹെൽത്ത് കെയർ പ്രൊവൈഡർമാർ ഉണ്ടെന്ന് വ്യാഴാഴ്ച ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംങ്ങും സമ്മതിച്ചിരുന്നു.
ബജറ്റിൽ സാമൂഹിക പരിപാലനത്തിനായി 600 മില്യൺ പൗണ്ട് അധികമായി നീക്കിവെച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ സാധാരണ ചെലവിനുപോലും ഈ തുക മതിയാകില്ലെന്നും സ്റ്റാഫിംഗ് ചെലവ് വർധിപ്പിച്ച് "തൽക്ഷണം തുടച്ചുനീക്കപ്പെടുമെന്നും" കെയർ ഗ്രൂപ്പുകൾ പറയുന്നു.
ട്രഷറി ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് പറഞ്ഞു, എംപ്ലോയ്‌മെൻ്റ് അലവൻസിനുള്ള പരിധിയിലെ മാറ്റങ്ങൾ - ചില ബിസിനസ്സുകളെ അവരുടെ NI ബിൽ ഓഫ്സെറ്റ് ചെയ്യാൻ ഇത് അനുവദിക്കുന്നു - ഈ ഒരു സൗകര്യം നികുതി വർദ്ധനയിൽ നിന്ന് ചെറിയ ജിപി സർജറികളെ സംരക്ഷിക്കുമെന്ന് ട്രഷറി ചീഫ് സെക്രട്ടറി പറഞ്ഞു.
എന്നിരുന്നാലും, മെഡിക്കൽ അക്കൗണ്ടൻ്റുമാരെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പായ AISMA, നിലവിലെ മാനദണ്ഡമനുസരിച്ച്, GP സർജറികൾക്ക് ആ ഇളവ് ഉപയോഗിക്കാൻ കഴിയില്ലെന്നത് വ്യക്തമാക്കുന്നു.
പൊതുമേഖലയിൽ പകുതിയിലധികം ജീവനക്കാർ ജോലിചെയ്യുന്ന പൊതുസ്ഥാപനങ്ങൾക്കോ ബിസിനസ്സുകൾക്കോ അലവൻസിന് അർഹതയില്ലെന്ന് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നു.
പൊതുമേഖലയ്ക്ക് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ട്രഷറിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
തൊഴിലുടമകൾക്കുള്ള ദേശീയ ഇൻഷുറൻസ് വർദ്ധന "ബുദ്ധിമുട്ടുള്ളതാണ്" എന്നാൽ NHS ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾക്ക് ഫണ്ട് നൽകുന്നതിന് അത് ആവശ്യമാണെന്നും ചാൻസലർ റേച്ചൽ റീവ്സ് വിശദീകരിച്ചു.